Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നരേന്ദ്ര മോദി ഇന്നിന്ത്യയുടെ പ്രധാനമന്ത്രിയാണ്; അമിത് ഷാ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്; പക്ഷേ നാളത്തെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശേഷിപ്പ് പോലും ഉണ്ടാകില്ല; ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടം നിങ്ങൾ വിദ്യാർത്ഥികൾ തുടരണം; വെറും ഒരു ദിവസത്തേക്ക് മാത്രമല്ല ഈ പോരാട്ടം; നല്ലൊരു നാളെയ്ക്ക് വേണ്ടിയാണ്; വരും തലമുറകൾക്ക് വേണ്ടിയാണ്: ഹിന്ദിയിൽ ഡൽഹിയിൽ താരമായി ചെന്നിത്തല; ജാമിയാ കാമ്പസിലെ പ്രസംഗം വൈറലാകുമ്പോൾ

നരേന്ദ്ര മോദി ഇന്നിന്ത്യയുടെ പ്രധാനമന്ത്രിയാണ്; അമിത് ഷാ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്; പക്ഷേ നാളത്തെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശേഷിപ്പ് പോലും ഉണ്ടാകില്ല; ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടം നിങ്ങൾ വിദ്യാർത്ഥികൾ തുടരണം; വെറും ഒരു ദിവസത്തേക്ക് മാത്രമല്ല ഈ പോരാട്ടം; നല്ലൊരു നാളെയ്ക്ക് വേണ്ടിയാണ്; വരും തലമുറകൾക്ക് വേണ്ടിയാണ്: ഹിന്ദിയിൽ ഡൽഹിയിൽ താരമായി ചെന്നിത്തല; ജാമിയാ കാമ്പസിലെ പ്രസംഗം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘവും ജെഎൻയു, ജാമിയ സർവ്വകലാശാലകൾ സന്ദർശിച്ചത് കഴിഞ്ഞ ദിവസമാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ കൈയടി നേടി ഹിന്ദിയിൽ 'മാസ്' പ്രസംഗമാണ് ചെന്നിത്തല നടത്തിയത്. ജാമിയ-ജെഎൻയു ക്യാമ്പസുകളിൽ ആവേശമായി ചെന്നിത്തല മാറിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ജെഎൻയു സന്ദർശനത്തിന് ശേഷം ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഹിന്ദിയിൽ സംസാരിച്ച ചെന്നിത്തല നരേന്ദ്ര മോദിയും അമിത് ഷായും ഇനിയൊരിക്കലും അധികാരത്തിലേറില്ലെന്ന് പറഞ്ഞു. 'ക്യാമ്പസുകളിൽ ചോര വീഴ്‌ത്തി അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്‌നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ '-ചെന്നിത്തല കൂട്ടിച്ചേർത്തു.

വലിയ കൈയടിയാണ് വിദ്യാർത്ഥികൾ ചെന്നിത്തലയ്ക്ക് നൽകിയത്. സ്‌കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ ഹിന്ദി ഭാഷയിൽ ബിരുദത്തിന് തുല്യമായ വിശാരദ് പാസായ വ്യക്തിയാണ് ചെന്നിത്തല. മുമ്പ് ഇന്ദിരാ ഗാന്ധിയെ പോലും ചെന്നിത്തല ഹിന്ദി പ്രസംഗത്തിലൂടെ വിസ്മയിപ്പിച്ചിരുന്നു.

ചെന്നിത്തല ഡൽഹി ക്യാമ്പസുകളിൽ നടത്തിയ പ്രസംഗത്തിന്റെ മലയാള രൂപം

നരേന്ദ്ര മോദി ഇന്നിന്ത്യയുടെ പ്രധാനമന്ത്രിയാണ്. പക്ഷേ എനിയൊരിക്കലും നരേന്ദ്ര മോദി ഇന്ത്യ ഭരിക്കില്ല. അമിത് ഷാ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. പക്ഷേ നാളത്തെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശേഷിപ്പ് പോലും ഉണ്ടാകില്ല. ഈ രാജ്യത്തെ ജനങ്ങൾ ഇരുവരെയും തൂത്തെറിയാൻ തയ്യാറെടുത്ത് കഴിഞ്ഞു.

ഞങ്ങൾ ഇപ്പോൾ ജെ എൻ യുവിൽ നിന്നാണ് വരുന്നത്. അവിടെ കുട്ടികൾക്ക് മേലെ എന്തതിക്രമമാണ് ഗുണ്ടകൾ നടത്തിയത്.വി സിയുടെ മൗനാനുവാദത്തോടെ ആർ എസ് എസിന്റെ ഗുണ്ടകൾ സബർമതി ഹോസ്റ്റലിലെ കുട്ടികളെ തല്ലി ചതയ്ക്കുകയല്ലെ ചെയ്തത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അവർ തയ്യാറായില്ല. വി സി ഒരു ഫോൺ കോളുപോലും ചെയ്യാൻ തയ്യാറായില്ല. കുട്ടികളെ മാത്രമല്ല അദ്ധ്യാപകരെയും അവർ ആക്രമിച്ചു.വി സി അവരെ കേൾക്കാൻ പോലും തയ്യാറായില്ല.

നമ്മുടെ രാജ്യം എങ്ങോട്ടാണ്? നമ്മുടെ ജനാധിപത്യത്തിനെന്തർത്ഥം ? അവർ നമ്മളെ വീണ്ടും വിഭജിക്കുകയാണ്. അവർ ഇവിടുത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടം നിങ്ങൾ വിദ്യാർത്ഥികൾ തുടരണം. വെറും ഒരു ദിവസത്തേക്ക് മാത്രമല്ല ഈ പോരാട്ടം. നല്ലൊരു നാളെയ്ക്ക് വേണ്ടിയാണ്. വരും തലമുറകൾക്ക് വേണ്ടിയാണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP