Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കണ്ടത് ദേഹത്തും മുറിക്കുള്ളിലും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി നിൽക്കുന്ന വീട്ടമ്മയെ: അപകടം മണത്ത പൊലീസും ബാങ്ക് അധികൃതരും പിൻവലിഞ്ഞു; വീട്ടമ്മയെ അനുനയിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും; ജപ്തി നടപടിക്കായി ബാങ്ക് അധികൃതർ എത്തിയപ്പോൾ ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ

ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കണ്ടത് ദേഹത്തും മുറിക്കുള്ളിലും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി നിൽക്കുന്ന വീട്ടമ്മയെ: അപകടം മണത്ത പൊലീസും ബാങ്ക് അധികൃതരും പിൻവലിഞ്ഞു; വീട്ടമ്മയെ അനുനയിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും; ജപ്തി നടപടിക്കായി ബാങ്ക് അധികൃതർ എത്തിയപ്പോൾ ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വായ്പ കുടിശികയായതോടെ ബാങ്ക് അധികൃതർ ജപ്തിക്ക് എത്തിയപ്പോൾ വീട്ടമ്മ ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ട് കാരാപ്പുഴയിലാണ് സംഭവം. എന്നാൽ ജപ്തിക്കായി എത്തിയവർ അപകടം മനസിലാക്കിയതോടെ നടപടിയിൽ നിന്നും പിൻവാങ്ങി അധികൃതർ. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നു വീട്ടമ്മയെ സമാധാനിപ്പിച്ചു.. അഭിഭാഷക കമ്മിഷന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ ഭീഷണി. കാരാപ്പുഴ പയ്യമ്പള്ളിച്ചിറ കുന്നക്കമറ്റം കെ. വേണുഗോപാൽ (ബാബു ) വീട് ഈടുവച്ച് അഞ്ചു വർഷം മുൻപ് 17 ലക്ഷം രൂപ പൊതുമേഖല ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നു. ബാബുവിന്റെയും ഭാര്യയുടെയും പേരിലാണ് വായ്പ. 22 വർഷം കൊണ്ട് അടച്ചു തീർക്കേണ്ട വായ്പയിൽ 10 ലക്ഷം അടച്ചു. പിന്നീട് കുറച്ചുകാലം പലിശ മാത്രമേ അടക്കാൻ കഴിഞ്ഞുള്ളു.

ഓട്ടോ ഡ്രൈവറാണ് ബാബു. ഒപ്പം കാറ്ററിങ് സർവീസും നടത്തുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ രണ്ടു തവണ വീടിനുള്ളിൽ വെള്ളം കയറിയിരുന്നു. ഇതോടെ ബിസിനസ് മുടങ്ങിയതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്നു ബാബു പറഞ്ഞു. മൂന്നു ലക്ഷം രൂപ കുടിശിക ഉണ്ടെന്നും അത് ഉടൻ അടയ്ക്കണം എന്നും ഒരു മാസം മുമ്പ് ബാങ്ക് അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ ബാങ്കിൽ ചെന്നപ്പോൾ ആറു ലക്ഷം അടയ്ക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചെന്നും തങ്ങൾ ഒരു മാസത്തെ സാവകാശം ചോദിച്ചെന്നും ബാബു പറയുന്നു.

ഉച്ചയ്ക്കു ശേഷം ജപ്തി നടപടിക്കായി ബാങ്ക് അധികൃതരും പൊലീസും വീട്ടിലെത്തി. ഇതോടെയാണ് ബാബുവിന്റ ഭാര്യ ഷൈല വീടിനുള്ളിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു. മണ്ണെണ്ണ എടുത്ത് ദേഹത്തും മുറിക്കുള്ളിലും ഒഴിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ പൊലീസിനും ബാങ്ക് അധികൃതർക്കും എതിരേ തിരിഞ്ഞു. തുടർന്നു മധ്യസ്ഥർ മുഖേന ചർച്ച നടത്തി ജപ്തി നടപടി താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP