Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ

വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജു പ്രഭാകറിന് കൈയടിച്ച് സോഷ്യൽ മീഡിയ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹിക ഇടപെടലാണ് വനിതാ-ശിശുക്ഷേമ സംരക്ഷണ വകുപ്പിന്റെ സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ നടത്തുന്നത്. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിൽ മുമ്പിൽ നിന്ന് പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു മുമ്പ്് ബിജുപ്രഭാകർ. ആ ഉദ്യോഗസ്ഥന് വേണ്ടിയാണ് അർദ്ധരാത്രിയിൽ സദാചാര ഗുണ്ടായിസം കാട്ടിവർക്കെതിരെ അതിശക്തമായ നിലപാടുമായി മുമ്പോട്ട് വരുന്നത്.

ശഖുമുഖം ബീച്ചിൽ രാത്രി എത്തിയ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായി. ഉടനെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഉപദേശമാണ് അവർക്ക് കിട്ടിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മി പോസ്റ്റിട്ടു. ഇത് ചർച്ചയായി.ഇതോടെയാണ് വനിതാ-ശിശുക്ഷേമ സംരക്ഷണ വകുപ്പിന്റെ സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ വിഷയത്തിൽ ഇടപെട്ടത്. കുറ്റവാളികൾ പിടിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പാക്കി. അതിന് ശേഷമാണ് പൊലീസ് എടുത്ത നടപടിക്രമങ്ങൾ വിശദീകരിച്ച് പോസ്റ്റിട്ടത്. സ്ത്രീ സുരക്ഷയിൽ ഇന്നേവരെ കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും കാട്ടാത്ത ആർജ്ജവമാണ് പോസ്റ്റിൽ ബിജു പ്രഭാകർ കാണിക്കുന്നത്.

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ ബോൾഡ്‌നെസ് വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ ഐപിഎസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു എന്ന് പറഞ്ഞാണ് ബിജു പ്രഭാകറിന്റെ പോസ്റ്റ് തുടങ്ങുന്നത്.

കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെൺ മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും-ഇതാണ് ബിജു പ്രഭാകർ മുമ്പോട്ട് വയ്ക്കുന്ന സന്ദേശം

ബിജു പ്രഭാകറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത് . ശ്രദ്ധയിൽ പേട്ടയുടൻതന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ശ്രി. ബലറാം കുമാർ ഉപാധ്യായ IPS ന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു.

ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേർ ചേർന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രവർത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് സ്റ്റേഷൻ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റർ ചെയ്തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോൾ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്‌റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthuval Purayidam, Vallakadavu.P.O,
2. Mohammed Ali, S/o/.Abdul Salam, TC 46/203, Kurissumoodu Vila, Vallakadavu,
3. Suhaib S/o Nazarudheen , TC 70/3101, Puthuvel Purayidom, Vallakadavu
4. Anzari, S/o. Mohammed Salam TC 70/1830, Manikkavilakom, Poothura P.O.,

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ Kerala Anti Social Activties (Prevention ) Act 2007 അനുസരിച്ചു ഒരു വർഷം വരെ ജയിലിൽ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം അന്ന് അഭ്യർത്ഥിക്കുന്നു. ഇത്രത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ ആ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങൾ മനസ്സിലാക്കണം. അതിനാൽ ഇത്തരക്കാർക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുൻപ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

''സധൈര്യം മുന്നോട്ട് ' എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ''പൊതു ഇടം, എന്റേതും' എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയിൽ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാർച്ച് 8 വരെയോ അതിനു ശേഷമോ തുടർച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തിൽ കൂടുതൽ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങൾ വീണ്ടെടുക്കാനായി രാത്രിയിൽ ഇറങ്ങി നടന്നാൽ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പൊലീസിൽ ഏൽപ്പിക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോൾ ഒപ്പം ഒരു വിസിൽ കരുതാൻ മറക്കേണ്ട. ഒക്കുമെങ്കിൽ പേപ്പർ സ്‌പ്രേയും. സർക്കാർ നിങ്ങൾക്കൊപ്പമുണ്ട്.

Biju Prabhakar IAS, Secretary (Women and Child Development Department), Kerala

FB POST of Sreelakshmi Arackal

https://www.facebook.com/100003113679393/posts/2808158495964579/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP