Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാക്കിയത് കാമുകൻ നൽകിയ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്; പരിശോധനയ്ക്ക് കൊണ്ടു വന്ന അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയെന്ന ഞെട്ടിക്കുന്ന സത്യം; നാണക്കേട് താങ്ങാനാവാതെ സ്വയം ജീവനൊടുക്കി അച്ഛനും അമ്മയും; തൂങ്ങി നിൽക്കുന്ന മാതാപിതാക്കളെ കണ്ട് ഹൃദയംപൊട്ടി ആത്മഹത്യ ചെയ്ത് പ്ലസ് ടുകാരി; സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ച് വീണ്ടും അവിഹിതമൊരുക്കിയ കുടുംബ ആത്മഹത്യ; ജിഷ്ണുവിനെ അഴിക്കുള്ളിലാക്കി പോക്‌സോ കേസും

മകൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാക്കിയത് കാമുകൻ നൽകിയ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്; പരിശോധനയ്ക്ക് കൊണ്ടു വന്ന അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയെന്ന ഞെട്ടിക്കുന്ന സത്യം; നാണക്കേട് താങ്ങാനാവാതെ സ്വയം ജീവനൊടുക്കി അച്ഛനും അമ്മയും; തൂങ്ങി നിൽക്കുന്ന മാതാപിതാക്കളെ കണ്ട് ഹൃദയംപൊട്ടി ആത്മഹത്യ ചെയ്ത് പ്ലസ് ടുകാരി; സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ച് വീണ്ടും അവിഹിതമൊരുക്കിയ കുടുംബ ആത്മഹത്യ; ജിഷ്ണുവിനെ അഴിക്കുള്ളിലാക്കി പോക്‌സോ കേസും

എം മനോജ് കുമാർ

കോട്ടയം: ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും സ്വന്തം നാട് എന്ന രീതിയിൽ കേരളം മാറുമ്പോൾ കോട്ടയം വൈക്കത്ത് നിന്ന് വീണ്ടും ഒരു കൂട്ടമരണത്തിന്റെ വാർത്ത. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായതിന്റെ മാനക്കേട് താങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് അച്ഛനും അമ്മയും ജീവനൊടുക്കിയത്. അച്ഛനും അമ്മയും തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ അറിഞ്ഞിരുന്നില്ല. അച്ഛനെയും അമ്മയെയും കാണാത്തതിനെ തുടർന്ന് മകൾ റൂമിൽ നോക്കിയപ്പോഴാണ് അച്ഛനും അമ്മയും തൂങ്ങി മരിച്ചത് കണ്ടത്. ഇതോടെ മകളും തൂങ്ങിമരിക്കുകയായിരുന്നു.

ഇന്നലെയാണ് കോട്ടയത്തെ നടുക്കിയ വിവരങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഗർഭത്തിനു കാരണക്കാരനായ വേളൂർ സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസിലാണ് ജിഷ്ണു അറസ്റ്റിലായ്ത്. അറസ്റ്റിലായ ജിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത, കവിയൂർ കേസ് വിവാദമായി തുടരുമ്പോൾ തന്നെയാണ് കോട്ടയത്ത് നിന്ന് വീണ്ടും ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത വിവരം വൈക്കത്തെ പെൺകുട്ടി മൂത്ത സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.

അതിനു ശേഷമാണ് പെൺകുട്ടിയും ആത്മഹത്യ ചെയ്തത്. ഒന്നര മാസം ഗർഭിണിയിരിക്കെയാണ് പെൺകുട്ടിയും മരണത്തിൽ അഭയം തേടുന്നത്. മൂത്ത സഹോദരി വിവരം അറിയിച്ചതോടെ എത്തിയ പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൂട്ടമരണത്തിന്റെ ദൃശ്യങ്ങളായിരുന്നു. വിദ്യാർത്ഥിനിയും മാതാപിതാക്കലും വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു. വീടിന്റെ വാതിൽ അകത്തുനിന്നു ഇവർ കുറ്റിയും ഇട്ടിരുന്നു.

പതിനേഴുകാരിയായ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണു ഒന്നരമാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ജിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ വീട്ടിൽ വെച്ച് ജിഷ്ണു പല തവണ പീഡിപ്പിച്ചിരുന്നു. ഈ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയുമായി. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ജിഷ്ണു തന്നെ ഗർഭം അലസിപ്പിക്കാനുള്ള മരുന്നും നൽകി. ഇതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അവശതകൾ രൂക്ഷമായത്. പെൺകുട്ടിക്ക് വയ്യെന്ന് മനസിലായപ്പോൾ മാതാപിതാക്കൾ ഡോക്ടറെ കണ്ടു. അപ്പോഴാണ് പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഇതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

പാരമ്പര്യ വൈദ്യന്മാർ ആയ കുടുംബത്തിനു താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു സംഭവവികാസങ്ങൾ. മൂത്ത പെൺകുട്ടി സ്‌നേഹിച്ചയാളുടെ കൂടെ ഇറങ്ങിപ്പോയതിന്റെ മുറിവ് ഉണങ്ങിയിരുന്നുമില്ല. രണ്ടാമത്തെ പെൺകുട്ടിയുടെ അവസ്ഥയും സമാനമായതോടെയാണ് മാനക്കേട് സഹിക്കാൻ കഴിയാതെ ഇവർ ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. മാതാപിതാക്കൾ മരിച്ച വിവരം അറിയാതെയാണ് പെൺകുട്ടി അച്ഛനെയും അമ്മയെയും തിരക്കി റൂമിലേക്ക് പോയത്. മുറിക്കുള്ളിൽ അച്ഛനും അമ്മയും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതോടെ മൂത്ത സഹോദരിയെ വിളിച്ച് പെൺകുട്ടി വിവരം പറഞ്ഞു. അതിനു ശേഷം പെൺകുട്ടിയും തൂങ്ങി മരിക്കുകയായിരുന്നു.

പെൺകുട്ടി പഠിച്ച സ്‌കൂളിൽ സീനിയർ ആയി പഠിച്ച വിദ്യാർത്ഥിയായിരുന്നു ജിഷ്ണു. ഇവർ തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം കുടുംബം വൈകിമാത്രമാണ് മനസിലാക്കിയത്. ഈ പ്രണയത്തിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പെൺകുട്ടികൾ ഉള്ള ഈ കുടുംബത്തിലെ മൂത്ത പെൺകുട്ടി സ്‌നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. അതിനാൽ ഇളയകുട്ടിയും പ്രണയത്തിൽ വീണത് ഇവർക്ക് താങ്ങാൻ കഴിയുന്ന കാര്യമായിരുന്നില്ല. പെൺകുട്ടിയുടെ പ്രണയത്തിനു വീട്ടുകാർ എതിരായിരുന്നു.

എന്നാൽ പെൺകുട്ടിയും ജിഷ്ണുവും പ്രണയം മുന്നോട്ടു കൊണ്ടുപോവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോഴാണ് മാതാപിതാക്കൾ മരണത്തിൽ അഭയം തേടിയത്. പെൺകുട്ടിയും മരണത്തെ വരിച്ചു. മകളുടെ അവിഹിതത്തിന്റെ പേരിൽ ഇല്ലാതായത് ഒരുമിച്ച് താമസിച്ചിരുന്ന കുടുംബം മുഴുവനാണ്. ഈ മരണത്തിൽ നിന്നും രക്ഷപ്പെട്ടു പോയത് ഇവരുടെ മൂത്ത മകളായ പെൺകുട്ടിയും കുടുംബവും മാത്രമാണ്. ഇവർ കുടുംബമായി വേറെ താമസിക്കുന്നതിനാൽ ഈ ദുരന്തം മൂത്ത പെൺകുട്ടി അറിഞ്ഞില്ല. ഈ പെൺകുട്ടി അറിഞ്ഞു എത്തുമ്പോഴെയ്ക്കും സ്വന്തം കുടുംബം പൂർണമായി അവസാനിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം സംസ്‌കാരം നടത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോക്‌സസോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈക്കത്തെ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിനു കാരണമായതും പോക്‌സോ കേസ് തന്നെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ശാരീരിക ചൂഷണത്തിനു വിധേയമായത്. പെൺകുട്ടി ഗർഭിണിയായതോടെ പുറത്ത് വന്നത് കൂട്ടമരണത്തിന്റെ വാർത്തയും. ഈ വർഷം 1800 ഓളം പരാതികളാണ് പോക്‌സോ കേസിൽ കേരളത്തിൽ നിന്നെത്തിയത്.

ഇതിൽ മുപ്പത്തിയഞ്ച് ശതമാനം കേസുകളിലും സംഭവങ്ങളിൽ പീഡനം നടത്തിയത് അയൽവാസികളാണ്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച ആദ്യ 5 ജില്ലകളും കേരളത്തിലാണ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നാണ് പരാതികൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP