Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജകുടുംബത്തെ മുഴുവൻ വിളിച്ചു ചേർത്ത് ഇന്ന് രാജ്ഞിയുടെ ചർച്ച; ഹാരിയുടെ മടക്കം വൈകിപ്പിക്കാൻ എങ്കിലും നീക്കം; ഭാര്യയുടെ വാക്കു കേട്ട് എടുത്ത് ചാടിയ കൊച്ചുമോനോട് ക്ഷോഭിച്ച് ബ്രിട്ടീഷ് രാജ്ഞി: മേഗന്റെ പിടിവാശിയിൽ രാജപദവി ഒഴിഞ്ഞ ഹാരിക്ക് തലവേദന മാറുന്നില്ല

രാജകുടുംബത്തെ മുഴുവൻ വിളിച്ചു ചേർത്ത് ഇന്ന് രാജ്ഞിയുടെ ചർച്ച; ഹാരിയുടെ മടക്കം വൈകിപ്പിക്കാൻ എങ്കിലും നീക്കം; ഭാര്യയുടെ വാക്കു കേട്ട് എടുത്ത് ചാടിയ കൊച്ചുമോനോട് ക്ഷോഭിച്ച് ബ്രിട്ടീഷ് രാജ്ഞി: മേഗന്റെ പിടിവാശിയിൽ രാജപദവി ഒഴിഞ്ഞ ഹാരിക്ക് തലവേദന മാറുന്നില്ല

സ്വന്തം ലേഖകൻ

ലണ്ടൻ: ഭാര്യയുടെ വാക്കു കേണ്ട് ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവികളെല്ലാം വലിച്ചെറിഞ്ഞ ഹാരി രാജകുമാരന് അത്ര പെട്ടന്നൊന്നും രാജകുടുംബത്തിൽ നിന്നും ഊരിപ്പോകാനാവില്ല. മുതിർന്ന രാജകുടുംബാംഗമായ ഹാരിക്ക് ആ പദവി വലിച്ചെറിയണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഹാരിയുടെ തീരുമാനത്തിൽ നിരാശയായ എലിസബത്ത് രാജ്ഞി മുഴുവൻ രാജകുടുംബാംഗങ്ങളെയും ഇന്ന് ഈ വിഷയത്തിൽ ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സൻഡ്രിങ്ഹാമിലാണ് ഇന്ന് ഹാരി മേഗൻ വിഷയം ചർച്ച ചെയ്യാൻ രാജകുടുംബത്തിലുള്ളവരെല്ലാം ഒത്തു ചേരുന്നത്.

താൻ അറിയാതെ ഇത്തരം ഒരു തീരുമാനം എടുത്ത കൊച്ചുമകന്റെ പ്രവൃത്തി എലിസബത്ത് രാജ്ഞിയെ ഒരു പാട് വേദനിപ്പിച്ചെങ്കിലും രാജകുടുംബത്തിന് ഇനിയും നാണക്കേട് ഉണ്ടാക്കാതെ ഈ പ്രശ്നം ചുരുങ്ങിയ ദിവസം കൊണ്ട് അവസാനിപ്പിക്കുന്നതിനാണ് എലിസബത്ത് രാഞ്ജി കുടുംബാംഗങ്ങളെ എല്ലാം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എന്നാൽ പ്രശ്നങ്ങൾ ഇതു കൊണ്ട് തീരില്ലെന്ന് ഹാരിക്ക് മുന്നറിയിപ്പ് നൽകുന്നതടക്കം മേഗന്റെ വാക്കു കേട്ട് രാജപദവി ഒഴിയുന്ന ഹാരിയെ കാത്തിരിക്കുന്ന പല പ്രശ്നങ്ങളെ കുറിച്ചും ധരിപ്പിക്കും. കാനഡയിൽ താമസമാക്കിയാൽ വിസ, റസിഡൻസി, ടാക്സ്, സെക്യൂരിറ്റി ഇതെല്ലാം ഈ ദമ്പതികൾക്ക് പ്രശ്നമാകും.

രാജപദവി ഒഴിഞ്ഞ് കാനഡയിൽ സെറ്റിൽ ചെയ്ത് ലോസാഞ്ചലസ് ആസ്ഥാനമാക്കി സ്വന്തം ബിസിനസ് തുടങ്ങാനാണ് ഹാരി മേഗൻ ദമ്പതികളുടെ തീരുമാനം. എന്നാൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദവി ഒഴിയുമ്പോൾ മാത്രമേ ഇവർ കാനഡയിലേക്ക് സ്ഥിരതാമസത്തിന് പോകൂ എന്നാണ് വ്യക്തമാക്കുന്നത്. ഹാരിയുടെ അടുത്ത സുഹൃത്തും ബ്രോഡ്കാസ്റ്ററുമായ ടോം ബ്രാഡ്ബി ഹാരിയുടെ പ്രവൃത്തി ഉചിതമല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ സന്ദർശനത്തിന് പോയ ചാൾസ് രാജകുമാരൻ മകന്റെ പ്രവൃതക്തിയിൽ കുപിതനാണ്. ചാൾസ് രാജകുമാരൻ ചർച്ചയ്ക്കായി ഇന്നലെ രാത്രി സൺഡ്രിങ്ഹാമിലെത്തിയിട്ടുണ്ട്.എന്നാൽ ഹാരിയുടെ കാര്യത്തിൽ ശരിയായ തീരുമാനമായിരിക്കും എലിസബത്ത് രാജ്ഞി എടുക്കുക എന്നാണ് രാജകുടുംബാംഗങ്ങൾ പറയുന്നത്.

ഇന്ന് നടക്കുന്ന ചർച്ചയിൽ നാല് മുതിർന്ന രാജകുടുംബാംഗങ്ങൾ പങ്കെടുക്കും. എന്നാൽ വ്യാഴാഴ്ച കാനഡയിലേക്ക് പറന്ന മേഗനെ ഫോണിൽ ബന്ധപ്പെടും. വാൻകൂവറിലെ വാടക വീട്ടിൽ മകൻ ആർച്ചിയെ നിർത്തിയ ശേഷമായിരുന്നു ആറാഴ്ചത്തെ അവധി ആഘോഷത്തിനൊടുവിൽ ഹാരിയും മേഗനും ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച മേഗൻ കാനഡയിലേക്ക് തിരിച്ച് പറന്നു. മേഗന് പിന്നാലെ ആരോടും പറയാതെ രാജ്യം വിടാനായിരുന്നു ഹാരിയുടെ തീരുമാനം. എന്ന് തിരിച്ചു വരുമെന്ന് ആരോടും പറയാതെ ഈ ആഴ്ച തന്നെ കാനഡയിലേക്ക് തിരിച്ച് പറക്കാനാണ് ഹാരി തീരുമാനിച്ചത്. എന്നാൽ നിരവധി ചർച്ചകൾക്കും കൺസൾട്ടേഷനും ഒടുവിൽ ഹാരിയോട് തന്റെ തീരുമാനം പുന പരിശോധിക്കാൻ ഇന്നത്തെ ചർച്ചയ്ക്കൊടുിവിൽ രാജകുടുംബം ആവശ്യപ്പെട്ടേക്കും. കുറഞ്ഞത് ഹാരിയുടെ മടക്കം വൈകിപ്പിക്കാനുള്ള തീരുമാനത്തിലാണ് രാജ കുടുംബം.

ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ഒടുവിൽ ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് രാജകീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയാണ് രാജകീയ കുടുംബം നൽകുന്നത്. തീരുമാനം എടുക്കുന്നത് വൈകുന്തോറും പ്രശ്നം ഗുരുതരമാകുമെന്ന പേടിയും രാജകുടുംബത്തിനുണ്ട്. ഒമാനിൽ നിന്നും തിരികെ എത്തിയ ചാൾസ് രാജകുമാരനും വലിയ ക്ഷോഭത്തിൽ തന്നെയാണ്. മകന്റെ തീരുമാനം ഈ പിതാവിനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ചർച്ച എപ്പോൾ അവസാനിക്കുമെന്ന ഒരു സമയ പരിധി വെച്ചിട്ടില്ല. പ്രശ്നം പരിഹരിക്കപ്പെടും വരെ ചർച്ച നീളാനാണ് സാധ്യത.

പ്രിയ പത്നി മേഗന്റെ സ്നേഹത്തേക്കാൾ വലുതായി തനിക്കൊന്നും ഇല്ലെന്ന് വ്യക്താക്കിയാണ് ഹാരി രാജകുടുംബത്തിന്റെ പദവികൾ വലിച്ചെറിയുന്നത്. രാജകുടുംബത്തിൽ തനിക്കുള്ള സ്ഥാനം മേഗനും വേണ്ടെന്ന് വെച്ചിട്ടുണ്ട്. തന്റെ പിതാവോ സഹഹോദരനോ അമ്മയുടെ വാത്സല്യം തന്ന് വളർത്തിയ എലിസബത്ത് രാജ്ഞിയോ അറിയാതെയാണ് ഹബാരി രാജകുമാരൻ രാജ പദവി ഒഴിയാനുള്ള തീരുമാനം എടുത്തത്. ആറാഴ്ചത്തെ കനേഡിയൻ ടൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴായിരുന്നു ഇവർ നിർണായക തീരുമാനം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൊട്ടാരത്തിലുള്ളവർ ഈ വാർത്തയറിഞ്ഞ് കടുത്ത നിരാശയിലായി. രാജകുടുംബത്തിലെ ആരോടും ചോദിക്കാതെയായിരുന്നു ഹാരിയുടേയും മേഗന്റെയും തീരുമാനം.

പ്രശ്നം രൂക്ഷമായതിനിടയിലാണ് ആരോടും മിണ്ടാതചെ മേഗൻ വീണ്ടും കാനഡയിലേക്ക് തിരികെ പോയത്. ഹാരിയെ വിവാദ ചുഴിയിൽ ഒറ്റയ്ക്ക് നിർത്തിയായിരുന്നു മേഗൻ കാനഡയിലേക്ക് തിരികെ പോയത്. രാജപദവി ഉപേക്ഷിച്ച ഹാരി രാജകുമാരനെ മിനിറ്റുകൾക്കുള്ളിൽ ജനങ്ങളും തള്ളി പറഞ്ഞു. രണ്ട് പേരുടെയും രാജ ശമ്പളവും രാജ പദവിയും പിന്്#വലിക്കാൻ ജനങ്ങൾ മുറവിളി കൂട്ടുകയാണ്. ബ്രിട്ടീഷ് ജനതയിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഈ ദമ്പതികൾക്ക് എതിരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP