Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരന്റെ കോഫി ബാറിലേക്ക് ജീവനക്കാരനായി പതിനേഴുകാരനെ എത്തിച്ചത് യൂത്ത് കോൺഗ്രസ് നേതാവ്; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് യൂത്ത് കോൺഗ്രസുകാരനെ മാത്രം; സ്റ്റേഷനിലെത്തിച്ച പാടേ ഇൻസ്പെക്ടറുടെ മർദിച്ചതും നേതാവിനെ; നിയമം ലംഘിച്ച് പ്രായപൂർത്തിയകാത്ത കുട്ടിയെ ജോലിക്ക് വച്ച പൊലീസുകാരനെതിരേ ഒരു നടപടിയുമില്ല

പൊലീസുകാരന്റെ കോഫി ബാറിലേക്ക് ജീവനക്കാരനായി പതിനേഴുകാരനെ എത്തിച്ചത് യൂത്ത് കോൺഗ്രസ് നേതാവ്; കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത് യൂത്ത് കോൺഗ്രസുകാരനെ മാത്രം; സ്റ്റേഷനിലെത്തിച്ച പാടേ ഇൻസ്പെക്ടറുടെ മർദിച്ചതും നേതാവിനെ; നിയമം ലംഘിച്ച് പ്രായപൂർത്തിയകാത്ത കുട്ടിയെ ജോലിക്ക് വച്ച പൊലീസുകാരനെതിരേ ഒരു നടപടിയുമില്ല

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പൊലീസുകാരന് പാർട്ണർ ഷിപ്പുള്ള കോഫിബാററിൽ സപ്ലയറായി ജോലിക്ക് കൊണ്ടുവന്നത് പതിനേഴുകാരനെ. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിൽ പതിനേഴുകാരനെ ഐസ്‌ക്രീം പാർലറിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജോലിക്ക് നിർത്തിയതിന് സ്ഥാപനം ഉടമയ്ക്ക്എതിരേ കേസ് എടുക്കേണ്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഇടനില നിന്ന യൂത്ത് കോൺഗ്രസ് നേതാവിനെ. കോഫി ബാർ ഉടമയായ പൊലീസുകാരനെയും ജോലിക്കെത്തിയ കുട്ടിയെയും മാതാവിനെയും സാക്ഷിയാക്കി പൊലീസ് ഇൻസ്പെക്ടർ മർദിച്ചത് കുട്ടിക്ക് ജോലി വാങ്ങിക്കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജോബിനെ.

കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുൺ ഗോപിയും സുഹൃത്തുക്കളും ചേർച്ച് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിന് സമീപം ആരംഭിച്ച തായ്ലൻഡ് കഫേയിൽ ജീവനക്കാരനായി റാന്നി സ്വദേശിയായ പതിനേഴുകാരനെ എത്തിച്ചത് അവിടെ നിന്നു തന്നെയുള്ള യൂത്ത് കോൺഗ്രസ് നേതാവായ ജോബിനാണ്. തിരുവല്ല മാർത്തോമ്മ കോളജിൽ പഠിക്കുന്ന കാലത്ത് കെഎസ്‌യു നേതാവായിരുന്നു ജോബിൻ. അന്നുള്ള പരിചയം വച്ചാണ് കോഫി ബാറിലേക്ക് സമീപവാസിയായ കുട്ടിയെ ജോലിക്ക് എത്തിച്ചത്. എന്നാൽ, വീട്ടുകാർ അറിയാതെയാണ് കുട്ടി ജോബിനൊപ്പം തായ്ലൻഡ് കോഫി ഷോപ്പിൽ ജോലിക്ക് വന്നത്.

മകനെ കാണാതെ വന്നപ്പോൾ മാതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി തായ്ലൻഡ് കോഫിബാറിലുള്ളതായി കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് വച്ചതിന് ശരിക്കും കേസ് എടുക്കേണ്ടത് ഉടമയ്ക്ക് എതിരേയാണ്. കുട്ടിയെ കൊണ്ടു വന്നയാളെ കൂട്ടുപ്രതിയാക്കുകയും വേണം. ഉടമ പൊലീസുകാരൻ ആയതിനാൽ ഇവിടെ മറിച്ചാണ് നടന്നത്. കുട്ടിയെ ജോലിക്ക് എത്തിച്ചതിന് ഇടനില നിന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എല്ലാവരെയും കൊണ്ടു പോയി.

അവിടെ വച്ചാണ് കോഫി ബാർ ഉടമയായ പൊലീസുകാരന് പകരം ഇടനില നിന്ന ജോബിനെ മാത്രം പ്രതിയാക്കിയത്. ഇതിന് ശേഷം ഇൻസ്പെക്ടർ പിആർ സന്തോഷ് ജോബിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസുകാരനായ അരുൺ ഗോപിയെ ഒഴിവാക്കി ജോബിനെ മാത്രം പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ജോബിനെ ക്രൂരമായി മർദിച്ച ഇൻസ്പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP