Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയിൽ അറസ്റ്റിലായത് നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുള്ള അഞ്ചുപേർ; ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെ പിടികൂടിയത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്

കർണാടകയിൽ അറസ്റ്റിലായത് നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുള്ള അഞ്ചുപേർ; ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെ പിടികൂടിയത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുള്ള അഞ്ചുപേർ പിടിയിൽ. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.

അറസ്റ്റിലായവർക്ക് നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അൽ ഉമ്മയുടെ പ്രധാനനേതാവ് മഹബൂബ് പാഷ, മൊയ്തീൻ ഖാജ എന്നിവർ ഉൾപ്പെടെ പതിനാല് പേർക്ക് വേണ്ടി ക്രൈംബ്രാഞ്ച് തെരച്ചിൽ ശക്തമാക്കി. ഗുണ്ടൽപേട്ട് മേഖലയിൽ ഇവരുണ്ടെന്നാണ് വിവരം. കളിയിക്കാവിളയിൽ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ച് കൊന്നതിന് പിന്നിൽ അൽ ഉമ്മയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസ് നിഗമനം.

അതേസമയം, കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തിനായുള്ള ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വിതുര സ്വദേശിയായ സെയ്ദ് അലി ഏർപ്പാടാക്കി നൽകിയ വീട്ടിൽ വച്ച് കൃത്യം ആസൂത്രണം ചെയ്‌തെന്നാണ് സംശയം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ സെയ്ദ് അലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കൃത്യം നടത്തിയതിന്റെ രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ തമാസിച്ചിരുന്നു എന്ന് കരുതുന്ന ആരാധാനാലയത്തിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പ്രതികൾ ഉപേക്ഷിച്ച ബാഗ് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

അതിനിടെ, കളിയിക്കാവിള ചെക്‌പോസ്റ്റിൽ വെടിയേറ്റു മരിച്ച തമിഴ്‌നാട് പൊലീസിലെ സ്‌പെഷൽ സബ് ഇൻസ്‌പെക്ടർ വൈ.വിൽസന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 5 പേരെ കേരള പൊലീസ് പിടികൂടി തമിഴ്‌നാട് ക്യു ബ്രാഞ്ചിനു കൈമാറി. ഇന്നലെ 3.55ന് ആര്യങ്കാവ് പാലരുവിയിൽ കാർ പിന്തുടർന്ന് സ്‌പെഷൽ ബ്രാഞ്ചും തെന്മല പൊലീസും ചേർന്നു സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു.

ബുധനാഴ്ച രാത്രി കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റിൽ ജോലി ചെയ്യവേയാണു വിൽസനെ(57) വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാറശാല ഇഞ്ചവിള സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ, പാലക്കാട്ടു നിന്നു പിടികൂടി പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ചിലർ ഒളിവിലെന്നു സംശയം. കഴിഞ്ഞ ദിവസം വരെ ജില്ലയിൽ ഉണ്ടായിരുന്ന ഇവരെ ഇന്നലെ മുതൽ കാണാതായി. ഏതു സമയത്തും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു ചിലരും ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP