Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡിനെ മലയാളി നയിക്കാൻ മലയാളി സാരഥി; തൃശൂർ സ്വദേശിയുടെ വിജയകഥ അറിയാം

ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡിനെ മലയാളി നയിക്കാൻ മലയാളി സാരഥി; തൃശൂർ സ്വദേശിയുടെ വിജയകഥ അറിയാം

ജോയി കുറ്റിയാനി

മയാമി: ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്കയിൽ എൻജിനീയറിങ് ബിരുദം നേടിയ ഏതൊരാൾക്കും എൻജിനീയറായി ജോലി ചെയ്യാമായിരുന്നു. പൊതുജനാരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി 1967-ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്ത് എൻജിനീയറിങ് ലൈസൻഷർ നിയമം ആദ്യമായി നടപ്പിലാക്കി.

ഇന്ന് അമേരിക്കയിൽ എൻജിനീയറിങ് മാത്രമല്ല പ്രിൻസിപ്പാൾസ് ആൻഡ് പ്രാക്ടീസ് ഓഫ് എൻജിനീയറിങ് പി.ഇ (PE) ലൈസൻസുള്ള എൻജിനീയർമാർക്ക് മാത്രമേ എൻജിനീയറിങ് പദ്ധതികളിൽ ഒപ്പുവെയ്ക്കാനും എൻജിനീയറിങ് പ്ലാനുകളും ഡ്രോയിംഗുകളും ഒരു പൊതു അഥോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കാനും നടപ്പിലാക്കാനും സാധിക്കുകയുള്ളൂ.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രൊഫഷണൽ എൻജിനീയറിങ് പി.ഇ ലൈസൻസ് നിർബന്ധിതമാക്കിയിരിക്കുകയാണ്.

ഫ്ളോറിഡ സംസ്ഥാനത്തെ എൻജിനീയറിങ് മേഖലയെ പ്രഫഷണൽ രീതിയിൽ ക്രമീകരിച്ച് നിയമാനുസൃതം നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോർഡ് ഓഫ് പ്രഫഷണൽ എൻജിനീയേഴ്സ് (എഫ്.ബി.പി.ഇ) ചെയർമാനായി ബാബു വർഗീസിനെ നിയമിച്ചു. ഈ നിയമം 2020 ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്.

1917-ൽ ഫ്ളോറിഡാ സംസ്ഥാന നിയമനിർമ്മാണ സമിതിയാണ് എഞ്ചിനീറിങ് ബോർഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിങ് നിർമ്മാണപ്രവർത്തനങ്ങൾ, വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നൽകുന്നതിനും ഇന്ന് ഫ്ളോറിഡസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന നാൽപ്പതിനായിരത്തിലധികം എഞ്ചിനീയറിങ് ലൈസൻകളുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും അർഹതയായവർക്ക് ലൈസൻസുകൾ പുതുക്കി നൽകുന്നതിനും കുറ്റക്കാർക്കെതിരെ ശിക്ഷണനടപടികൾ കൈക്കൊള്ളുന്നതിനും എഞ്ചിനീറിങ് കരിക്കുലത്തെ നവീകരിക്കുന്നതിനുള്ള നിർദ്ദേശം നല്കുന്നതിനും പി.ഇ. പരിരക്ഷ പാസാക്കുന്നവർക്ക് ലൈസൻസുകൾ നല്കുന്നതിനും ഈ ബോർഡിന് അധികാരമുണ്ട്.

അമേരിക്കയിൽ പ്രൊഫണൽ എഞ്ചിനീയറിങ് ലൈസൻസ് (പി.ഇ.) ലഭിക്കുന്നതിനായി എഞ്ചിനീയർമാർ അവരുടെ കഴിവ് ഉറപ്പാക്കാൻ നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഒരു അംഗീകൃത എഞ്ചിനീയറിങ് പ്രോഗ്രാമിൽ നാലുവർഷത്തെ പഠനം പൂർത്തിയാക്കി ബിരുദം നേടുകയും ഫണ്ടമെന്റൽസ് ഓഫ് എഞ്ചിനീയറിംഗം (എഫ്.ഇ) പരീക്ഷ പാസാവുകയും നാല് വർഷം എഞ്ചിനീയറിങ് മേഖലയിൽ പരിശീലനം സിദ്ധിച്ചിരിക്കുകയും പ്രിൻസിപ്പിൾസ് ആൻഡ് എഞ്ചിനായറിങ് പരീക്ഷ പാസാകുകയും ചെയ്തവർക്കു മാത്രമേ പി.ഇ. എന്ന മുദ്രവയ്ക്കുവാൻ അവകാശമുള്ളൂ.

ഇഥംപ്രദമായിട്ടാണ് ഒരു ഇന്ത്യാക്കാരൻ ഫ്ളോറിഡസംസ്ഥാനത്തെ എഞ്ചിനീയറിങ് ബോർഡിനെ നയിക്കുവാൻ നിയമിക്കപ്പെടുന്നത്.

കർമ്മരംഗത്ത് വെന്നിക്കൊടി പാറിച്ച എഞ്ചിനീറിങ് രംഗത്തെ ഈ പ്രതിഭ 2015 മുതൽ ഫ്ളോറിഡ സംസ്ഥാനത്തെ എഞ്ചിനീറിങ് ബോർഡിൽ അംഗമായും വൈസ്ചെയർമാനായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

1984-ൽ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി സ്‌കോളർഷിപ്പോടുകൂടി അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തിയ ബാബുവർഗ്ഗീസ് എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി.

ഇന്ന് ഫ്ളോറിഡായിലെ ഡേവി നഗരത്തിലും ജന്മനാടായ തൃശൂരിലുമായുള്ള ആപ്ടെക് എഞ്ചിനീയറിങ് ഇൻ കോർപ്പറേഷന്റെ പ്രസിഡന്റും, പ്രിൻസിപ്പൽ എഞ്ചിനീയറുമാണ്.

അമേരിക്കയിലെ ഒന്നരഡസനിലധികം സംസ്ഥാനങ്ങളിൽ എഞ്ചിനീയറിങ് ലൈസൻസുള്ള ബാബു വർഗ്ഗീസിന്റെ ഉടമസ്ഥതയിലെ ആപ്ടെക് എഞ്ചിനീയറിങ് ഇൻ കോർപ്പറേഷൻ ഏറ്റെടുത്തു പൂർത്തീകരിച്ചിട്ടുള്ള വമ്പൻ ഷോപ്പിങ് മാളുകൾ, ഹൈറ്റ്സ് ബിൽഡിംഗുകൾ , ക്രൂസ് ടെർമിനലുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ നിരവധിയാണ്.

ഫോർട്ട് ലോഡർഡേയിൽ എയർപോർട്ടിലെ ഒന്നുമുതൽ നാലുവരെയുള്ള ഡിപ്പാർച്ചർ ഏരിയായിലെ പെഡസ്ട്രിയൽ കനോപിയുടെ നിർമ്മാണം, ബഹാമസിലെ നാസ ഇന്റർനാഷണൽ എയർപോർട്ട് വികസനം, ന്യൂ ഓർലിയൻസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹാംഗർ, ഓർലാന്റോ യൂണിവേഴ്സൽ സ്റ്റുഡിയോവിലെ റിസോർട്ടുപാർക്കുകളും മയാമിലെ ഷോപ്പിങ് കേന്ദ്രമായ പാംകോർട്ട്, ടെന്നസി യൂണിവേഴിസിറ്റിയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി വേയ്സ്റ്റ് റ്റു എനർജി ഫെസിലിറ്റികളുടെ സ്ട്രക്ച്ചറൽ ഡിസൈനുകളും നിർവ്വഹിച്ചു.

കൂടാതെ ബാബു വർഗ്ഗീസ് ഫോറൻസിക് എൻജിനീയറിങ് വിദഗ്ദ്ധനായി കോടതിയിൽ എക്സ്പേർട്ട് വിറ്റ്നസിയും പ്രവർത്തിക്കുന്നു.ഫ്ളോറിഡായിലെ വിവിധമതസ്ഥാപനങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്കാറുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയഗാന്ധിസ്‌ക്വയറായ സൗത്ത് ഫ്ളോറിഡായിലെ ഡേവി നഗരത്തിലെ ഫാൽക്കൺ ലിയാപാർക്കിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത് അണിയിച്ചൊരുക്കിയത് ബാബുവർഗ്ഗീസായിരുന്നു. ഈ ഗാന്ധി മെമോറിയൽ സ്‌ക്വയർ രാജ്യത്തിന് സമർപ്പിക്കുവാൻ എത്തിച്ചേർന്ന ദിവംഗതനായ ഇന്ത്യയുടെ മുൻപ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുൾ കലാം ഈ പ്രതിഭയെ അഭിനന്ദിച്ചിരുന്നു.

ഗാന്ധിജിയുടെ 150-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് പാലാ മൂന്നാനി ലോയേഴ്സ് ചേംമ്പർ റൂട്ടിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിക്കുന്ന ഗാന്ധി സ്‌ക്വയറിന്റെ രൂപകല്പനയും ചെയ്തിരിക്കുന്നത് ബാബുവർഗ്ഗീസാണ്.

2019-ലെ കമ്മ്യൂണിറ്റി സർവ്വീസിനായുള്ള ''ഗർഷോം'' പ്രവാസിരത്ന അവാർഡ് ഈ എഞ്ചിനീയറിനെ തേടി എത്തിയിരിക്കുന്നു.തൃശൂർ അയ്യന്തോൾ കരേരകാട്ടിൽ വറീത്, സെലീനാ ദമ്പതികളുടെ സീമന്തപുത്രനായ ബാബുവർഗ്ഗീസ് ഫോർട്ട് ലോഡർഡേയിൽ താമസിക്കുന്നു.

ഭാര്യ ആഷ (സിപിഎ.) മക്കളായ ജോർജ്ജ്, ആന്മരിയ എന്നിവരും പിതാവിന്റെ പാത പിന്തുടർന്ന് എഞ്ചിനീയറിങ് മേഖലയിൽ ജോലിചെയ്യുന്നു. ഇളയമകൻ പോൾ സ്‌കൂൾ വിദ്യാർത്ഥിയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP