Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ കോൺട്രാക്ടർ കണ്ടാൽ പണി പോകുമെന്ന് ഭയന്നു; തർക്കം മൂത്ത് കൂട്ടുകാരനായ നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ; കിളിമാനൂർ ചെല്ലമണി കൊലക്കേസിലെ പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ വർക്കല റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികളായ മുരുകനും കൃഷ്ണനും

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ കോൺട്രാക്ടർ കണ്ടാൽ പണി പോകുമെന്ന് ഭയന്നു; തർക്കം മൂത്ത് കൂട്ടുകാരനായ നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ; കിളിമാനൂർ ചെല്ലമണി കൊലക്കേസിലെ പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ വർക്കല റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികളായ മുരുകനും കൃഷ്ണനും

എം മനോജ് കുമാർ

തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിക്കായി എത്തിയ തമിഴ്‌നാട് സ്വദേശി ചെല്ലമണി(40) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. തമിഴനാട് സ്വദേശികളായ മുരുകൻ(37) കൃഷ്ണൻ(38) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ഏലൂർ പാതാളത്താണ് മൂവരും തമാസിച്ചിരുന്നത്. കൃത്യത്തിന ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനായി വർക്കല റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. മുരുകനും കൃഷ്ണനും മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് വാട്‌സാപ്പിൽ കോൺട്രാക്ടർക്ക് അയച്ച് കൊടുത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് ചെല്ലമണിയെയും നിധീഷിനെയും, ചെല്ലമണിയെയും ക്രൂരമായി മർദ്ദിച്ചു. നിധീഷ് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേ്ജ് ആശുപത്രിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

പുതിയ കെട്ടിടം പണിക്കായി കൊച്ചിയിൽ നിന്നും രണ്ടു നാൾ മുൻപാണ് തമിഴ്‌നാട് സ്വദേശിയായ ചെല്ലമണി വന്നത്. ചുടുകട്ട ഉപയോഗിച്ചാണ് കൂടെയുള്ളവർ ചെല്ലമണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നിധീഷിന്റെ പ്രവർത്തിയാണ് തൊഴിലാളികളെ പ്രകോപിച്ചത്.
കെട്ടിടം പണിക്കിടെ ജോലിക്കാർ കൂട്ട് ചേർന്ന് മദ്യപിച്ചു. ഇങ്ങിനെ മദ്യപിക്കുന്ന ചിത്രം നിധീഷ് പകർത്തി. ദൃശ്യങ്ങൾ പകർത്താൻ നിധീഷ് ഉപയോഗിച്ചത് ചെല്ലമണിയുടെ ഫോൺ ആണ്. ജോലിക്കിടെ മദ്യപിക്കുന്ന ചിത്രങ്ങൾ അയച്ചു നൽകിയത് കെട്ടിടം പണിക്ക് കോൺട്രാക്റ്റ് എടുത്ത കോൺട്രാക്റ്റർക്കും. ഇതോടെ പ്രശ്നങ്ങൾക്ക് അരങ്ങൊരുങ്ങുകയായിരുന്നു.

ഇന്നലെ ജോലി കഴിഞ്ഞു മദ്യപിച്ച ശേഷം ഇവർ ഇരുചേരിയായി മാറുകയും സംഘട്ടനം നടക്കുകയുമായിരുന്നു. രാവിലെ നാട്ടുകാരാണ് സംഭവം പുറത്ത് പറയുന്നത് ഇതോടെയാണ് പൊലീസ് എത്തിയത്. പഞ്ചായത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. നിലവിലെ പഞ്ചായത്ത് കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടമാണിത്. ഇവിടെ തന്നെയാണ് ഇവർക്ക് താത്കാലികമായി താങ്ങാനുള്ള സൗകര്യം നൽകിയത്.

ഇവിടെ വെച്ചു തന്നെയാണ് തമ്മിൽ തല്ലു നടന്നത്. കൂടുതൽ പേർഅക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ിളിമാനൂർ സിഐ. കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP