Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡി കെ ശിവകുമാർ തറക്കല്ലിട്ടത് 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമ നിർമ്മിക്കാൻ; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ സംഘടനകളും; പ്രതിമ നിർമ്മിക്കാനുള്ള തീരുമാനം തന്റേതല്ലെന്ന് കോൺഗ്രസ് നേതാവ്

ഡി കെ ശിവകുമാർ തറക്കല്ലിട്ടത് 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമ നിർമ്മിക്കാൻ; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ സംഘടനകളും; പ്രതിമ നിർമ്മിക്കാനുള്ള തീരുമാനം തന്റേതല്ലെന്ന് കോൺഗ്രസ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കഴിഞ്ഞ ക്രിസ്മസിന് ഡി കെ ശിവകുമാർ 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമക്ക് തറക്കല്ലിട്ടത് വിവാദമാകുന്നു. പ്രതിമ നിർമ്മാണത്തിനെതിരെ സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. ശിവകുമാറിന്റെ മണ്ഡലമായ കനകപുരയിലാണ് പ്രതിമ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. എന്നാൽ, പ്രതിമയ്ക്ക് എതിരെ ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരൺ വേദികെ എന്നിവരുട നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, പ്രതിമ നിർമ്മിക്കാനുള്ള തീരുമാനം തന്റേതല്ലെന്നും അത് ഗ്രാമീണരായ ക്രിസ്തുമത വിശ്വാസികളെടുത്തതാണെന്നും ശിവകുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എംഎൽഎ എന്ന നിലയിൽ താൻ അവരെ സഹായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രതിമ നിർമ്മിക്കാനായി നൽകിയ ഭൂമിയാണിത്.എല്ലാം നിയമപ്രകാരമാണ് നടക്കുന്നത്. കഴിഞ്ഞ മുപ്പതുവർഷമായി ഞാനവിടുത്തെ എംഎൽഎയാണ്. എനിക്കവരെ പിന്തുണക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. രാമനഗര ജില്ലയിലെ ഹരോബെലെയിൽ കഴിഞ്ഞ ക്രിസ്മസിനാണ് ഡികെ ശിവകുമാർ പ്രതിമ സ്ഥാപിക്കാനായി തറക്കല്ലിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP