Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൗഫീക്കും അബ്ദുൾ ഷമീമും കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിൽ; സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്; ഇരുവരും എത്തിയത് ജനുവരി ഏഴിനും എട്ടിനും; വീട് വാടകയ്ക്ക് എടുത്തുകൊടുത്തത് വിതുരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശി സെയ്താലി; കളിയിക്കാവിളയിൽ എഎസ്‌ഐ വിത്സണെ വെടിവച്ചുകൊന്ന കേസിൽ വെല്ലുവിളിയാകുന്നത് പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തതും

തൗഫീക്കും അബ്ദുൾ ഷമീമും കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിൽ; സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്; ഇരുവരും എത്തിയത് ജനുവരി ഏഴിനും എട്ടിനും; വീട് വാടകയ്ക്ക് എടുത്തുകൊടുത്തത് വിതുരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശി സെയ്താലി; കളിയിക്കാവിളയിൽ എഎസ്‌ഐ വിത്സണെ വെടിവച്ചുകൊന്ന കേസിൽ വെല്ലുവിളിയാകുന്നത് പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തതും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്‌ഐ വിൽസണെ വെടിവച്ചുകൊന്ന കേസിൽ പ്രതികൾക്കായി പതിച്ച ലുക്ക് ഔട്ട് നോട്ടീസുകൾ പലയിടത്തും കീറിയതായി കണ്ടെത്തിയതോടെ തമിഴ്‌നാട് ക്യൂബ്രാഞ്ചും കേരള പൊലീസും കൂടുതൽ ജാഗ്രതയിലായി. സംഭവത്തിന് പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്നാണ് ഒടുവിലത്തെ നിഗമനം. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയിരുന്നു. ഇത് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളും പൊലീസിന് കിട്ടിയെന്നാണ് അറിയുന്നത്. നേരത്തെ ഇവർ നെയ്യാറ്റിൻകരയിൽ നിന്ന കൃത്യം നടത്താനായി ഓട്ടോയിൽ കയറി പോകുന്നതും പിന്നീട് കൃത്യത്തിന് ശേഷം ബാഗ് ഉപേക്ഷിച്ചുപോകുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ കിട്ടിയിരുന്നു. ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുൾ ഷമീമും നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്.

തൗഫീഖും, അബ്ദുൾ ഷമീമും നെയ്യാറ്റിൻകരയിൽ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിതുരയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏർപ്പാടാക്കിയ വീട്ടിലാണ് ഇവർ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാൾ കന്യാകുമാരി സ്വദേശിയും വിതുരയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. 25-ഓളം പേരെയാണ് കേരള-തമിഴ്‌നാട് അന്വേഷണ സംഘം ഇതുവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ കൈവശം ബാഗുണ്ടായിരുന്നതായും അത് മറ്റാർക്കോ കൈമാറിയതിലും ദുരൂഹതയുണ്ട്. അതിനാൽതന്നെ ഈ കൊലപാതകത്തിന് ചിലരെ വിട്ടയയ്ക്കുകയും ചെയ്തു. അതേസമയം സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് അനുമാനം.

തൗഫീഖിനും ഷമീമിനും തീവ്രവാദി ബന്ധം?

2014ൽ ചെന്നൈയിൽ നടന്ന വർഗീയ കൊലപാതകത്തിൽ പ്രതിയാണ് അബ്ദുൾ ഷമീം. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. കന്യാകുമാരിയിൽ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീക്ക്. പ്രതികളുടെ ഈ പശ്ചാത്തലങ്ങളാണ് വിൽസണെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. പൊലീസുകാരനു നേരെ നടന്ന ആക്രമണം വ്യക്തിവൈരാഗ്യമല്ല എന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പറയുന്നത്.

അതിനിടെ, വിൽസണെ വെടിവച്ച് കൊല്ലാൻ പ്രതികൾക്ക് തോക്കു കൈമാറിയ വ്യക്തി പിടിയിലെന്നും സൂചനയുണ്ട്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയ ഇജാസാണ് പ്രതികൾക്ക് തോക്ക് കൈമാറിയതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മുഖ്യപ്രതിയായ തൗഫീഖിന്റെ അടുത്ത സുഹൃത്താണിയാൾ. ഇജാസിനെ കാണാൻ തൗഫീഖ് ബംഗളുരുവിൽ എത്തിയതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇജാസിനൊപ്പം പിടികൂടിയ മൂന്നുപേർക്കും പ്രതികളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കൊലപാതകത്തിന് മുമ്പ് പ്രതികൾ ചെക്ക്‌പോസ്റ്റിലേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. തൗഫീഖിനെയും അബ്ദുൽ ഷമീമിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മൊബൈൽ ഫോണടക്കം ഉപയോഗിക്കാതെ സൂക്ഷമതയോടെയുള്ള പ്രതികളുടെ ഓപ്പറേഷൻ പൊലീസിന് വെല്ലുവിളിയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP