Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്റെ സഹോദരൻ ഒരു പെൺകുട്ടിയുമായി സ്‌നേഹത്തിലാണെന്ന് പറഞ്ഞായിരുന്നു ഒരുപറ്റം സദാചാര ഗുണ്ടകളുടെ പരസ്യ വിചാരണ; മുടിയും വെട്ടി താടിയും വടിപ്പിച്ചു; ബൈക്കിന്റെ ലിവർ എടുത്ത് തലയ്ക്കടിച്ചു'; പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളി; പണക്കാർക്കെതിരെ കേസ് നൽകേണ്ടെന്ന് നിന്നോട് ആദ്യമേ പറഞ്ഞതല്ലേ എന്ന് താക്കീതും; നീതി തേടി അബ്ദുൾ ഉബൈദും സഹോദരന്മാരും

'എന്റെ സഹോദരൻ ഒരു പെൺകുട്ടിയുമായി സ്‌നേഹത്തിലാണെന്ന് പറഞ്ഞായിരുന്നു ഒരുപറ്റം സദാചാര ഗുണ്ടകളുടെ പരസ്യ വിചാരണ; മുടിയും വെട്ടി താടിയും വടിപ്പിച്ചു; ബൈക്കിന്റെ ലിവർ എടുത്ത് തലയ്ക്കടിച്ചു'; പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളി; പണക്കാർക്കെതിരെ കേസ് നൽകേണ്ടെന്ന് നിന്നോട് ആദ്യമേ പറഞ്ഞതല്ലേ എന്ന് താക്കീതും; നീതി തേടി അബ്ദുൾ ഉബൈദും സഹോദരന്മാരും

കെ വി നിരഞ്ജൻ

കോഴിക്കോട്: 'എന്റെ സഹോദരൻ ഒരു പെൺകുട്ടിയുമായി സ്‌നേഹത്തിലാണെന്നും പറഞ്ഞാണ് ഒരുപറ്റ സദാചാര ഗുണ്ടകൾ പരസ്യമായി വിചാരണ നടത്തി മുടിവെട്ടിക്കുകയും താടി വടിപ്പിക്കുകയും ചെയ്തത്. പിന്നീട് പതിനഞ്ചാം തീയ്യതി അവർ ഉപ്പയെ ഫോണിൽ വിളിച്ചു. ഉപ്പ ഉറങ്ങുകയായിരുന്നതുകൊണ്ട് ഫോണെടുത്തത് ഞാനായിരുന്നു. എന്നെ പതിമംഗലം അങ്ങാടിയിലേക്ക് വിളിച്ചു വരുത്തി ഹാരിസ് എന്നയാൾ ബൈക്കിന്റെ ലിവർ എടുത്ത് തലയ്ക്കടിച്ചു. തുടർന്ന് അഷ്‌റഫ്, നൗഷാദ് എന്നിവരെല്ലാം ചേർന്ന് എന്നെ ക്രൂരമായി മർദ്ദിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു. പിന്നെയെനിക്ക് ബോധം നഷ്ടപ്പെട്ടു.

സദാചാര ഗുണ്ടകളുടെ ക്രൂരമായ മർദ്ദനത്തിനിരയായ കോഴിക്കോട് കുന്നമംഗലം പതിമംഗലം സ്വദേശി അമ്പ്രമ്മൽ വീട്ടിൽ അബ്ദുൾ ഉബൈദ് സംസാരിക്കുകയാണ്. പൊലീസിൽ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെ കോഴിക്കോട്ട് കലക്ട്രേറ്റിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ് ഉബൈദും സഹോദരങ്ങളും.

ബോധം വന്നപ്പോൾ സ്വയരക്ഷയ്ക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു. സംഭവം പറഞ്ഞപ്പോൾ ഉടൻ തന്നെ എസ് ഐ മെഡിക്കൽ കോളെജ് ഹോസ്പിറ്റലിലേക്ക് ഒരു വാഹനം ഏർപ്പാടാക്കിതന്നു. ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്ത എന്നെ പിറ്റേന്ന് രാത്രിയാണ് ഡിസ്ചാർജ് ചെയ്തത്. കുന്നമംഗലം പൊലീസ് സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലിനോട് താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. നൗഷാദിനൊപ്പം സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അസഭ്യം പറയുകയും എന്റെ കേസ് എടുക്കില്ലെന്നും ഇത്തരത്തിൽ മുന്നോട്ട് പോയാൽ തന്നെയും കുടുംബത്തെയും ജയിലിലടയ്ക്കും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ഉബൈദ് പറയുന്നു.

പതിനെട്ട് വയസ്സുമാത്രമാണ് ഉബൈദിന് പ്രായം. ഭയന്നുപോയ യുവാവ് അതുകൊണ്ട് തന്നെ പൊലീസ് പറഞ്ഞിടത്തെല്ലാം ഒപ്പിട്ടുകൊടുത്തു. നൗഷാദ് തെക്കയിലിനെതിരെ സ്റ്റേഷനിൽ വന്ന് പ്രശ്‌നമുണ്ടാക്കി എന്നും പറഞ്ഞ് പൊലീസ് കേസുമെടുത്തു. അതിന് ശേഷം രാത്രി വീടിന് നേരെ ആക്രണമുണ്ടായി. കേസുമായി മുന്നോട്ട് പോയാൽ കൊല്ലുമെന്നായിരുന്നു അസീസ് എന്നയാൾ ഭീഷണിപ്പെടുത്തിയത്. കത്തികൊണ്ട് കുത്തിയപ്പോൾ കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവു പറ്റി. ഉമ്മയെയും സഹോദരനെയും അസീസ് മർദ്ദിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ കുന്നമംഗലം സ്റ്റേഷനിൽ വളിച്ചു പറഞ്ഞപ്പോൾ വരാൻ സൗകര്യമില്ലെന്ന മറുപടിയാണ് അവരിൽ നിന്നുണ്ടായതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

അക്രമത്തിൽ പരിക്കേറ്റ താനും ഉമ്മയും ഹോസ്പിറ്റലിൽ അഡ്‌മിറ്റായി. ഡിസ്ചാർജായി വീട്ടിലെത്തിയപ്പോൾ എസ് ഐയും ഒരു പൊലീസുകാരനും വന്ന് പണക്കാർക്കെതിരെ കേസ് നൽകേണ്ടെന്ന് നിന്നോട് ആദ്യമേ പറഞ്ഞതല്ലേ.. ഇപ്പോ മനസ്സിലായില്ലേ എന്നുമായിരുന്നു പറഞ്ഞത്. ഉമ്മയുടെ മൊഴിയെടുക്കാൻ പിന്നീട് വന്ന പൊലീസുകാർ ഭീഷണിപ്പെടുത്തി അവർ തയ്യാറാക്കിയ മൊഴിയിൽ ഒപ്പിടുവിക്കുകയും ചെയ്തു. ഇപ്പോൾ അസീസ് എന്നയാളുടെ ഭാര്യമാരെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തന്റെയും മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ പേരിലും പൊലീസ് കേസെടുത്തിയിരിക്കുകയാണ്. എന്നെ സഹായിച്ചതിന് നൗഷാദും പ്രതിയായി. അവർ കൊടുത്തത് കള്ളക്കേസാണെന്നതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും യുവാവ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഉൾപ്പെടെ ഉബൈദ് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP