Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫുട്‌ബോളിനേയും ക്രിക്കറ്റിനേയും നെഞ്ചിലേറ്റുന്ന മലയാളിയുടെ 'ലാലേട്ടൻ'! താൽപ്പര്യം രഹസ്യമായി എഴുതി സൂക്ഷിച്ച കത്തിനുള്ളിൽ സുൽത്താൻ ഖാബൂസ് എഴുതിയിരുന്നത് മലയാള സിനിമയിലെ സൂപ്പർ താരത്തിന്റെ അപരന്റെ പേര്; അധികാരം ഏറ്റെടുക്കുമ്പോഴും ഹൈതമിനെ മോഹൻലാൽ എന്ന് തന്നെ വിളിക്കാൻ ഒരുങ്ങി ഒമാനിലെ പ്രവാസികൾ; യാത്രകളിലൂടെ ജനമനസ്സ് തൊട്ടറിഞ്ഞ ഖാബൂസിന്റെ പിൻഗാമിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കൻ

ഫുട്‌ബോളിനേയും ക്രിക്കറ്റിനേയും നെഞ്ചിലേറ്റുന്ന മലയാളിയുടെ 'ലാലേട്ടൻ'! താൽപ്പര്യം രഹസ്യമായി എഴുതി സൂക്ഷിച്ച കത്തിനുള്ളിൽ സുൽത്താൻ ഖാബൂസ് എഴുതിയിരുന്നത് മലയാള സിനിമയിലെ സൂപ്പർ താരത്തിന്റെ അപരന്റെ പേര്; അധികാരം ഏറ്റെടുക്കുമ്പോഴും ഹൈതമിനെ മോഹൻലാൽ എന്ന് തന്നെ വിളിക്കാൻ ഒരുങ്ങി ഒമാനിലെ പ്രവാസികൾ; യാത്രകളിലൂടെ ജനമനസ്സ് തൊട്ടറിഞ്ഞ ഖാബൂസിന്റെ പിൻഗാമിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കൻ

മറുനാടൻ മലയാളി ബ്യൂറോ

മസക്റ്റ്: മണ്ണിനെയറിഞ്ഞ ആഡംബരങ്ങൾക്ക് പിറകെ പോകാത്ത ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്. ഖാബൂസ് വിടവാങ്ങുമ്പോൾ ഒമാൻ ദുഃഖത്തിലാണ്. ജനങ്ങളുടെ മനസ്സിൽ സ്നേഹം കൊണ്ട് ഇടം നേടിയാണ് സുൽത്താന്റെ വിടവാങ്ങൽ. പകരം എത്തുന്നത് ഹൈതം ബിൻ താരിഖ് അൽ സെയ്ദും. മലയാളികൾക്ക് 'ലാലേട്ടനാണ്' ഹൈതം.

ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുൽത്താൻ ഹൈതം പ്രവർത്തിച്ചിപുന്നു. വിവിധ സ്ഥലങ്ങളിൽ സുൽത്താൻ ഹൈതം എത്തി. രൂപത്തിൽ മോഹൻ ലാലിനോടുള്ള സാമ്യത ചർച്ചയായിു. പിന്നീട് ഇത് മലയാളികൾക്കിടയിലെ സുൽത്താൻ ഹൈതമിനുള്ള വിശേഷണമായി മാറി. ഹൈതം ബിൻ താരിഖ് അൽ സെയിദ് സുൽത്താൻ ഹൈതം ആയി മാറിയപ്പോഴും ആ പഴയ മോഹൻലാൽ സാദൃശ്യത്തിൽ ചെറിയ മാറ്റം മാത്രമാണുള്ളതെന്ന് ഒമാനിലെ മലയാളികൾ പറയുന്നു.

അൽ ബുസ്താൻ കൊട്ടാരത്തിൽ നടന്ന യോഗത്തിലാണ് ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്. സുൽത്താൻ ഖാബൂസിന്റെ വികസന കാഴ്ചപ്പാടുകളോടും ചേർന്നു നിന്ന ഹൈതം ഭരണം ഏറ്റെടുക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മലയാളികളും. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒമാന്റെ കായിക വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഹൈതം ഒമാൻ ഫുട്‌ബോൾ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റുമാണ്. കായിക പ്രേമികൂടിയായ ഹൈതം ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളിലും സജീമായിരുന്നു. അങ്ങനെ മലയാളിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ഫുട്‌ബോളും നെഞ്ചിലേറ്റുന്ന സുൽത്താനാണ് ഇനി ഒമാനെ ഭരിക്കുക.

അന്തരിച്ച ഖാബൂസിന്റെ പിതൃസഹോദരപുത്രൻ ഹൈതം. പുതിയ സുൽത്താനെ കൊട്ടാരസമിതി 3 ദിവസത്തിനകം ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നും സാധ്യമാകുന്നില്ലെങ്കിൽ സുൽത്താൻ ഖാബൂസ് അദ്ദേഹത്തിന്റെ താൽപര്യം രഹസ്യമായി രേഖപ്പെടുത്തിയ, സീൽ ചെയ്ത കവർ തുറന്ന് ആ വ്യക്തിയെ നിയോഗിക്കണമെന്നുമായിരുന്നു ചട്ടം. കൊട്ടാരസമിതി ആദ്യദിവസം തന്നെ സുൽത്താൻ ഖാബൂസ് സീൽ ചെയ്തുവച്ച കവർ തുറന്ന് പേര് വെളിപ്പെടുത്തുകയായിരുന്നു. മുൻ സാംസ്‌കാരിക, പൈതൃക മന്ത്രിയായ ഹൈതം, ഭാവിവികസന പദ്ധതിയായ ഒമാൻ 2040ന്റെ തലവനാണ്. ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു ബിരുദവും ബിരുദാനന്തരബിരുദവും നേടി. ഇതെല്ലാമാണ് ഹൈതത്തെ പുതിയ സുൽത്താനായി വാഴിക്കാനുള്ള കാരണവും.

യാത്രകളും സൗഹൃദങ്ങളും ജീവിതത്തിൽ അമൂല്യമാണെന്നു വിശ്വസിച്ചിരുന്ന ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ്. ഭാരിച്ച ഭരണച്ചുമതലകൾക്കിടയിലും യാത്രകൾക്കു സമയം കണ്ടെത്തുകയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകൾ രാജ്യത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഖാബൂസ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആദ്ദേഹത്തിന്റെ യാത്രകൾ. ലണ്ടനും ഈജിപ്തിലെ ഷാം അൽ ഷെയ്ഖും അദ്ദേഹത്തിന് ഏറെ പ്രിയങ്കമായിരുന്നുവെന്ന് 35 വർഷം ഒമാൻ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശി വേണുഗോപാൽ പറയുന്നു.

ഒമാന്റെ ഗ്രാമീണ മേഖലകളിൽ ഇടയ്ക്കിടെ സന്ദർശനം നടത്താനും സുൽത്താൻ സമയം കണ്ടെത്തിയിരുന്നു. മരുഭൂമിയിലെ കൂടാരത്തിലായിരുന്നു അപ്പോൾ താമസം. വിവിധ വിലായത്തുകളിലെ (പ്രവിശ്യ) ഗോത്രവർഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ഭക്ഷണവും കലാപരിപാടികളും ആസ്വദിക്കുകയും ചെയ്യും. വയോധികർക്കും കുട്ടികൾക്കും സമ്മാനങ്ങൾ കൊടുക്കുന്നതും പതിവായിരുന്നു. കാർഷിക മേഖലയ്ക്കു പ്രത്യേക ഊന്നൽ നൽകാൻ സുൽത്താൻ ഖാബൂസ് ശ്രദ്ധിച്ചിരുന്നു. ഈന്തപ്പനത്തോട്ടങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പച്ചക്കറി ഉൽപാദനത്തിലും രാജ്യം മുന്നേറി. അങ്ങനെ വിലമതിക്കാനാവാത്ത സംഭാവനകളാണ് ഖാബൂസ് ഒമാന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP