Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈകാലുകൾ നിവരണമെങ്കിൽ വടിയുടെ സഹായം വേണം; എല്ലാ കുട്ടികളെയും പോലെ ഓടിച്ചാടി നടക്കാനും കഴിയില്ല; ഒരു മണിക്കൂർ ഇടവിട്ട് കുളിക്കുകയും വേണം: പാമ്പു മനുഷ്യനായി മാറിയ പത്ത് വയസ്സുകാരൻ നൊമ്പരമാകുമ്പോൾ

കൈകാലുകൾ നിവരണമെങ്കിൽ വടിയുടെ സഹായം വേണം; എല്ലാ കുട്ടികളെയും പോലെ ഓടിച്ചാടി നടക്കാനും കഴിയില്ല; ഒരു മണിക്കൂർ ഇടവിട്ട് കുളിക്കുകയും വേണം: പാമ്പു മനുഷ്യനായി മാറിയ പത്ത് വയസ്സുകാരൻ നൊമ്പരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഒഡീഷ: ഈ പത്തു വയസ്സുകാരന്റെ ശാരീരിക അവസ്ഥ കണ്ടാൽ ആരുടെയും ഹൃദയം നുറുങ്ങും. അത്രമേൽ വേദനാജനകമാണ് ഈ കുഞ്ഞിന്റെ അവസ്ഥ. തുള്ളിക്കളിച്ച് നടക്കേണ്ടുന്ന പ്രായത്തിൽ മറ്റുള്ള കുട്ടികളെ പോലെ ഓടാനോ ചാടാനോ എന്തിന് നല്ലത് പോലെ നടക്കാനോ പോലും ജഗന്നാഥ് എന്ന ഈ കുരുന്നിന് ആവില്ല. ജഗന്നാഥിന്റെ ശരീരത്തിനുണ്ടായിരിക്കുന്ന പ്രത്യേക അവസ്ഥ തന്നെ ഇതിന് കാരണം. ജഗന്നാഥിന്റെ ശരീരം വരണ്ടുണങ്ങി പാമ്പിന്റേ തോല് പോലെ പരിണമിച്ചിരിക്കുകയാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ ജഗന്നാഥിന്റെ ശരീരത്തിലെ ചർമ്മം കട്ടിയുള്ളതായി പരിണമിക്കുകയും കറുത്ത് പാടുകളോടെ പരിണമിക്കുകയും ആയിരുന്നു. ലാമെല്ലർ ഇച്ചിയോസിസ് എന്ന രോഗാവസ്ഥയാണ് ജഗന്നാഥിന് പിടിപെട്ടിരിക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് കുളിച്ചും ശരീരത്ത് മോയിസ്ച്യുറൈസ് ക്രീമുകൾ പുരട്ടിയുമാണ് ജഗന്നാഥ് തന്റെ കുഞ്ഞ് ശരീരം പരിപാലിക്കുന്നത്. എന്നാൽ ഈ അസുഖം ഭേദമാകില്ലെന്നാണ് ഡോക്ടർമാർ വിധി എഴുതുന്നത്. 

തൊലി കട്ടി കൂടി വലിഞ്ഞ് മുറുകുന്നതിനാൽ ചില നേരങ്ങളിൽ ജഗന്നാഥിന് മറ്റുള്ളവരെ പോലെ നിവർന്ന് നല്ലതു പോലെ നടക്കാനും സാധിക്കാറില്ല. കൈകാലുകൾ നിവരുന്നതിനായി വടിയുടെ സഹായത്തോടെയാണ് ജഗന്നാഥ് നടക്കുന്നത്. തീരെ പാവപ്പെട്ട കുടുംബമാണ് ജഗന്നാഥിന്റേത്. കൃഷിക്കാരനായ അച്ഛൻ പ്രഭാകർ പ്രഥാന് കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം താങ്ങാനാവാത്തതാണ്. ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ് ജഗന്നാഥിന്റെ വീട്. രണ്ട് ലക്ഷത്തിൽ ഒരാൾക്കാണ് ഈ അപൂർവ്വ രോഗം ഉള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP