Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യം; ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആയിക്കാണുവാനാണ് താൻ ആഗ്രഹിക്കുന്നത്'; കുടിയേറി എത്തുന്നവർക്ക് മികച്ച തുടക്കം നൽകുന്ന ഇന്ത്യയിലേക്കാണ് എന്റെ പ്രതീക്ഷ'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും; പൗരത്വ ഭേദഗതി നിയമം ആഗോള തലത്തിൽ ഇന്ത്യൻ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമ്പോഴും കുലുക്കമില്ലാതെ മോദിയും അമിത്ഷായും

'ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യം; ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആയിക്കാണുവാനാണ് താൻ ആഗ്രഹിക്കുന്നത്'; കുടിയേറി എത്തുന്നവർക്ക് മികച്ച തുടക്കം നൽകുന്ന ഇന്ത്യയിലേക്കാണ് എന്റെ പ്രതീക്ഷ'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും; പൗരത്വ ഭേദഗതി നിയമം ആഗോള തലത്തിൽ ഇന്ത്യൻ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമ്പോഴും കുലുക്കമില്ലാതെ മോദിയും അമിത്ഷായും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ദേദഗതി നിയമം ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സിന് പരിക്കേൽപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മുസ്ലിം രാജ്യങ്ങളുടെ എതിർപ്പ് ശക്തമാകുമ്പോൾ തന്നെ വിദേശ രാജ്യങ്ങളിലെ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇന്ത്യാ വിരുദ്ധ നിലപാടുമായി രംഗത്തുവന്നു. കുടിയേറ്റക്കാരുടെ മതം തിരയുന്നു എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനം ചൂണ്ടിക്കാട്ടിക്കൊണ്ട് ആഗോള തലത്തിൽ പ്രതിഷേധം ഉയരാൻ കാരണം. യൂറ്യോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും അടക്കം വിഷയത്തിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

ഏറ്റവും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ്. നിയമം നടപ്പിലാക്കുന്നതിൽ തനിക്ക് വിഷമുണ്ടെന്നും ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആയിക്കാണുവാൻ ആഗ്രഹിക്കുന്നുവെന്നും നദെല്ല പറഞ്ഞു. ബസ്ഫീഡ് എഡിറ്റർ ഇൻ ചീഫ് ബെൻ സ്മിത്ത് ആണ് സത്യ നദെല്ലയുടെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ നിയമ നിർമ്മാണം വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. ഇത് വളരെ മോശമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഇന്ത്യയിൽ വന്ന് അടുത്ത യുണികോൺ സൃഷ്ടിക്കുകയോ ഇൻഫോസിസിന്റെ അടുത്ത സിഇഒ ആവുകയോ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു' ബെൻ സ്മിത്തിനോടുള്ള സത്യ നദെല്ലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയിലെ മൈക്രോസോഫ്റ്റും സത്യ നാദല്ലെയുടെ പ്രതികരണം ട്വീറ്റ് ചെയ്തു.... ''എല്ലാ രാജ്യങ്ങൾക്കും രാജ്യ സുരക്ഷയെ മുൻനിർത്തി അതിർത്തികൾ നിശ്ചയിക്കണം. അതിർത്തി നിർണയത്തിന് രാജ്യങ്ങൾക്ക് അവരുടേതായ നയങ്ങൾ ഉണ്ടാവും. എന്നാൽ ജനാധിപത്യ രാജ്യങ്ങളിൽ ഇത് ജനങ്ങളും അവരുടെ സർക്കാരും തമ്മിൽ ചർച്ച ചെയ്ത് നടക്കേണ്ട വിഷയമാണ്. ഇന്ത്യയിൽ വളർന്ന് അമേരിക്കയിൽ കുടിയേറിയ ഒരു വ്യക്തിയെന്ന നിലയിൽ വിവിധ സംസ്‌കാരങ്ങളിലൂന്നിയുള്ളതാണ് എന്റെ പൈതൃകം. കുടിയേറി എത്തുന്നവർക്ക് മികച്ച തുടക്കം നൽകുന്ന ഇന്ത്യയിലേക്കാണ് എന്റെ പ്രതീക്ഷ. കുടിയേറി വരുന്നവർക്കും ഇന്ത്യൻ സമൂഹത്തിനും സാമ്പത്തിക രംഗത്തിനും സംഭാവനകൾ നൽകാൻ സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെ''ന്നും സത്യ നദല്ലെ പറയുന്നു.

നദല്ലെയുടെ പ്രസ്താവനയോട് പ്രതികരിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞത്, ''സത്യ നദല്ലെ തന്റെ അഭിപ്രയാം പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ആദ്യം പറയാൻ ഞങ്ങളുടെ സ്വന്തം ഐടി മേഖലകളിൽ ഒരാൾക്ക് ധൈര്യവും വിവേകവും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ഇപ്പോൾ എങ്കിലും പറഞ്ഞിരുന്നു എങ്കിൽ.'

ഹൈദരാബാദിൽ ജനിച്ച് യുഎസിൽ കുടിയേറിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സിഇഒയായ സത്യ നാദെല്ല. മോദി സർക്കാർ നടത്തിയ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുമായി സഹകരിച്ചു കൊണ്ടും അദ്ദേഹം രംഗത്തുണ്ടായിരുന്നു. അങ്ങനെയൊരു വ്യക്തിയാണ് കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്തുവന്നത്. ആഗോള തലത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ വംശജനായ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സിഇഒയായ സത്യ നാദെല്ല. 2019 സാമ്പത്തിക വർഷം കമ്പനിയിൽ നിന്ന് നേടിയ ആകെ പ്രതിഫലം 42.9 മില്യൺ ഡോളർ (305.40 കോടി രൂപ)ആണ് നേടിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 66 ശതമാനം കൂടുതലാണിത്.

ഹൈദരാബാദ് സ്വദേശിയായ സത്യ നദെല്ല സ്റ്റീവ് ബാൽമറിൽ നിന്ന് ചുമതലയേറ്റ 2014 ൽ നേടിയ വാർഷിക പ്രതിഫലം 84.3 മില്യൺ ഡോളർ ആയിരുന്നു. ഇത്രയും ഉയർന്ന വരുമാനം പിന്നീടുണ്ടാക്കാനായിട്ടില്ല അദ്ദേഹത്തിന്. '2019 സാമ്പത്തിക വർഷത്തിൽ, സിഇഒ ഒഴികെ ശരാശരി ജീവനക്കാരന്റെ വാർഷിക പ്രതിഫലം 172,512 ഡോളറാണ് ' കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP