Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിടം പണിക്കിടെ ജോലിക്കാർ കൂട്ട് ചേർന്ന് മദ്യപിച്ചു; ചിത്രം പകർത്തിയത് നിധീഷ്; ഉപയോഗിച്ചത് ചെല്ലമണിയുടെ ഫോണും; ജോലിക്കിടെ മദ്യപിക്കുന്ന ചിത്രങ്ങൾ അയച്ചത് കോൺട്രാക്റ്ററുടെ ഫോണിലേക്ക്; നിസ്സാര പ്രശ്‌നത്തിലെ തർക്കം മൂത്തപ്പോൾ മദ്യ ലഹരിയിൽ തമിഴ്‌നാട്ടുകാരന്റെ തലയ്ക്കടിച്ചത് ചുടുകല്ലുകൊണ്ട്; കിളിമാനൂരിൽ ഏറ്റുമുട്ടിയതുകൊച്ചിയിൽ നിന്ന് പണിക്ക് വന്ന കൂട്ടുകാർ; ചെല്ലമണിയുടെ കൊലപാതകം പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിക്കിടെ

കെട്ടിടം പണിക്കിടെ ജോലിക്കാർ കൂട്ട് ചേർന്ന് മദ്യപിച്ചു; ചിത്രം പകർത്തിയത് നിധീഷ്; ഉപയോഗിച്ചത് ചെല്ലമണിയുടെ ഫോണും; ജോലിക്കിടെ മദ്യപിക്കുന്ന ചിത്രങ്ങൾ അയച്ചത് കോൺട്രാക്റ്ററുടെ ഫോണിലേക്ക്; നിസ്സാര പ്രശ്‌നത്തിലെ തർക്കം മൂത്തപ്പോൾ മദ്യ ലഹരിയിൽ തമിഴ്‌നാട്ടുകാരന്റെ തലയ്ക്കടിച്ചത് ചുടുകല്ലുകൊണ്ട്; കിളിമാനൂരിൽ ഏറ്റുമുട്ടിയതുകൊച്ചിയിൽ നിന്ന് പണിക്ക് വന്ന കൂട്ടുകാർ; ചെല്ലമണിയുടെ കൊലപാതകം പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിക്കിടെ

എം മനോജ് കുമാർ

തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിതുകൊണ്ടിരിക്കെ വന്ന കൊലപാതകം നാടിനെ നടുക്കി. പുതിയ കെട്ടിടം പണിക്കായി കൊച്ചിയിൽ നിന്നും രണ്ടു നാൾ മുൻപ് വന്ന തമിഴ്‌നാട് സ്വദേശിയാണ് നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്.

എറണാകുളത്ത് താമസമാക്കിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് കെട്ടിടം പണിക്ക് എത്തിയ തൊഴിലാളികൾ തമ്മിലുള്ള തല്ലിനിടയിലാണ് ചെല്ലമണി (40) ക്രൂരമായി കൊലചെയ്യപ്പെട്ടത്. ചുടുകട്ട ഉപയോഗിച്ചാണ് കൂടെയുള്ളവർ ചെല്ലമണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. വയനാടുകാരനായ നിധീഷിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. നിധീഷിന്റെ പ്രവർത്തിയാണ് തൊഴിലാളികളെ പ്രകോപിച്ചത്.

കെട്ടിടം പണിക്കിടെ ജോലിക്കാർ കൂട്ട് ചേർന്ന് മദ്യപിച്ചു. ഇങ്ങിനെ മദ്യപിക്കുന്ന ചിത്രം നിധീഷ് പകർത്തി. ദൃശ്യങ്ങൾ പകർത്താൻ നിധീഷ് ഉപയോഗിച്ചത് ചെല്ലമണിയുടെ ഫോൺ ആണ്. ജോലിക്കിടെ മദ്യപിക്കുന്ന ചിത്രങ്ങൾ അയച്ചു നൽകിയത് കെട്ടിടം പണിക്ക് കോൺട്രാക്റ്റ് എടുത്ത കോൺട്രാക്റ്റർക്കും. ഇതോടെ പ്രശ്‌നങ്ങൾക്ക് അരങ്ങൊരുങ്ങുകയായിരുന്നു.

ഇന്നലെ ജോലി കഴിഞ്ഞു മദ്യപിച്ച ശേഷം ഇവർ ഇരുചേരിയായി മാറുകയും സംഘട്ടനം നടക്കുകയുമായിരുന്നു. രാവിലെ നാട്ടുകാരാണ് സംഭവം പുറത്ത് പറയുന്നത് ഇതോടെയാണ് പൊലീസ് എത്തിയത്. പഞ്ചായത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. നിലവിലെ പഞ്ചായത്ത് കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടമാണിത്. ഇവിടെ തന്നെയാണ് ഇവർക്ക് താത്കാലികമായി താങ്ങാനുള്ള സൗകര്യം നൽകിയത്.

ഇവിടെ വെച്ചു തന്നെയാണ് തമ്മിൽ തല്ലു നടന്നത്. ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പേർ കൂടി അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫോറൻസിക് സംഘമെത്തി മൃതദേഹം പരിശോധിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു കിളിമാനൂർ പൊലീസ് മറുനാടനോട് പറഞ്ഞു. ഓരോരുത്തരുടെയും പങ്കു തെളിയിക്കാനുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP