Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക പാസ്‌പോർട്ട് റാങ്കിങ്ങിലും ഇന്ത്യക്ക് പിന്നോട്ടടി; ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ 74ൽ നിന്നും 84ലേക്ക് കൂപ്പുകുത്തി; പട്ടികയിൽ ഒന്നാമത് ജപ്പാൻ

ലോക പാസ്‌പോർട്ട് റാങ്കിങ്ങിലും ഇന്ത്യക്ക് പിന്നോട്ടടി; ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ 74ൽ നിന്നും 84ലേക്ക് കൂപ്പുകുത്തി; പട്ടികയിൽ ഒന്നാമത് ജപ്പാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിലും കൂപ്പുകുത്തി ഇന്ത്യ. ഹെൻലി പാർസ്സ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്സ്പോർട്ട് 10 സ്ഥാനങ്ങൾ താഴേയ്ക്കുപോയി. റാങ്കിങ്ങിൽ 74 ആയിരുന്നത് 84ലേയ്ക്കാണ് കൂപ്പുകുത്തിയത്. റാങ്കിങ്ങിൽ പൊതുവിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ജപ്പാൻ ആണ് പട്ടികയിൽ ഒന്നാമത്. 191 രാജ്യങ്ങളാണ് വിസയില്ലാതെ ജപ്പാൻ പാസ്സ്പോർട്ടുമായി സഞ്ചരിക്കാനാവുക. സിംഗപ്പുർ രണ്ടാമതും ദക്ഷിണ കൊറിയ, ജർമനി എന്നീ രാജ്യങ്ങൾ മൂന്നാമതുമാണ്.

മുൻകൂട്ടി വിസയില്ലാതെ പാസ്സ്പോർട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്സ്പോർട്ട് റാങ്കിങ്. ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം ചെറു രാജ്യങ്ങളായ മൗറീഷ്യസ് തജിക്കിസ്ഥാൻ തുടങ്ങിയവയ്ക്കൊപ്പമാണ്. വിസ ഇല്ലാതെ പോകാവുന്ന രാജ്യങ്ങൾ, ഇ- വിസയിൽ പോകാവുന്ന രാജ്യങ്ങൾ, വിസ ഓൺ അറൈവൽ, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് ഹെൻലി പാസ്സ്പോർട്ട് ഇൻഡക്സ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP