Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം

താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: പരിശുദ്ധ പിതാക്കന്മാർക്കെതിരെ ആരോപണമുയരുമ്പോൾ കൃസ്ത്യൻ സഭാ വിശ്വാസികളുടെ മനസ് കലുഷിതമാകാറുണ്ട് ഇത്തരം കലുഷിതമാകൽ ഒരു കൊടുങ്കാറ്റ് പോലെ സഭയ്ക്കുള്ളിൽ ആഞ്ഞുവീശാറുമുണ്ട്. സീറോ മലബാർ സഭയുടെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് നേർക്ക് സഭാ വിശ്വാസിയായ അന്ന ഷിബി നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് സീറോ മലബാർ സഭയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ വീണ്ടും പുകയുകയാണ്.

ഉപ്പയെ, ഉപ്പാപ്പയെ തിരിച്ചു തരൂ....സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ മുൻപിൽ മുസ്ലിം സഹോദരന്മാർ സമർപ്പിക്കുന്ന ദയാഹർജി എന്ന സന്ദേശമാണ് അന്ന ഷിബി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. മുൻപ് നടത്തിയ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ തുടർച്ച എന്ന രീതിയിലാണ് ഇവർ ഈ സന്ദേശം സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെയാണ് അണഞ്ഞു കിടന്ന ഒരു വിവാദം വീണ്ടും ജ്വലിക്കാൻ തുടങ്ങുന്നത്. ബിഷപ്പിന് ഇതര സമുദായത്തിൽപ്പെട്ട സ്ത്രീയിൽ ഒരു കുട്ടി ജനിച്ചിരുന്നു എന്ന അന്ന ഷിബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുൻപ് തന്നെ തന്നെ സഭയിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. അണഞ്ഞു കിടന്നിരുന്ന ഈ പ്രശ്‌നം ഏറ്റെടുത്ത് മുസ്ലിം സഹോദരന്മാർ രംഗത്ത് വരുന്നു എന്ന് പറഞ്ഞു വീണ്ടും അന്ന ഷിബി ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയതോടെയാണ് ഈ വിഷയത്തിൽ സഭയ്ക്ക് അകത്തും സോഷ്യൽ മീഡിയയിലും വീണ്ടും ചർച്ചകൾ വരുന്നത്.

മുസ്ലിം സമുദായത്തിനു നീതി വേണം. യുവതിയുടെ കുട്ടിക്ക് സ്വന്തം അച്ഛനെ വേണം. എന്നൊക്കെ ആവശ്യപ്പെടുന്ന രീതിയിൽ മുസ്ലിം സഹോദരന്മാരുടെ പേരിൽ ഒരു സോഷ്യൽ മീഡിയാ സന്ദേശമാണ് അന്ന ഷിബി ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപതയെ നയിക്കുന്ന പിതാവിന് മുസ്ലിം സമൂഹത്തിൽപ്പെട്ട സ്ത്രീയിൽ ഒരു കുട്ടി ജനിച്ചിരുന്നു. താമരശ്ശേരി രൂപതയിലെ കോടഞ്ചേരി പള്ളിയുടെ ഭാഗമായിരുന്ന തെയ്യപ്പാറ ഇടവകയിൽ വികാരിയായിരുന്ന സമയത്താണ് ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിനു ഒരു മുസ്ലിം സ്ത്രീയുമായി ബന്ധം വരുന്നത്. അതിൽ ഒരു കുട്ടി പിറന്നു. ബിഷപ്പ് സ്വാധീനമുപയോഗിച്ച് ഇവരെ മാനസികാരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നെ അന്നത്തെ വയനാട് എംപി ഷാനവാസ് വഴി പ്രശ്‌നം ഒതുക്കി തീർത്തു. 50 ലക്ഷം രൂപ നൽകി. 2017 വരെ രൂപതയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും മാസം തോറും 25000രൂപ ഈ സ്ത്രീയ്ക്കും കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നു. ഇതാണ് സഭയുടെ പിതാവിനെതിരെ ഗുരുതരമായ ആരോപണമുയർത്തി അന്ന ഷിബി രംഗത്ത് വന്നത്. ഈ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായും സംഭവം സത്യമാണെന്നുമാണ് അന്ന ഷിബി മറുനാടനോട് പ്രതികരിക്കുന്നത്. മുസ്ലിം സഹോദരന്മാർ (അത് ഏത് ഗ്രൂപ്പെന്നു അന്ന ഷിബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലില്ല) ഒരു സന്ദേശവുമായി രംഗത്ത് വന്നതോടെയാണ് താൻ വീണ്ടും ഈ കാര്യത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത് എന്നാണ് അന്ന ഷിബി വിശദീകരിക്കുന്നത്. സത്യവും നീതിയും പ്രസംഗിക്കുന്നവർ ഇവർ ഇത്രയുമൊക്കെയാണ് ചെയ്തു കൂട്ടിയിരിക്കുന്നത്. ഇതാണ് താൻ വെളിച്ചത്തുകൊണ്ടുവന്നത്. ഒരു ഇൻഫക്ഷൻ വന്നാൽ ആന്റി സാധാരണ മരുന്ന് പോരല്ലോ, ആന്റി ബയോട്ടിക് തന്നെ വേണം. അത്തരം ഒരു ആന്റി ബയോട്ടിക് ആണ് ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി സഭാ നേതൃത്വത്തിനു നൽകിയത് എന്നാണ് അന്നാ ഷിബി വിശദീകരിക്കുന്നത്.

ബിഷപ്പിന് ഒരു കുട്ടി ജനിച്ചു എന്ന ആരോപണം സീറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്ന ഒന്നായതിനാൽ ഒട്ടനവധി സങ്കീർണ്ണതകൾ വിവാദവുമായി ബന്ധപ്പെട്ടു ഉയരുന്നുമുണ്ട്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സഭാ നേതൃത്വവും ആശങ്കയിലാണ്. വിചാരിക്കാത്ത മാനങ്ങൾ സംഭവവുമായി ബന്ധപ്പെട്ടു ഉയരുന്നതാണ് സഭയെ ആശങ്കപ്പെടുത്തുന്നത്. പ്രശ്‌നത്തിനു ലൗ ജിഹാദ് എന്ന മാനം കൂടി വന്നതാണ് സഭയെ അലട്ടുന്നത്. ലൗ ജിഹാദ് പ്രശ്‌നത്തിൽ എടുത്ത കർശന നിലപാട് ചിലർ തങ്ങൾക്ക് നേരെ ആയുധമാക്കുകയാണോ എന്ന ഒരാധിയും സഭാ നേതൃത്വത്തിന്നുണ്ട്. ഞങ്ങൾ ഇത് ചർച്ച ചെയ്ത കാര്യങ്ങൾ ആണ്. അതിനകത്ത് വന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം വെറുതെയാണ്. എന്തിനു വേണ്ടിയാണ് ഈ പുതിയ ആരോപണങ്ങൾ എന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല-സഭാ നേതൃത്വം വിശദീകരിക്കുന്നു. പ്രശ്‌നം കത്തിച്ച അന്ന ഷിബി എന്ന സീറോ മലബാർ സഭാ അംഗത്തെ സഭ അപ്പാടെ തള്ളിക്കളയുകയുമാണ്. നമ്മുടെ വീട്ടിലെ ആളാണ് അന്ന ഷിബി എന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും വീട്ടിലെ ആളുകൾ വീട്ടിനകത്ത് നിന്നുകൊണ്ട് വീടിനെതിരെ പ്രവർത്തിക്കാറുണ്ട്. അന്ന ഷിബിയുടെ പ്രവർത്തനം ആ രീതിയിലാണ് സഭ കാണുന്നത്. കൂടെയുള്ള ഒരാൾ എന്ന് അന്ന ഷിബിയെക്കുറിച്ച് പറയാൻ കഴിയില്ല. അന്ന ഷിബിയെ പൂർണമായും തള്ളിക്കളഞ്ഞു സഭ മറുപടി നൽകുന്നു.

അതേസമയം പ്രശ്‌നത്തിനു സാമുദായിക മാനം നൽകിയ സന്ദേശമാണ് മുസ്ലിം സഹോദരന്മാരുടെ പേരിൽ പ്രചരിക്കുന്നത്. രക്തബന്ധത്തിനും ഒരു സ്ത്രീയുടെ മാനാഭിമാനത്തിനും അവളുടെ ജീവിതത്തിനും ആയുസ്സിനും കേവലം പച്ചനോട്ട് കൊണ്ട് വിലയിട്ട് എന്ത് ക്രിസ്തീയ മൂല്യമാണ് പ്രഘോഷിക്കുന്നത് !? ധാർമികതയുടെ അടിസ്ഥാനപാഠം പോലും ഇവിടെ അതിലംഘിക്കപ്പെടുകയല്ലേ എന്ന് സഭാ നേതൃത്വത്തിന്നെതിരെയുള്ള സന്ദേശത്തിൽ പറയുന്നു. ഞങ്ങളുടെ സഹോദരി ഇന്ന് പണം കൊടുത്തു വാങ്ങിയ മറ്റൊരു പുരുഷന്റെ സംരക്ഷണയിലാണ്. തെറ്റിനു കാരണക്കാരനായ വ്യക്തിയോ, ഉയരങ്ങളുടെ സിംഹാസനത്തിലും. ആ വ്യക്തിയുടെ മകളും പേരക്കുട്ടിയും, ഒരു ബാപ്പയുടെയും ഉപ്പാപ്പയുടെയും സ്‌നേഹത്തിനും സ്വാതന്ത്ര്യത്തിനും തണലും വേണ്ടി ഇന്ന് കൊതിക്കുന്നു. പ്രാണഭയത്താൽ തങ്ങളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മനസ്സിലടക്കി അവർ ജീവിതം തള്ളി നീക്കുന്നു. പ്രവാചകനായ യേഷുവായുടെ മതത്തിൽ, ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ നേതൃത്വം കൊടുക്കുന്ന ഒരു മതസമൂഹത്തിൽ, ഇത് ലജ്ജാവഹം അല്ലേ? , ബിഷപ്പ് റെമിജിയോസ് എന്ന ഉപ്പയെയും ഉപ്പാപ്പയും തിരിച്ചുനൽകി സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ്, അത് ജീവിക്കുന്നവരാണ് ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമൂഹമെന്ന് ലോകത്തിന് നിങ്ങൾ തെളിയിച്ചു കൊടുക്കണം, അതിനുതകുന്ന ഏറ്റവും നല്ല സമയമാണിത്. അല്ലാത്തപക്ഷം ഒരു വലിയ സമൂഹത്തിന്റെ, നീതിക്കു വേണ്ടി ദാഹിക്കുന്ന ഒരു തലമുറയുടെ, ശക്തമായ പ്രതിഷേധത്തിന്റെ സ്വരം ലോകം കേൾക്കാൻ ഇടയാകും എന്ന് ഓർമ്മപ്പെടുത്തുന്നു-ഭീഷണി കൂടി ഉൾക്കൊള്ളുന്ന ഫെയ്‌സ് ബുക്ക് സന്ദേശത്തിൽ പറയുന്നു.

#അങ്ങനെ_അവസാനം_അവരും_ഇറങ്ങി എന്ന തലക്കെട്ടിൽ അന്ന ഷിബി പോസ്റ്റ് ചെയ്ത സന്ദേശം:

ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു; അന്ന ഷിബിയുടെ പ്രതികരണം:

താമരശ്ശേരി ബിഷപ്പ് ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിനു ഒരു മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അതിൽ ഒരു കുട്ടിയുണ്ടായിരുന്നു എന്ന എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യം മാത്രമാണ് എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കാറുള്ളത്. ഇത് എഫ്ബിയിൽ ഒരു പാട് തവണ കറങ്ങിത്തിരിഞ്ഞ വാർത്തയാണ്. അന്ന് ഞാൻ അന്വേഷിച്ചിരുന്നു. ഇത് സത്യമുള്ള കാര്യമാണ് എന്ന് ഞാൻ അന്ന് തന്നെ അറിഞ്ഞു. ഇപ്പോൾ ഞാൻ അറിയുന്നു. മുസ്ലിം മൂവ്‌മെന്റിന്റെ പുറത്ത് കത്ത് പോയിട്ടുണ്ട് എന്നാണ് ഞാൻ അറിയുന്നത്. അതിന്റെ വെളിച്ചത്തിലാണ് *ഉപ്പയെ, ഉപ്പാപ്പയെ തിരിച്ചു തരൂ....* സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ മുൻപിൽ മുസ്ലിം സഹോദരന്മാർ സമർപ്പിക്കുന്ന ദയാഹർജി എന്ന രീതിയിൽ ഞാൻ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റിങ് നടത്തിയത്. ഇതിനു മുൻപ് എഫ്ബി പോസ്റ്റിൽ ഞാൻ ഈ കാര്യം വിശദമാക്കിയതാണ്. അഞ്ചാറു മാസങ്ങൾക്ക് മുൻപാണിത്.

ഞാൻ ഫാ. റെമിജിയോസ്-യുവതീ ബന്ധത്തിന്റെ മുഴുവൻ വിശദാംശങ്ങളും പോസ്റ്റ് നടത്തിയതാണ്. ഞാൻ പിന്നെ അതിനു പിന്നാലെ പോയില്ല. അന്ന് ഞാൻ അറിഞ്ഞ വാർത്തകളുടെ വെളിച്ചത്തിൽ മുസ്ലിം മൂവ്‌മെന്റ് അത് ഉപയോഗിച്ചു എന്നാണ് എനിക്ക് മനസിലാകുന്നത്. കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിലാണ് ഇത് സംബന്ധമായ ചർച്ച നടക്കുന്നത്. ഫെയ്‌സ് ബുക്ക്-വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. വിദേശത്തോക്കെ ഈ വാർത്ത ഒരു പാട് കറങ്ങി നടന്നിരുന്നു. അന്ന് എന്തുകൊണ്ട് ഇത് വാർത്തയായില്ല. പക്ഷെ എന്നിപ്പോൾ മുസ്ലിംസിന്റെ ആവശ്യം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്താണ് ഇപ്പോൾ എല്ലാവരും അതിൽ എന്തിനാണ് കയറിപ്പിടിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എനിക്ക് തെറ്റ് ചെയ്യാത്ത ആരെയും ക്രൂശിക്കണമെന്നു ആഗ്രഹമില്ല. പിന്നെ തെറ്റിന്റെ ഒക്കെ മറപിടിച്ച് ഇവരെ കൂട്ടുപിടിച്ച് എന്റെ അതിരൂപതയെ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നതാണ് നമുക്കുള്ള കാരണം. സത്യത്തിന്റെ കൂടെ നിന്ന് നമ്മുടെ അതിരൂപതയിൽ തെറ്റ് വരുകയാണെങ്കിൽ അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കണം. അസത്യം മാത്രം ചെയ്തു കൂട്ടിക്കൊണ്ടു, അതിനെതിരെ സത്യം ചൂണ്ടിക്കാണിച്ചതിനാൽ എന്റെ അതിരൂപത ക്രൂശിക്കപ്പെടുന്നു. അങ്ങിനെയുള്ള വ്യക്തികളുടെ ഒക്കെ വോട്ടോടു കൂടിയാണ് സിനഡ് പാസാക്കപ്പെടുന്നത്. അതായത് സത്യവും നീതിയും പ്രസംഗിക്കുന്നവർ ഇവർ ഇത്രയുമൊക്കെയാണ് ചെയ്തു കൂട്ടിയിരിക്കുന്നത്.

തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിനു ഒരു തെറ്റ് സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ആ തെറ്റിനെ ക്ഷമിക്കാനോ ഉൾക്കൊള്ളാനോ സമൂഹം തയ്യാറാകണം. കാരണം ഇവരും മനുഷ്യരാണ്. പക്ഷെ എന്നും സംരക്ഷിക്കപ്പെടുന്നത് പുരുഷനും അതിനേക്കാൾ ഉപരി ഞാൻ ഒരു സ്ത്രീ വാദിയല്ലാത്തതുകൊണ്ട് പുരുഷന്റെ വാക്ക് പറയുന്നില്ല. അധികാരമുള്ളവർ, അതാണ് നമ്മൾ ചിന്തിക്കേണ്ടത്. അധികാരമുള്ളവർ സംരക്ഷിക്കപ്പെടുന്നു. പക്ഷെ സ്ത്രീ സംരക്ഷിക്കപ്പെട്ടില്ല. പ്രശ്‌നങ്ങൾ കഴിഞ്ഞ ശേഷമാണ് ------ മാനസിക രോഗാശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നു. അപ്പോൾ പ്രസംഗിക്കുന്നവർ ആദ്യം പ്രവർത്തിച്ചു കാണിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. അന്നത്തെ വയനാട് എംപി ഷാനവാസ് ആണ് ഈ പ്രശ്‌നം ഒതുക്കി തീർക്കുന്നത്. 50 ലക്ഷം രൂപ ഒക്കെ കൊടുക്കുമ്പോൾ രേഖ വാങ്ങിയല്ലല്ലോ കൊടുക്കുന്നത്. അത് ഒരു സെറ്റിൽ ചെയ്ത ഒരു കേസ് ആണ്. പക്ഷെ അതിരൂപതാ കാരുണ്യ ഫണ്ടിൽ നിന്നും ----------യുടെ അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. 2017 വരെ പോയിട്ടുണ്ട്. അതിരൂപതയുടെ ചാരിറ്റി ഫണ്ടിൽ നിന്നുമാണ് യുവതിക്ക് പണം പോയത്. മൂന്നു സെന്റ് സ്ഥലത്തിന്റെ പ്രശ്‌നവുമുണ്ട്. ഫാദർ എമ്പ്രയിൽ ഉള്ളപ്പോൾ മൂന്നു സെന്റ് സ്ഥലത്തിന്റെ ഇടപാടുകളും നടന്നിട്ടുണ്ട്. ഇതിനുള്ള ഉത്തരങ്ങൾ അവർ തന്നിട്ടുണ്ടെങ്കിൽ ഓകെയാണ്.

സഭ നിലനിൽക്കണം. ഇത് സഭയുടെ പിതാക്കൾക്ക് എതിരെയുള്ള ദുരാരോപണമാണ് എങ്കിൽ ഇത് ഒരു ഡിഎൻഎ ടെസ്റ്റിലൂടെ അവർ തെളിയിക്കട്ടെ. ഞാൻ ഉൾപ്പെടുന്ന സഭയ്ക്ക് തന്നെ അത് നന്മയാണല്ലോ'! ഫാ. റെമിജിയോസ് ഇഞ്ചനാനിയിൽ ശുദ്ധി വരുത്തി പുറത്ത് വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഞാൻ ഡിഎൻഎ ടെസ്റ്റിനു തയ്യാറാണ് എന്ന് ബിഷപ്പ് പറയുകയും അവർ അതിനു തയ്യാറല്ല എന്ന് പറയുകയും ചെയ്യുമ്പോൾ നിയമം എന്താകും എന്ന് എനിക്കറിയില്ല. പക്ഷെ വാർത്ത സത്യമാണ് എന്നുള്ളത് താമരശ്ശേരി രൂപതയിലെ സാധാരണക്കാർക്ക് പോലും അറിയാം. ഒരു കഥ പോലെ അവർ പറഞ്ഞു നടക്കുന്ന കാര്യമാണിത്. മുതിർന്ന വൈദികർക്ക് ഇത് അറിയാം. അങ്ങിനെ ഒരുപാട് പേർക്ക് അറിയാം. അവിഹിതം വെളിപ്പെടുത്തിയതിന്റെ പേരിൽ എനിക്ക് നേരെ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. ഗോവിന്ദച്ചാമി പീഡിപ്പിച്ച ഈ ലോകത്തിൽ എല്ലാ പുരുഷന്മാരും അങ്ങിനെയാണ് എന്ന് പറയുന്നത് എന്നിലെ സ്ത്രീത്വത്തിനു തന്നെ അപമാനമാണ്. എന്നിലെ സ്ത്രീ സംരക്ഷിക്കപ്പെടുന്നത് ഇവിടുത്തെ പുരുഷ സമൂഹത്തിന്റെ നന്മ കാരണമാണ്. അതെന്റെ വിശ്വാസമാണ്.

ഒരു പാട് നന്മയുള്ള വൈദികരെ എനിക്ക് അറിയാം. എറണാകുളം അതിരൂപതയിലെ ഭൂമി കുംഭകോണം പുറത്തേക്ക് വരാൻ കാരണം നീതിബോധമുള്ള വൈദികർ കാരണമാണ്. പലർക്കും ലഭിക്കുന്നരീതിയിൽ ഓഫറുകൾ ഞങ്ങളുടെ വൈദികർക്കും ലഭിച്ചിട്ടുണ്ടാകും. നീതിബോധമുള്ള സഭാ നേതൃത്വവുമുണ്ട് നമ്മുടെ ഇടയിൽ. സഭയെ ഞാൻ തീർത്തും കുറ്റപ്പെടുത്തുന്നില്ല. നല്ല വൈദികർ ഉള്ള സഭ കൂടിയാണിത്. ഞാൻ ഇല്ലെങ്കിൽ സഭയ്ക്ക് പൂർണതയില്ലാ എന്ന് വിശ്വസിക്കുന്ന ഒരു സഭാ വിശ്വാസിയാണ് ഞാൻ. തെറ്റ് കാണുമ്പോൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. നമുക്ക് ഒരു അസുഖം വരുമ്പോൾ ചികിത്സിക്കണം. അല്ലെങ്കിൽ നാം ഇല്ലാതായി പോകും. ഇഷ്ടം കൊണ്ടല്ലല്ലോ നാം മരുന്ന് കഴിക്കുന്നത്. ഒരു ഇൻഫക്ഷൻ വന്നാൽ ആന്റി സാധാരണ മരുന്ന് പോരല്ലോ, ആന്റി ബയോട്ടിക് തന്നെ വേണം. അത്തരം ഒരു ആന്റി ബയോട്ടിക് ആണ് ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി നൽകിയത്. ഇവരാരും സഭാ സ്‌നേഹം ഇല്ലാത്തവരാണ് എന്നും ഞാൻ കരുതുന്നില്ല. സത്യം എന്റെ കൺമുന്നിൽ കൺമിഴിച്ച് നിൽക്കുമ്പോൾ, തമ്പുരാൻ എനിക്ക് വെളിവ് തന്നപ്പോൾ, അത് ഉപയോഗിക്കണമെന്നു എനിക്ക് ബോധ്യമുള്ളതിനാൽ ഞാൻ അത് പ്രവർത്തിക്കുന്നു. ദൈവം ഉണ്ടെന്ന വിശ്വാസമുള്ളപ്പോൾ ഇതുപോലുള്ള അതിക്രമം ഒന്നും ചെയ്ത് വയ്ക്കില്ല.

ആവശ്യമില്ലാത്ത പോസ്റ്റുകൾ ഞാൻ ഇടാറില്ല. സഭ നിലനിൽക്കണമെങ്കിൽ അതിനു ഒരു സിസ്റ്റം വേണം. നിയമം വേണം. ആ നിയമത്തിനു അകത്ത് സഭ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. സഭാ പിതാക്കൾ എന്ന് പറയുന്ന ആളുകൾ ഇതുപോലുള്ള തൊട്ടിത്തരങ്ങൾ ചെയ്യില്ല. അച്ചന്മാരുടെ മുഖത്ത് നോക്കി നമുക്ക് എതിർക്കാൻ അവകാശമില്ല. അങ്ങിനെയുള്ള വിശ്വാസത്തിന്റെ പുറത്ത് ജീവിക്കുന്ന വിശ്വാസികളുണ്ട്. അത് അവരുടെ പ്രതികരണമാണ്. വേദനയാണ്. അങ്ങിനെ തന്നെയാണ് ഞാൻ മനസിലാക്കുന്നത്. ഒരു തിരിച്ചറിവിലേക്ക് ഞാൻ എത്തിയതുകൊണ്ട് എനിക്ക് എന്റെ സഭയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ആകുലതകൾ ഉള്ളതുകൊണ്ട് കർത്താവിനു വേണ്ടി പ്രതികരിക്കേണ്ടത് ഞാനും കൂടിയാണ് അല്ലെങ്കിൽ അത് എന്റെ ഉത്തരവാദിത്തമാണ് എന്ന തോന്നൽ എനിക്കുണ്ട്. എന്റെ കടമ ഞാൻ ചെയ്യുന്നു. എന്റെ സഭാ പിതാവിന്റെ നേർക്കാണ് ആരോപണം വന്നത്. അതിനാലാണ് ഞാൻ പ്രതികരിക്കുന്നത്. പ്രതികരിക്കുന്നവർ സഭാ ശത്രുക്കൾ ആണെന്ന് കരുതരുത്. അവർ സഭയെ കൂടുതൽ സ്‌നേഹിക്കുന്നവരാകാം-അന്ന ഷിബി പറയുന്നു.

താമരശ്ശേരി രൂപതയുടെ പ്രതികരണം:

താമരശ്ശേരി ബിഷപ്പ് ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിന് എതിരെയുള്ള അന്ന ഷിബിയുടെ ആരോപണവും മുസ്ലിം ഗ്രൂപ്പിന്റെതായി പ്രചരിക്കുന്ന വാട്‌സ് അപ്പ് സന്ദേശവും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷെ അത്ര ഗൗരവം നൽകേണ്ട ഒരാരോപണമാണ് അത് എന്ന് സഭയ്ക്ക് തോന്നുന്നില്ല. ഞങ്ങൾ ഇത് ചർച്ച ചെയ്ത കാര്യങ്ങൾ ആണ്.
അതിനകത്ത് വന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം വെറുതെയാണ്. എന്തിനു വേണ്ടിയാണ് ഈ പുതിയ ആരോപണങ്ങൾ എന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടാണ് സീറോ മലബാർ സഭ സ്വീകരിച്ചത്. മുസ്ലിം ഗ്രൂപ്പ് ഞങ്ങൾക്കെതിരെ പോസ്റ്റ് ചെയ്തിരിക്കുന്ന ആരോപണങ്ങളിൽ ലൗ ജിഹാദ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ സഭയുടെ നിലപാടുമായി ബന്ധപ്പെട്ടു മുസ്ലിം ഗ്രൂപ്പുകൾക്കുള്ള എതിർപ്പ് ഞങ്ങൾ ഈ പ്രശ്‌നത്തിൽ കാണുന്നു. ആരോപണങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമാകാം.

ലൗ ജിഹാദ് ആരോപണം സഭയ്ക്ക് എതിരെ മുസ്ലിം ഫണ്ടമെന്റൽ ഗ്രൂപ്പുകൾ തിരിച്ചു വിടുന്നു. അന്ന ഷിബി കൊടുത്ത ആന്റി ബയോട്ടിക് എല്ലാം എത്രമാത്രം ഫലപ്രദമാണെന്ന് അറിയാമല്ലോ? നമ്മുടെ വീട്ടിലെ ആളാണ് അന്ന ഷിബി എന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും വീട്ടിലെ ആളുകൾ വീട്ടിനകത്ത് നിന്നുകൊണ്ട് വീടിനെതിരെ പ്രവർത്തിക്കാറുണ്ട്. അന്ന ഷിബിയുടെ പ്രവർത്തനം ആ രീതിയിലാണ് സഭ കാണുന്നത്. കൂടെയുള്ള ഒരാൾ എന്ന് അന്ന ഷിബിയെക്കുറിച്ച് പറയാൻ കഴിയില്ല. കൂടെയാണെങ്കിൽ അന്ന ഷിബി മാന്യമായി സംസാരിച്ചേനെ. ആ രീതിയിലുള്ള പ്രതികരണവും വന്നേനെ. ആരോപണങ്ങൾ വാസ്തവമാണ് എന്ന് അവർക്ക് ബോധ്യം ഉണ്ടായിരുന്നെങ്കിൽ അവർ പ്രതികരിക്കേണ്ടത് മറ്റൊരു തരത്തിലാണ്. മുസ്ലിം പോസ്റ്റ് എന്നല്ലാതെ ഏത് ഗ്രൂപ്പ് എന്ന് പറയുന്നില്ലല്ലോ? അതിനു ഒരു വിലാസം ഉണ്ടോ? ആര് ചെയ്തു ഇത് സംഘടന എന്ന് മുസ്ലിം ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനു ഒരു ഓതന്റിസിറ്റിയില്ല. ഏത് ഗ്രൂപ്പ് എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് , ആ മുസ്ലിം ഗ്രൂപ്പിന് മറുപടി നൽകാൻ ഞങ്ങൾ തയ്യാറാവുമായിരുന്നു. ഈ ഓതന്റിസിറ്റി പ്രശ്‌നം മുസ്ലിം ഗ്രൂപ്പിന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു ഉയരുന്നതിനാൽ അത്രമാത്രം പ്രാധാന്യം മാത്രമേ സഭ അതിനു നൽകുന്നുള്ളൂ-സഭാ വക്താവ് ഫാദർ മനോജ് കൊല്ലംപറമ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP