Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മതം മാറുന്നില്ലേ പാർവ്വതി? ഇയാൾ മതം മാറിയാൽ ഹിന്ദുമതത്തിന് ഒന്നും സംഭവിക്കില്ല; കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ'; മതം മാറുന്നില്ലേയെന്ന് ചോദിച്ചു ചെറിയാൻ വന്നവന് വായടപ്പിക്കുന്ന മറുപടി നൽകി പാർവ്വതി

'മതം മാറുന്നില്ലേ പാർവ്വതി? ഇയാൾ മതം മാറിയാൽ ഹിന്ദുമതത്തിന് ഒന്നും സംഭവിക്കില്ല; കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ'; മതം മാറുന്നില്ലേയെന്ന് ചോദിച്ചു ചെറിയാൻ വന്നവന് വായടപ്പിക്കുന്ന മറുപടി നൽകി പാർവ്വതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരുടെ കൂട്ടത്തിലാണ് നടി പാർവ്വതി. സിഎഎ വിഷയത്തിൽ അടക്കം കേന്ദ്രസർക്കാറിനെതിരായ നിലപാടാണ് അവർ സ്വീകരിച്ചത്. ഇങ്ങനെ നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും സൈബർ ആക്രമണങ്ങളും അവർ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വീണ്ടും മതത്തിന്റെ പേരിൽ വിമർശനം ഉന്നയിച്ചു കൊണ്ട് പാർവതിക്ക് എതിരെ എത്തിയിരിക്കയാണ് ഒരാൾ. ഇയാളുടെ വായടപ്പിക്കുന്ന മറുപടിയാണ് പാർവ്വതി നൽകിയത്.

മതംമാറുന്നില്ലേ പാർവ്വതി എന്നു ചോദിച്ചുകൊണ്ടെത്തിയയാൾക്കാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവ്വതി മറുപടി കൊടുത്തത്. 'മതം മാറുന്നില്ലേ പാർവ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ചു ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദുമതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ.' ഇതായിരുന്നു പാർവ്വതിക്ക് ലഭിച്ച സന്ദേശം.

ഈ സന്ദേശം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പാർവ്വതി തന്റെ മറുപടിയും കുറിച്ചിരുന്നു. എന്തൊരു ഉത്കണ്ഠയെന്നായിരുന്നു ചോദ്യത്തിന് പാർവ്വതി നൽകിയ മറുപടി. 'പക്ഷെ ഹിന്ദുമതം സുരക്ഷിതമാണെന്ന' ഹാഷ്ടാഗും( #buthinduismsafe ) ഒപ്പം ചേർത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP