Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം ലീഗിന്റെ സമ്മർദ്ദ തന്ത്രം വിലപ്പോയില്ല; സിപിഎം സംഘടിപ്പിച്ച പൗരത്വ പ്രതിഷേധത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പങ്കെടുത്തത് ലീഗിന്റെ വിലക്ക് മറികടന്ന്

മുസ്ലിം ലീഗിന്റെ സമ്മർദ്ദ തന്ത്രം വിലപ്പോയില്ല; സിപിഎം സംഘടിപ്പിച്ച പൗരത്വ പ്രതിഷേധത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പങ്കെടുത്തത് ലീഗിന്റെ വിലക്ക് മറികടന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലീഗിന്റെ സമ്മർദ്ദം വിലപ്പോയില്ല, സമസ്ത നേതാവ് സിപിഎം വേദിയിലെത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ സംഘടനയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്തു. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന് നേരെയുള്ള വിമർശനങ്ങൾക്ക് ശേഷമാണ് സമസ്ത സിപിഐ.എം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. റാലിയിൽ നിന്ന് വിട്ട് നിൽക്കാൻ നേരത്തേ സമസ്തക്ക് മേൽ മുസ്ലിം ലീഗിന്റെ സമ്മർദ്ദമുണ്ടായിരുന്നു.

സിപിഐ.എമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതിനാൽ സമസ്തയോട് പരിപാടിയിൽനിന്നും വിട്ടു നിൽക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഈ സമ്മർദ്ദം മറികടന്നാണ് സമസ്ത സമ്മേളനത്തിൽ പങ്കെടുത്തത്. പൗരത്വ നിയമത്തിനെതിരെ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തത് ലീഗ് ഇടപെട്ട് വിലക്കിയത് നേരത്തേ വിവാദമായിരുന്നു. പൗരത്വ നിയമ വിഷയത്തിൽ കോൺഗ്രസ് നിലപാടിനോട് സമസ്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി യോജിച്ചുള്ള സമരമില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സമസ്ത സിപിഎം പരിപാടിയിൽ പങ്കെടുത്താൽ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് മുസ്ലിം ലീഗ് സമസ്തയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശം സമസ്ത തള്ളുകയായിരുന്നു

സമസ്തയുടെ നിരവധി പ്രവർത്തകരും മഹാറാലിയിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയിരുന്നു. ആർ എസ് എസിന്റെ ഉള്ളിലിരിപ്പ് നടപ്പാക്കാനല്ല കേരളത്തിലെ സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായാണ് കാണുന്നത്. ജനസംഖ്യ രജിസ്റ്റർ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കുന്നത്. ഇത് മുസ്ലീമിന്റെ മാത്രം പ്രശ്നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP