Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ അയൽവാസിയെ കൊണ്ട് മകളെ കെട്ടിച്ചത് ദുർനടപ്പിനെ കുറിച്ച് അറിയാതെ; ഇടയ്ക്ക് ഗൾഫിൽ ജോലിക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയത് നാല് മാസം മുമ്പ്; ഗർഭിണിയായ ഭാര്യയുടെ സ്‌കാനിങ് റിപ്പോർട്ടിലെ 'നാലു മാസം' സംശയ രോഗമായി; വിശ്വാസമില്ലെങ്കിൽ വിവാഹ മോചനമാകമെന്ന് ഭാര്യ പറഞ്ഞപ്പോൾ കഴുത്തി ഞെരിച്ചു കൊല; കാഞ്ഞിരംകുളത്ത് നാല് മാസം ഗർഭിണിയായ ഷൈനിയെ കൊന്നത് ഭർത്താവിന്റെ സംശയം; മൂന്ന് വയസ്സുകാരനെ അനാഥമാക്കി അച്ഛന്റെ ക്രൂരത

കഞ്ചാവിനും മയക്കുമരുന്നിനും അടിമയായ അയൽവാസിയെ കൊണ്ട് മകളെ കെട്ടിച്ചത് ദുർനടപ്പിനെ കുറിച്ച് അറിയാതെ; ഇടയ്ക്ക് ഗൾഫിൽ ജോലിക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയത് നാല് മാസം മുമ്പ്; ഗർഭിണിയായ ഭാര്യയുടെ സ്‌കാനിങ് റിപ്പോർട്ടിലെ 'നാലു മാസം' സംശയ രോഗമായി; വിശ്വാസമില്ലെങ്കിൽ വിവാഹ മോചനമാകമെന്ന് ഭാര്യ പറഞ്ഞപ്പോൾ കഴുത്തി ഞെരിച്ചു കൊല; കാഞ്ഞിരംകുളത്ത് നാല് മാസം ഗർഭിണിയായ ഷൈനിയെ കൊന്നത് ഭർത്താവിന്റെ സംശയം; മൂന്ന് വയസ്സുകാരനെ അനാഥമാക്കി അച്ഛന്റെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് നാലു മാസം ഗർഭിണിയായ ഭാര്യയെ പിഞ്ച് കുഞ്ഞിന് മുന്നിൽവച്ച് യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ഭർത്താവിന്റെ സംശയ രോഗം. ഭാര്യയുടെ ഗർഭം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനി(25)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.

ഭർത്താവ് നിധീഷിനെ (33) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല ചെയ്യപ്പെടുന്ന ദിവസം രാവിലെ ഷൈനി ചാവടിയിൽ നിന്ന് പുല്ലുവിളയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം കുടുംബവീട്ടിൽ ചെന്ന് അച്ഛനെ കണ്ടുമടങ്ങി. പിന്നെ വീട്ടിൽ എത്തിയത് മകളുടെ മരണമായിരുന്നു. ഗർഭം സംബന്ധിച്ച സംശയത്തെ തുടർന്നാണ് ഷൈനിയുമായി വഴക്കുണ്ടാക്കിയതെന്നും കൊല ചെയ്തതെന്നും പ്രതിയായ നിധീഷ് കുറ്റസമ്മതം നടത്തി.

ഷൈനി എടുത്ത സ്‌കാനിംഗിന്റെ റിപ്പോർട്ടോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് ശേഷമാണ് പ്രശ്‌നങ്ങൾ വഷളായത്. ഗൾഫിൽ ജോലി ചെയ്തിരുന്ന നിധീഷ് ഏതാനും മാസങ്ങൾക്കുമുമ്പാണ് നാട്ടിലെത്തിയത്. ആ ഡേറ്റും, സ്‌കാനിങ് റിപ്പോർട്ടിൽ പറയുന്ന ഡേറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ഭർത്താവ് സംശയിച്ചു. ഇതുമായി ബന്ധപ്പെട്ട് വഴക്ക് നാട്ടുകാരും അറിഞ്ഞിരുന്നു.

ഗർഭത്തിൽ ഇയാൾ സംശയിക്കുന്നുണ്ടായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. ഷൈനിയുടെ കുടുംബ വീട്ടിനുമുന്നിലാണ് നിധീഷിന്റെയും കുടുംബവീട്. എന്നാൽ നിധീഷിന്റെ കുടുംബം ഇപ്പോൾ വർഷങ്ങളായി ചാവടിയിലാണ് താമസം. ഒന്നരവർഷം മുമ്പാണ് ഷൈനിയും നിധീഷും മകൻ കെവിനും ചാവടിയിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്.

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഷൈനിയുടെ കുടുംബം നിധീഷിന്റെ ലഹരിയുപയോഗം അറിയാതെ ആണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്. വിവാഹത്തിന് ഏറെ മുൻപ് തന്നെ നിധീഷ് കഞ്ചാവിനും മയക്കു മരുന്നിനും അടിമയായിരുന്നു. കുറച്ചുനാൾ ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി അടുത്തിടെ തിരികെ നാട്ടിലെത്തി. നാട്ടിലെത്തിയ ശേഷം നിധീഷ് ജോലിക്ക് പോയിരുന്നില്ല. മകന്റെ മുന്നിൽ വെച്ച് നിധീഷ് ഷൈനിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഷൈനിയെയും വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഷൈനിയുടെ കാമുകനെയും വകവരുത്താൻ ആണ് തീരുമാനിച്ചത് എന്ന് നിധീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോൾ ഇരുവരുടെയും മൂന്ന് വയസുകാരൻ മകൻ കെവിൻ അച്ഛൻ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലിൽ നിന്ന് മാറിയിട്ടിലായിരുന്നു. സംഭവത്തിൽ ഒന്നിൽകൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഷൈനിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ മറ്റാർക്കും പങ്കില്ലയെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ലഹരിയുപയോഗത്തിന് ശേഷം നിധീഷ് ഷൈനിയെ മർദിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. മൂന്ന് മാസം മുൻപാണ് നിധീഷ് വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയ സ്‌കാനിങ് റിപ്പോർട്ടിൽ ഷൈനി നാലു മാസം ഗർഭിണിയാണെന്ന് പറയുന്നു. സ്‌കാനിങ് റിപ്പോർട്ടുകളാണ് പ്രശങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഗർഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് വിശ്വാസം ഇല്ലെങ്കിൽ മുന്നോട്ട് ഒരുമിച്ചു ജീവിക്കാതെ വിവാഹമോചനം നടത്താം എന്ന് ഷൈനി പറഞ്ഞത് നിധീഷിനെ പ്രകോപിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മകൾക്ക് ജീവിതത്തെപ്പറ്റി നല്ല കാഴ്ചപ്പാടുണ്ടായിരുന്നു, മകൻ കെവിനെ വലിയൊരുനിലയിലെത്തിക്കണമെന്ന് അവൾ എപ്പോഴും പറയാറുണ്ടായിരുന്നു. ആ സ്വപ്നങ്ങളെല്ലാം ബാക്കി വച്ചാണ് അവൾ പോയതെന്ന് അച്ഛൻ ബേബി പറയുന്നു. അമ്മ മെൽറ്റ. സഹോദരങ്ങൾ: മിന, ഷാജല ബെന്നി, ബിജു.ഷൈനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പുല്ലുവിളയിലെ കുടുംബ വീടായ ഇരയിമ്മൻതുറ തോട്ടത്തു വീട്ടിലെത്തിച്ച ശേഷം പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP