Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു വീടുകൾ കൂടി കേരളത്തിന്;മാതൃകയായായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ

മൂന്നു വീടുകൾ കൂടി കേരളത്തിന്;മാതൃകയായായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: മലയാളികളുടെ സംഘടനാ ബോധത്തിന് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഇപ്പോഴും ഒരു പടി മുന്നിലാണ് .എല്ലാ കാര്യത്തിലും .. പ്രവർത്തനമികവിന്റെ കാര്യത്തിലും ..സംഘാടനത്തിന്റെ കാര്യത്തിലും അമേരിക്കയിലെ മറ്റു സംഘടനകളെക്കാൾ മുന്നിൽ ..

ജോയ് ഇട്ടന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പടിയിറങ്ങുന്നതിനു മുൻപ് ഒരു സദ്പ്രവൃത്തിക്ക് കൂടി തുടക്കമിട്ടു ഈ അസോസിയേഷൻ .കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്നു കുടുംബങ്ങൾക്ക് കെട്ടുറപ്പുള്ള വീട്.അസോസിയേഷൻ ഒത്തുപിടിച്ച പ്രവർത്തനം .വയനാട്,കൊല്ലം ഇടുക്കി എന്നീ ജില്ലകളിലാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത് .കഴിഞ്ഞ പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട മൂന്നു കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകൾ നിർമ്മിച്ച് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോയ് ഇട്ടൻ പറഞ്ഞു .ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുൻ ചെയർമാൻ കൂടിയാണ് ജോയ് ഇട്ടൻ .കേരളത്തെ കഴിഞ്ഞ വർഷത്തെ പ്രളയം പിടി മുറുകിയപ്പോൾ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിൽ നിന്ന് ആദ്യമായി പത്തു ലക്ഷം രൂപ നൽകിയ സംഘടനയായിരുന്നു വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ .കേരളത്തിൽ സുനാമി ഉണ്ടായ സമയത്തും ,ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായ സമയങ്ങളിൽ എല്ലാം അപ്പോൾ വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുവാൻ ഞങ്ങളുടെ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട് .ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുകകയാണ് കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷങ്ങളായി ഈ അസോസിയേഷൻ .കേരളത്തിന്റെ ജീവകാരുണ്യ രംഗത്ത് നൽകിയ സംഭാവനയിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട് .അത് തുടരുവാൻ അസോസിയേഷൻ അംഗങ്ങൾ ,മറ്റു ഭാരവാഹികൾ എന്നിവരുടെ നിസ്സീമമായ സഹകരണം ലഭിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്നും ജോയ് ഇട്ടൻ പറഞ്ഞു .

അംഗബലത്തിൽ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ .രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത് . 1975 ൽ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ന് മറ്റു സംഘടനകൾക്ക് മാതൃക ആയി മാറിക്കഴിഞ്ഞു.ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ മലയാളി സമൂഹം നോക്കികാണുന്നത് . സംഘടന സുവർണ്ണ ജൂബിലിയോട് അടുക്കുന്ന സാഹചര്യത്തിൽ അതിന്റെ പ്രവർത്തനങ്ങളും സജീവമാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണ് നടക്കുന്നത് .ഇന്ന് വരെ
അമേരിക്കൻ മലയാളികൾക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിർണ്ണായകമായ സാന്നിധ്യമായി മാറുവാൻ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു .ഈ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകൾക്ക് അതീതമായി ഈ സംഘടനയ്ക്കൊപ്പം നിലകൊണ്ടതുകൊണ്ടാണ് .

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , സെക്രട്ടറി നിരീഷ് ഉമ്മൻ , ട്രഷറർ ടെറൻസൺ തോമസ്, ,ജോ.സെക്രട്ടറി പ്രിൻസ് തോമസ് , ട്രസ്റ്റി ബോർഡ് ചെയർമാൻ രാജൻ ടി ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP