Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിലെ മാച്ചിൽ മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ; മൂന്നുസൈനികർ കൊല്ലപ്പെട്ടു; മഞ്ഞിനടിയിൽ പെട്ട അഞ്ച് സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തി; ഒരാളെ കാണാതായി

കശ്മീരിലെ മാച്ചിൽ മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ; മൂന്നുസൈനികർ കൊല്ലപ്പെട്ടു; മഞ്ഞിനടിയിൽ പെട്ട അഞ്ച് സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തി; ഒരാളെ കാണാതായി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റിലുണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് സൈനികരാണ് മഞ്ഞിനടിയിൽ കുടുങ്ങിയത്. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ സൈനികനായി തിരച്ചിൽ തുടരുകയാണ്.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മഞ്ഞിടിച്ചിൽ ഉണ്ടായത്. ഗന്ദർബാൽ ജില്ലയിലുണ്ടായ മറ്റൊരു മഞ്ഞിടിച്ചിലിൽ നാട്ടുകാരായ അഞ്ച് പേർ മരിച്ചു. രാത്രിവൈകിയും നടന്ന തെരച്ചിലിൽ നാല് പേരെ രക്ഷിക്കാൻ സാധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത ഹിമപാതമാണ് വടക്കൻ കള്മീരിൽ ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ ഇതിനെ തുടർന്ന് മഞ്ഞിടിച്ചിൽ ഉണ്ടായി.

2018, ഡിസംബർ നാലിന് കുപ് വാര ബന്ദിപ്പോര ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത ഹിമപാതങ്ങളിൽ, നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബർ 30 ന് ലഡാക്കിലെ സിയാച്ചിനിൽ രണ്ടുസൈനികരും മഞ്ഞിടിച്ചിൽ കൊല്ലപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP