Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയുർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രണയത്തിന് തിരികൊളുത്തി: എൽദോ ഏബ്രഹാം എംഎൽഎ വിവാഹിതനായി; സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; മന്ത്രിമാരടക്കമുള്ളവർ എത്തിയ വിവാഹ സർക്കാരം ലളിതം

ആയുർവേദ ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രണയത്തിന് തിരികൊളുത്തി: എൽദോ ഏബ്രഹാം എംഎൽഎ വിവാഹിതനായി; സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും; മന്ത്രിമാരടക്കമുള്ളവർ എത്തിയ വിവാഹ സർക്കാരം ലളിതം

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ :  ബാച്ചിലർ ലൈഫിനോട് ഗുഡ് ബൈ പറഞ്ഞ് എൽദോ എബ്രഹാം എംഎൽഎ. ഡോ മേരി അഗസ്റ്റിനെ മിന്നു ചാർത്തിയപ്പോൾ പരസ്പരം തണലായി ജീവിക്കാനുള്ള യാത്രയിലാണ് ഇരുവരും. എംഎൽഎ എൽദോ ഏബ്രഹാം വിവാഹത്തിന്റെ ക്ഷണവും വ്യത്യസ്തമായിരുന്നത് ഏറെ കൗതുകമുണർത്തിയിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.

എംഎൽഎയെ ക്ഷണക്കത്ത് നൽകി കല്യാണം വിളിച്ച എല്ലാവർക്കും എംഎ‍ൽഎയുടെ ക്ഷണക്കത്ത് തപാലിൽ എത്തിയിരുന്നു. ഏകദേശം 4,800 പേരോളം ഇത്തരത്തിൽ തപാലിലൂടെ ക്ഷണക്കത്ത് അയക്കുക. സൂക്ഷിച്ചുവച്ച പഴയ വിവാഹ ക്ഷണക്കത്തുകളിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്തുകൾ അയച്ചത്. ക്ഷണക്കത്ത് നൽകി ക്ഷണിക്കാത്തവരേയും കല്യാണത്തിന് വിളിക്കുന്നുണ്ടെന്നും എംഎൽഎ അന്ന് വ്യക്തമാക്കിയിരുന്നു.

കുന്നുകുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ഡോ. ഏബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ അപ്രേം, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ കാർമികത്വം വഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളെയും ക്ഷണിച്ച് അവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഉച്ചകഴിഞ്ഞ് 3 മുതൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു വിവാഹ സൽക്കാരം. മന്ത്രിമാരടക്കമുള്ളവർ എത്തിയ വിവാഹ സർക്കാരവും ലളിതമായിരുന്നു. സ്റ്റേഡിയെ ഗ്രൗണ്ടിൽ പന്തലും വേദിയും പ്രത്യേകം ഒരുക്കിയിരുന്നു. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്തിയാണ് വിവാഹം നടന്നത്.

 

തൃക്കളത്തൂർ മേപ്പുറത്ത് ഏബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ് എൽദോ ഏബ്രഹാം. 2019 ജനുവരിയിൽ കല്ലൂർക്കാട്ട് ആരംഭിച്ച ആഗിയുടെ ആയുർവേദ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. അതിലൂടെ ആരംഭിച്ച സൗഹൃദമാണ് വിവാഹത്തിലേക്കെത്തിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ വി എസ്. സുനിൽകുമാർ, ടി.പി.രാമകൃഷ്ണൻ, പി.തിലോത്തമൻ, എ.സി.മൊയ്തീൻ, ചീഫ് വിപ്പ് കെ.രാജൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP