Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചുമകന്റെയും ഭാര്യയുടെയും എച്ച്ആർഎച്ച് പദവി രാജ്ഞി എടുത്ത് കളയുമോ...? പ്രസ്താവനയിൽ മേഗൻ എന്നും ഹാരിയെന്നും മാത്രം പറഞ്ഞത് സൂചനയെന്ന് വിലയിരുത്തൽ; മേഗന്റെ ഇഷ്ടത്തിന് തുള്ളിയ ഹാരിക്ക് കിട്ടാൻ പോകുന്ന പണിയറിയാതെ ബ്രിട്ടൻ

കൊച്ചുമകന്റെയും ഭാര്യയുടെയും എച്ച്ആർഎച്ച് പദവി രാജ്ഞി എടുത്ത് കളയുമോ...? പ്രസ്താവനയിൽ മേഗൻ എന്നും ഹാരിയെന്നും മാത്രം പറഞ്ഞത് സൂചനയെന്ന് വിലയിരുത്തൽ; മേഗന്റെ ഇഷ്ടത്തിന് തുള്ളിയ ഹാരിക്ക് കിട്ടാൻ പോകുന്ന പണിയറിയാതെ ബ്രിട്ടൻ

സ്വന്തം ലേഖകൻ

രാജകീയ പദവികൾ ഉപേക്ഷിച്ച് രാജകീയ കർത്തവ്യങ്ങളിൽ നിന്നും പിൻവലിഞ്ഞ് കാനഡയിൽ ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും എച്ച്ആർഎച്ച് പദവികൾ രാജ്ഞി എടുത്ത് കളയുമോ...? എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. ഹാരിയും മേഗനും വിട്ട് പോകുന്ന പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഇന്നലെ സാൻഡ്രിൻഗാമിൽ വച്ച് നടന്ന ചർച്ചക്ക് ശേഷം രാജ്ഞി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ രാജകീയ പദവികൾ ചേർക്കാതെ അഥവാ ഡ്യൂക്ക് , ഡചസ് ഓഫ് സസെക്സ് എന്നീ വിശേഷണങ്ങളില്ലാതെയാണ് ഹാരിയുടെയും മേഗന്റെയും പേരുകൾ വായിച്ചിരുന്നത്.

ദമ്പതികളുടെ എച്ച്ആർഎച്ച് പദവികൾ രാജ്ഞി റദ്ദാക്കുമെന്നതിന്റെ സൂചനയാണിതെന്നാണ് നിരവധി പേർ വിലയിരുത്തിയിരിക്കുന്നത്.മേഗന്റെ ഇഷ്ടത്തിന് തുള്ളിയ ഹാരിക്ക് കിട്ടാൻ പോകുന്ന പണി എത്രത്തോളം വലുതായിരിക്കുമെന്ന് കണ്ടറിയുക തന്നെ വേണം.ഈ വിധത്തിൽ രാജകീയ ടൈറ്റിലുകൾ ഹാരിയിൽ നിന്നും മേഗനിൽ നിന്നും മുറിച്ച് മാറ്റി പ്രസ്താവനയിൽ രാജ്ഞി പേരുകൾ വായിച്ചത് പലതിന്റെയും സൂചനയായിട്ടാണ് റോയൽ കമന്റേറ്ററായ വിക്ടോറിയ ആർബിറ്റർ വിലയിരുത്തുന്നത്. ദമ്പതികളെ രാജകീയ സ്ഥാനങ്ങളിൽ നിന്നും തീർത്തും ഒഴിവാക്കുമെന്ന സൂചനയാണ് രാജ്ഞി ഇതിലൂടെ നൽകിയിരിക്കുന്നതെന്നാണ് ചില രാജഭക്തർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഡ്യൂക്ക് , ഡചസ് എന്നിങ്ങനെ വിശേഷിപ്പിക്കാതെ വെറും ഹാരി, മേഗൻ എന്ന് രാജ്ഞി പ്രസ്താവനയിൽ സൂചിപ്പിച്ചത് നിർണായകമായചില ചുവട് വയ്പുകളുടെ ആദ്യപടിയാണെന്നാണ് മറ്റ് ചില രാജകീയ ആരാധകർ വിലയിരുത്തുന്നത്. ഇവരിൽ നിന്നും ഈ രാജകീയ പദവികൾ എടുത്ത് മാറ്റാൻ രാജ്ഞി തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്നും അവർ അഭിപ്രായപ്പെടുന്നു. കൊട്ടാരം വിട്ട് പോകാൻ ഒരുങ്ങുന്ന ഹാരിക്കും മേഗനും ഈ ടൈറ്റികൾക്ക് ഇനി അർഹതയില്ലെന്നും അതിനാൽ അവ എടുത്ത് മാറ്റണമെന്നുമാണ് മറ്റൊരു രാജഭക്തൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ രാജ്ഞിയുടെ പ്രസ്താവനയിലെ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ഇത്രയൊക്കെ സംഭവിച്ചിട്ടും ഹാരിയും മേഗനും കുടുംബാംഗങ്ങൾ തന്നെയാണെന്നും താൻ അവരെ പിന്തുണക്കുന്നുവെന്നുമാണ് ഈ പ്രസ്താവനയിലൂടെ രാജ്ഞി എടുത്ത് കാട്ടുന്നതെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.രാജ്ഞി, ചാൾസ് രാജകുമാരൻ, വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവർ ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലായിരുന്നു രാജ്ഞി ഈ നിർണായകമായ പ്രസ്താവന പുറത്തിറക്കിയിരുന്നത്.

ഹാരിയും മേഗനും കൊട്ടാരം വിട്ട് പോകുന്ന പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ച തികച്ചും ക്രിയാത്മകമായിരുന്നുവെന്നായിരുന്നു രാജ്ഞി തന്റെ പ്രസ്താവനയിൽ എടുത്ത് കാട്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP