Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂയോർക്ക് റോക്ക്ലാന്റ് കൗണ്ടിയിൽ തോക്ക് വാങ്ങുന്ന അപേക്ഷകരുടെ എണ്ണം വർദ്ധിച്ചു

ന്യൂയോർക്ക് റോക്ക്ലാന്റ് കൗണ്ടിയിൽ തോക്ക് വാങ്ങുന്ന അപേക്ഷകരുടെ എണ്ണം വർദ്ധിച്ചു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: കഴിഞ്ഞ വർഷം ഡിസംബർ 28-ന് യഹൂദരുടെ വിശേഷ ദിവസമായ ഹനുക്ക ആഘോഷത്തിനിടെ ഒരു റബ്ബിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അഞ്ച് പേരെ ആക്രമിച്ച സംഭവത്തിനു ശേഷം ന്യൂയോർക്ക് റോക്ക്ലാന്റ് കൗണ്ടിയിൽ തോക്ക് പെർമിറ്റ് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്. മോൺസിയിൽ ഡസൻ കണക്കിന് ഓർത്തഡോക്‌സ്, ഹസിഡിക് യഹൂദന്മാരാണ് തോക്ക് പെർമിറ്റിനായി അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്.

വാലി കോട്ടേജിലെ തോക്ക് വിൽക്കുന്ന സ്ഥാപനമായ പ്രിസിഷൻ ഗൺസ്മിത്തിന്റെ ഉടമ എറിക് മെലൻസൺ പറയുന്നത്, ബിസിനസ്സ് കുതിച്ചുയരുകയാണെന്നും, മോൺസിയിൽ അക്രമവും മറ്റ് യഹൂദവിരുദ്ധ ആക്രമണങ്ങളും നിരന്തരമായ ചർച്ചാ വിഷയമായതിനാൽ ഗ്ലോക്‌സ്, എസ്ഐജി സോവർ തോക്കുകളുടെ വില്പന ഗണ്യമായി വർദ്ധിച്ചുവെന്നുമാണ്.

'ജനങ്ങൾ ആശങ്കാകുലരാണ്, പ്രത്യേകിച്ച് റോക്ക്ലാന്റ് കൗണ്ടിയിലെ വലിയ ഹസിഡിക്, യഹൂദ സമൂഹം,' യഹൂദനായ മെലൻസൺ പറഞ്ഞു. 'റബ്ബികൾ ഇവിടെ വരാറുണ്ട്, ചിലർക്ക് ഇതിനോടകം തോക്ക് ഒളിച്ചുവെയ്ക്കാവുന്ന പെർമിറ്റുകൾ ലഭിച്ചിട്ടുണ്ട്,' മെലൻസൺ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഡിസംബർ 28-ന് റോക്ക്ലാന്റ് കൗണ്ടിയിലെ ആക്രമണത്തിനു ശേഷം ആഴ്ചയിൽ തോക്ക് പെർമിറ്റ് അന്വേഷകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി റോക്ക്ലാന്റ് കൗണ്ടി ക്ലാർക്കിന്റെ ഓഫീസ് അറിയിച്ചു. പുതിയ അഞ്ച് അപേക്ഷകൾ ഒഴികെ എല്ലാം റമാപോ പട്ടണത്തിനുള്ളിൽ നിന്നാണ് വന്നത്, അതിൽ മോൺസിയും സ്പ്രിങ്വാലി പോലുള്ള യഹൂദർ താമസിക്കുന്ന പ്രദേശവും ഉൾപ്പെടുന്നു.

ആക്രമണത്തിന് എട്ട് ആഴ്‌ച്ചകൾക്കുമുമ്പ്, റോക്ക്ലാന്റ് കൗണ്ടിയിൽ ആഴ്ചയിൽ ശരാശരി ആറ് അപേക്ഷകൾ മാത്രമാണ് ആകെ ലഭിച്ചത്. രണ്ട് മാസത്തിൽ രണ്ടെണ്ണം മാത്രമാണ് മോൺസിയിൽ നിന്ന് വന്നതെന്ന് അധികൃതർ പറഞ്ഞു.

'ഞാൻ ചില ആളുകളുമായി സംസാരിച്ചു. സ്വയരക്ഷയ്ക്കായി ഒരു തോക്ക് വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അതാണ് ഏക പോംവഴി എന്ന് അവർക്ക് തോന്നുന്നു', തോക്ക് ഉപയോഗ പരിശീലകനും മുൻ ഇസ്രയേലി സൈനികനുമായ റിച്ച്‌ബെർഗ് (28) പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP