Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"തീ" തുപ്പി താൽ അഗ്നിപർവതം: വൻ പൊട്ടിത്തെറിയുണ്ടാകുമെന്ന് മുന്നറിയിപ്പ്; പ്രദേശത്ത് നിന്ന് പലായനം ചെയ്തത് പതിനായിരകണക്കിന് ആളുകൾ; കനത്ത ചാരവും ഭൂചലനവും രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

മ​നി​ല: ഫിലിപ്പൈൻ തലസ്ഥാനത്തിനടുത്തുള്ള താൽ അഗ്‌നിപർവ്വതത്തിൽ ലാവാ പ്രവാഹം കൂടുതൽ ശക്തമായത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നം പലായനം ചെയ്യേണ്ടിവന്നതും. കനത്ത ചാരവും നേരിയ ഭൂചലനവുമാണ് ഇപ്പോൾ പ്രദേശത്തെ അവസ്ഥ. പൊട്ടിത്തെറി കൂടുതൽ വഷളാകുമെന്നും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

താൽ അഗ്‌നിപർവ്വതത്തിന് 100 കിലോമീറ്ററിലധികം വടക്ക് ചാരമേഘങ്ങൾ എത്തുകയും തിരക്കേറിയ തലസ്ഥാനമായ മനിലയിലെത്തുകയും രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചുപൂട്ടുകയും ചെയ്തിരുന്നു, അഞ്ഞൂറിലധികം വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. അഗ്‌നിപർവ്വതത്തിൽ നിന്നും വമിക്കുന്ന ചാരം കുറഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച വിമാനത്താവളം ഭാഗികമായി വീണ്ടും തുറന്നിരുന്നതായി റിപ്പോർട്ടുകളുമുണ്ട്. അപകടങ്ങളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP