Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗ്രത റാലിയിൽ കയറി പ്രശ്നം ഉണ്ടാക്കി എസ്ഡിപിഐ പ്രവർത്തകർ: മസ്ജീദിൽ നിന്നും നിസ്‌ക്കാരം കഴിഞ്ഞിറിങ്ങിയ എഡ്ഡിപിക്കാർ ജനജാഗ്രത സദസിലേക്ക് ഇടിച്ചു കയറി ആക്രമണം അഴിച്ചുവിട്ടെന്നു സ്ഥീരികരിച്ച് പൊലീസ്: ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറീനെ പരുക്കേറ്റു; തകർത്തത് അനേകം വ്യാപാര സ്ഥാപനങ്ങൾ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗ്രത റാലിയിൽ കയറി പ്രശ്നം ഉണ്ടാക്കി എസ്ഡിപിഐ പ്രവർത്തകർ: മസ്ജീദിൽ നിന്നും നിസ്‌ക്കാരം കഴിഞ്ഞിറിങ്ങിയ എഡ്ഡിപിക്കാർ ജനജാഗ്രത സദസിലേക്ക് ഇടിച്ചു കയറി ആക്രമണം അഴിച്ചുവിട്ടെന്നു സ്ഥീരികരിച്ച് പൊലീസ്: ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറീനെ പരുക്കേറ്റു; തകർത്തത് അനേകം വ്യാപാര സ്ഥാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം : ഇടുക്കി തൂക്കുപാലത്ത് ബിജെപി - എസ്ഡിപിഐ സംഘർഷം. ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയാണ് സംഘർഷമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകരെ മർദ്ദിക്കുകയും ഇതിന്റെ പ്രതികാരമെന്നോണം റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്. ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചു നടത്തിയ ജനജാഗ്രതാ സദസ്സിനിടെ ഇന്നലെ വൈകിട്ട് 6.50നായിരുന്നു സംഘർഷം. സദസ്സ് ആരംഭിക്കുന്നതിനു മുന്നോടിയായി ബിജെപി തൂക്കുപാലത്തു പ്രകടനം നടത്തിയിരുന്നു. ഇതിനിടെ മൂന്നംഗ സംഘം ബിജെപി പ്രവർത്തകരുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ തൂക്കുപാലം സ്വദേശി ജോബി(33)യുടെ തലയ്ക്കു പരുക്കേറ്റു. പരുക്കേറ്റ ജോബി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അക്രമികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നു ബിജെപി ആരോപിച്ചു. എന്നാൽ അക്രമികളുമായി ഡിവൈഎഫ്‌ഐക്കു ബന്ധമില്ലെന്നും ഇവർ പാർട്ടി പ്രവർത്തകരല്ലെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ഇതിനു ശേഷം നടന്ന ജനജാഗ്രതാ സദസ്സ് ഇടുക്കിയുടെ ചുമതലയുള്ള ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീർ ഉദ്ഘാടനം ചെയ്തു. തുടർന്ന്, തൂക്കുപാലം നൂറുൽ ഹുദാ ജുമാ മസ്ജിദിൽ നിസ്‌കാരത്തിനു ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നു നെടുങ്കണ്ടം പൊലീസ് പറഞ്ഞു.

ഇതിനിടെ ബിജെപി- എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ കല്ലേറു രൂക്ഷമായി. വ്യാപാര സ്ഥാപനങ്ങൾക്കു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ പരുക്കേറ്റ ഹോംഗാർഡ് ടി.സി.മോഹനൻ പിള്ള(63)യെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു രാത്രി വൈകിയും സംഘർഷം തുടരുകയാണ്. കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നു. സംഭവത്തെക്കുറിച്ചു പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഡിവൈഎസ്‌പി പറഞ്ഞു.

അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ ആവശ്യപ്പെട്ടു. സംഭവവുമായി എസ്ഡിപിഐക്കു ബന്ധമില്ലെന്നും പുറത്തു നിന്നുള്ളവരാണ് എ.കെ.നസീറിനെ ആക്രമിച്ചതെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.എച്ച്.അബ്ദുൽ മജീദ് പറഞ്ഞു. നിസ്‌കാരം കഴിഞ്ഞു മടങ്ങിയ വിശ്വാസികൾക്കു നേരെ പുറത്തുനിന്നുള്ള ചിലർ കല്ലെറിയുകയായിരുന്നുവെന്നും 10 പേർക്കു പരുക്കേറ്റെന്നും തൂക്കുപാലം നൂറുൽ ഹുദാ ജമാ അത്ത് പ്രസിഡന്റ് വി എം.സാലി ഹാജി പറഞ്ഞു. അക്രമികൾക്കെതിരെ പൊലീസ് കർശന നടപടി എടുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP