Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്ടോറിയ മെമോറിയൽ പുനർ നാമകരണം ചെയ്ത് ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ സ്മാരകമാക്കണമെന്ന് ബിജെപി; പുതിയ ആവശ്യം കൊൽക്കത്ത തുറമുഖത്തിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകിയതിന് പിന്നാലെ

വിക്ടോറിയ മെമോറിയൽ പുനർ നാമകരണം ചെയ്ത് ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ സ്മാരകമാക്കണമെന്ന് ബിജെപി; പുതിയ ആവശ്യം കൊൽക്കത്ത തുറമുഖത്തിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊൽക്കത്തയുടെ മുഖമുദ്രയായ വിക്ടോറിയ മെമോറിയലിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി. മാർബിൾ കെട്ടിടമായ വിക്ടോറിയയുടെ പേര് ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ പേരിലാക്കി മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. കൊൽക്കത്ത തുറമുഖം പുനർനാമകരണം ചെയ്തതിനു പിന്നാലെയാണ് ബിജെപി പുതിയ നിർദ്ദേശവുമായി മുന്നോട്ട് വന്നത്.

90 കൊല്ലം ഇന്ത്യയെ ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാൻസി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് വിക്ടോറിയ മെമോറിയൽ അറിയപ്പെടേണ്ടതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമോറിയൽ റാണി ജാൻസി സ്മാരക് മഹൽ എന്ന പേരിലാക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.

കൊൽക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്ത് പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിക്ടോറിയ മെമോറിയലിന്റെയും പേരുമാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി പോർട്ട് ട്രസ്റ്റിന്റെ നൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് കൊൽക്കത്ത തുറമുഖം പുനർനാമകരണം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP