Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജസ്ഥാനിലെ പാർട്ടിക്കാരുടെ ആത്മവീര്യം തകർക്കില്ലെന്ന് പറഞ്ഞ് മായാവതിയുടെ പിന്മാറ്റം; ഡൽഹി തെരഞ്ഞെടുപ്പുകാരണം ആംആദ്മിയും എത്തില്ല; മമതയ്ക്ക് പിന്നാലെ കൂടുതൽ പേർ സംയുക്ത യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി

രാജസ്ഥാനിലെ പാർട്ടിക്കാരുടെ ആത്മവീര്യം തകർക്കില്ലെന്ന് പറഞ്ഞ് മായാവതിയുടെ പിന്മാറ്റം; ഡൽഹി തെരഞ്ഞെടുപ്പുകാരണം ആംആദ്മിയും എത്തില്ല; മമതയ്ക്ക് പിന്നാലെ കൂടുതൽ പേർ സംയുക്ത യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നു; പൗരത്വ നിയമത്തിൽ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ നിന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും എഎപിയും പിന്മാറി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പിന്മാറിയിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ട്രേഡ് യൂണിയൻ സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്നാണ് മമതയുടെ പിന്മാറ്റം.

'പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇടതുപക്ഷവും കോൺഗ്രസും സിഎഎ-എൻആർസിയുടെയും പേരിൽ നടത്തുന്നത് പ്രതിഷേധ പ്രകടനമല്ല മറിച്ച് അക്രമമാണ്' - മമത പറഞ്ഞു. രാജസ്ഥാനിലെ ബഹുജൻ സമാജ് വാദി പാർട്ടിയിലെ ആറു എംഎൽഎമാരെ കൂട്ടമായി അടർത്തിയെടുത്തതാണ് മായാവതിയുടെ എതിർപ്പിന് കാരണം. അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യോഗത്തിൽ നിന്ന് മായാവതി പിൻവലിഞ്ഞത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യോഗത്തിൽ പങ്കെടുക്കുന്നത് രാജസ്ഥാനിലെ ബിഎസ്‌പി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും അതിനാൽ ബിഎസ്‌പി യോഗത്തിൽ പങ്കെടുക്കില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു. ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണഅ എഎപിയുടെ തീരുമാനം. കോൺഗ്രസുമായി സഹകരണത്തിന് എഎപി തെരഞ്ഞെടുപ്പിൽ തയ്യാറായിരുന്നില്ല.

രാജസ്ഥാനിലെ കോട്ടയിൽ ഉണ്ടായ ശിശുമരണങ്ങളിൽ കോൺഗ്രസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് മായാവതി സോണിയാ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഒരു സ്ത്രീയായിട്ടും കോട്ടയിലെ കുട്ടികളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാൻ പ്രിയങ്ക തയ്യാറായില്ലെന്നായിരുന്നു മായാവതിയുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP