Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലയ്ക്കു മുമ്പ് രണ്ട് ദിവസം കളിയിക്കാവിളയിലെ പള്ളിയിലെത്തി; പ്രതികൾക്ക് വീട് ഏർപ്പാടാക്കിയത് വിതുര സ്വദേശി; കൊല നടന്നതിന്റെ പിറ്റേ ദിവസം ഇയാൾ ഒളിവിൽ പോയി; പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹത; ബാഗ് വാങ്ങിയത് നെയ്യാറ്റിൻകരയിലെ കടയിൽ നിന്നാണെന്നും സംശയം; കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിൽ; കൂടുതൽ തെളിവുകൾ പുറത്ത്

കൊലയ്ക്കു മുമ്പ് രണ്ട് ദിവസം കളിയിക്കാവിളയിലെ പള്ളിയിലെത്തി; പ്രതികൾക്ക് വീട് ഏർപ്പാടാക്കിയത് വിതുര സ്വദേശി; കൊല നടന്നതിന്റെ പിറ്റേ ദിവസം ഇയാൾ ഒളിവിൽ പോയി; പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹത; ബാഗ് വാങ്ങിയത് നെയ്യാറ്റിൻകരയിലെ കടയിൽ നിന്നാണെന്നും സംശയം; കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിൽ; കൂടുതൽ തെളിവുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐയെ വെടിവച്ചുകൊന്ന കേസിൽ ആസൂത്രണം നടന്നത് കേരളത്തിൽ എന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായി. വെടിവയ്‌പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളിൽ പള്ളിയിൽ എത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികൾ വാടക വീട്ടിൽ താമസിച്ചിരുന്നുവെന്നാണ് സംശയവും ശക്തിപ്പെട്ടിട്ടുണ്ട്. വീട് ഏർപ്പാടാക്കിയത് വിതുര സ്വദേശി സെയ്ത് അലിയാണ് എന്നാണ് പുറത്തുവരുന്ന വിവരം.

കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്. നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45ഓടെ കടകൾക്ക് സമീപത്തുകൂടി നടന്ന് പോകുന്ന ഇവർ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ ബാഗിൽ എന്താണ് ഉള്ളതെന്നത് അടക്കം അന്വേഷണം നടക്കുന്നുണ്ട്. പുറത്തുവന്ന ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ബാഗ് നെയ്യാറ്റിൻകരയിലുള്ള ഏതെങ്കിലും കടയിൽ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുപേർ തെന്മലയിൽ നിന്നും രണ്ടു പേർ തിരുനെൽവേലിയിൽ നിന്നുമാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെൽവേലി മേൽപ്പാളയം സ്വദേശി ബിസ്മി നൗഷാദ്, തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെൽവേലിയിൽ നിന്ന് പിടിയിലായത്.

തിരുനെൽവേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ദിഖ് എന്നിവരെയാണ് കൊല്ലം റൂറൽ പൊലീസിന്റെയും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയിൽ തെന്മലയിൽ നിന്നും പിടികൂടിയത്.സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് നവാസ്. മറ്റു നാലുപേരും നവാസിന്റെ സംഘത്തിൽപ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാൻ സണ്ണി കാറിൽ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറൽ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

വിൽസണെ വെടിവച്ചു കൊന്ന കേസിൽ തെന്മലയിൽ നിന്നു നാലു പേർ പിടിയിലായയായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിലൊരാൾ വെടിവയ്‌പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും കണ്ടെത്തി. തെന്മലയിൽ അല്പം മുൻപു നടന്ന സാഹസിക നീക്കത്തിലൂടെയാണു കൊല്ലം റൂറൽ പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്. ഇവരുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വെടിവയ്‌പ്പിനു ശേഷം സംഘം കേരളത്തിലെത്തിയതായി വിവരമുണ്ടായിരുന്നു. ആദ്യം സഞ്ചരിച്ച കാർ ഉപേക്ഷിച്ച് ടിഎൻ 22 സികെ 1377 രജിസ്റ്റ്രേഷൻ നമ്പരുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. തെന്മല കടന്ന് കഴുതരുട്ടിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച സംഘത്തെ തെന്മല സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ആയുധങ്ങൾ കയ്യിലുണ്ടെന്ന സംശയത്തെ തുടർന്നു നേരിട്ടുള്ള ആക്രമണം പൊലീസ് ഒഴിവാക്കി.

പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജംഗ്ഷനിലെത്തിയ സംഘത്തെ കേരള തമിഴ്‌നാട് പൊലീസുകാർ സംയുക്തമായി പിടികൂടി. ഇവർ തിരികെ വരുമ്പോൾ രക്ഷപെടാതിരിക്കാൻ ദേശീയപാതയിൽ ലോറി കുറുകെയിട്ട് ഗതാഗതം തടഞ്ഞിരുന്നു. പിടിയിലായവരെ തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 3.55നാണു സംഘം പിടിയിലായത്. അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവർ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

തൗഫീക്കും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‌നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് തമിഴ്‌നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP