Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലകൃഷ്ണന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഇന്ന് സോനാപൂർ എംബാമിങ് സെന്ററിൽ പൊതുദർശനം

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലകൃഷ്ണന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഇന്ന് സോനാപൂർ എംബാമിങ് സെന്ററിൽ പൊതുദർശനം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കസബ സ്വദേശി കുഞ്ഞിരാമന്റെ മകൻ ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബർ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് സോനാപൂർ എംബാമിങ് സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

സുഹൃത്തുക്കൾക്കൊപ്പം ദുബായിൽ മത്സ്യവ്യാപാരം നടത്തിവരുകയായിരുന്നു ബാലകൃഷണൻ. മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി.  ബുധനാഴ്ച പുലർച്ചെ ദുബായിൽ നിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുക എന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP