Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദീർഘദൂര യാത്രക്കിടെ വീട്ടിൽ മോഷണം നടന്നാലും നഷ്ടപരിഹാരം; ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് ഒരാൾ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രം; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവെ

ദീർഘദൂര യാത്രക്കിടെ വീട്ടിൽ മോഷണം നടന്നാലും നഷ്ടപരിഹാരം; ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് ഒരാൾ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രം; പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ട്രെയിൻ യാത്രക്കിയിലായിരിക്കും നമ്മുടെ വീട്ടിൽ കവർച്ച നടക്കുന്നത് എന്ന് അറിയുന്നത്. എന്നാൽ കവർച്ച നടന്നാലും നഷ്ടപരിഹാരം നൽകുന്ന സംവിധാനവുമായി റെയിൽവേ എത്തുന്ന എന്ന റിപ്പോർട്ടുകൾ പുറത്ത്. എന്നാൽ ഇതിന്റെ സ്ഥീരികരണമുണ്ടായിട്ടില്ല. മുംബൈ അഹമ്മദാബാദ് പാതയിൽ യാത്ര തുടങ്ങാൻ പോകുന്ന രണ്ടാം 'തേജസ്' സ്വകാര്യ തീവണ്ടിയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കാൻ പോകുന്നത്.

ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.)ആണ് ഇത് നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയത്ത് കവർച്ച നടന്നാൽ മാത്രമാവും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയെന്ന് ഐ.ആർ.സി.ടി.സി. മുംബൈ ജനറൽ മാനേജർ പത്മമോഹൻ പറഞ്ഞു. ദേശിയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്.

17നാണ് തേജസ് എക്സ്പ്രസിന്റെ ഉദ്ഘാടനം അഹമ്മദാബാദിൽ നടക്കുക. 19 മുതൽ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഈ വണ്ടി ഓടും. ഇതിലെ യാത്രക്കാർക്കുള്ള 25 ലക്ഷം രൂപയുടെ ഇൻഷുറൻസിനുപുറമെയാണ് പുതിയ സേവനവും നടപ്പാക്കുന്നത്. ഇവയ്ക്കായി യാത്രക്കാരിൽനിന്ന് ഐ.ആർ.സി.ടി.സി. പ്രത്യേക പ്രീമിയം ഈടാക്കുന്നില്ല.

എല്ലാം സൗജന്യമാണ്. പലപ്പോഴും മറ്റു നഗരങ്ങളിലേക്കുള്ള ദീർഘയാത്രാസമയത്താണ് സ്വന്തം വീട്ടിൽ മോഷണവുംമറ്റും നടക്കുന്നത്. പ്രത്യേകിച്ച് മുംബൈയിൽ. അതിനാലാണ് ഇത്തരത്തിൽ പുതിയ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. ഇതിന് അധികപണം യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല. ഒരാൾ യാത്ര തുടങ്ങി അവസാനിപ്പിക്കുന്നതുവരെമാത്രമായിരിക്കും ഈ ഇൻഷുറൻസ് പരിരക്ഷയെന്നും പത്മമോഹൻ പറഞ്ഞു.

യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തിൽ അംഗവൈകല്യമോ മറ്റോ സംഭവിച്ചാലാണ് റെയിൽവേ 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്നത്. തേജസ് എക്സ്പ്രസ് ലക്ഷ്യസ്ഥാനത്ത് ഒരു മണിക്കൂറിലധികം വൈകിയാണെത്തുന്നതെങ്കിൽ യാത്രക്കാർക്ക് 100 രൂപയും രണ്ടു മണിക്കൂറിലധികം വൈകിയാൽ 250 രൂപയും നഷ്ടപരിഹാരവും നൽകും.

കഴിഞ്ഞ ഒക്ടോബർ 19ന് ആദ്യ സ്വകാര്യവണ്ടിയായ ഡൽഹി-ലഖ്നൗ തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകിയപ്പോൾ യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി. നൽകിയത് 1.62 ലക്ഷം രൂപയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP