Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കൻ ജമ്മുകശ്മീരിലെ കുപ്‌വാര ബാരാമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച: ശക്തമായ ഹിമപാതത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ എട്ടുപേർ മരിച്ചു: കാണാതായ രണ്ടുസൈനികർക്കായി തിരച്ചിൽ ഊർജ്ജിതം

വടക്കൻ ജമ്മുകശ്മീരിലെ കുപ്‌വാര ബാരാമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച: ശക്തമായ ഹിമപാതത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ എട്ടുപേർ മരിച്ചു: കാണാതായ രണ്ടുസൈനികർക്കായി തിരച്ചിൽ ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

കശ്മീർ: ജമ്മുകശ്മീരിൽ കനത്ത ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കൂടാതെ അഞ്ച് പേർ മരിച്ചു. വടക്കൻ ജമ്മുകശ്മീരിലെ കുപ്‌വാര ബാരാമുള്ള ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‌വാരയിൽ മച്ചിൽ സെക്ടറിൽ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്. അതേസമയം മഞ്ഞിടിച്ചിലിനെ തുടർന്ന് കാണാതായ രണ്ടുസൈനികർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സോന്മാർഗിൽ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടത്. രാത്രി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാസ്പൂരിൽ ഒന്നിൽ അധികം തവണ മഞ്ഞിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ബാരാമുള്ളയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ രണ്ട് സൈനികർ മരിച്ചിരുന്നു. വടക്കൻ കശ്മീരിൽ രണ്ടു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് തുടരുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP