Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറ്റനല്ലൂരിൽ കാൽനട യാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

കൊറ്റനല്ലൂരിൽ കാൽനട യാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തൃശൂർ കൊറ്റനല്ലൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാരുടെ മേലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. തൃശൂർ കൊറ്റനല്ലൂരിലാണ് സംഭവം.

രണ്ട് കുടുംബത്തിലെ അച്ഛനും മക്കളുമാണ് അപകടത്തിൽ മരിച്ചത്. കൊറ്റനല്ലൂർ സ്വദേശികളായ സുബ്രൻ (54) മകൾ പ്രജിത (29), ബാലു (52) മകൻ വിപിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.

തൂമ്പുർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ കാവടി ഉത്സവം കണ്ട് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP