Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാന്റ്സ്, ജീൻസ്, ഷർട്ട് എന്നിവ ധരിച്ചെത്തുന്നവർക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശനമില്ല: സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ ഡ്രസ് കോഡ്; തീരുമാനവുമായി കാശി വിശ്വനാഥ ക്ഷേത്ര അധികൃതർ

പാന്റ്സ്, ജീൻസ്, ഷർട്ട് എന്നിവ ധരിച്ചെത്തുന്നവർക്ക് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശനമില്ല: സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ ഡ്രസ് കോഡ്; തീരുമാനവുമായി കാശി വിശ്വനാഥ ക്ഷേത്ര അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

വാരണാസിയിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്തിന്റെ പരമ്പരാഗത വേഷമായ മുണ്ടും കുർത്തയും ധരിച്ച് ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാർക്ക് മാത്രമേ ഇനി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അതുപോലെ തന്നെ സ്ത്രീകൾക്ക് സാരിയും അധികൃതർ നിർബന്ധമാക്കി.

ഇതോടെ ക്ഷേത്രത്തിൽ ഇനി മുതൽ ജീൻസും പാന്റ്‌സും ടി ഷർട്ടും ധരിച്ചവരെ പ്രതിഷ്ഠയിൽ തൊടാൻ അനുവദിക്കില്ല. ജ്യോതിലിംഗത്തിൽ നേരിട്ട് അർച്ചനയോ അഭിഷേകമോ നടത്തണമെങ്കിൽ പുരുഷന്മാർ മുണ്ടോ കുർത്തയും ധരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.

സ്ത്രീകൾക്ക് ഈ അനുഷ്ഠാനങ്ങൾ ചെയ്യുന്നതിന് സാരി നിർബന്ധമാക്കി. പണ്ഡിത സഭയായ കാശി വിദ്വത് പരിഷത്തിന്റേതാണ് തീരുമാനം. മറ്റ് ആധുനിക വേഷങ്ങൾ ധരിക്കുന്നവർക്ക് ജ്യോതിർ ലിംഗത്തിൽ തൊടാതെ ദർശനം നടത്തുന്നതിനു വിലക്കില്ല. സ്പർശന ദർശനത്തിനുള്ള സമയം രാവിലെ 11 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ആൾക്കൂട്ടത്തിൽ തിരിച്ചറിയാവുന്ന വിധം പൂജാരിമാരുടെ വേഷവും പരിഷ്‌കരിക്കുമെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP