Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാധ്യമപ്രവർത്തകന്റെ പുസ്തകത്തിൽ തുറന്നു കാട്ടിയത് സംസ്ഥാന സർക്കാരിന്റെ കോടികളുടെ അഴിമതി; അൻപഴകനെ അറസ്റ്റ് ചെയ്തത് പുസ്തക മേളയുടെ സംഘാടകരെ ആക്രമിച്ചെന്ന പേരിൽ; പ്രതിഷേധവുമായി തമിഴ്‌നാട് പ്രസ്‌ക്ലബും ഡിഎംകെയും

മാധ്യമപ്രവർത്തകന്റെ പുസ്തകത്തിൽ തുറന്നു കാട്ടിയത് സംസ്ഥാന സർക്കാരിന്റെ കോടികളുടെ അഴിമതി; അൻപഴകനെ അറസ്റ്റ് ചെയ്തത് പുസ്തക മേളയുടെ സംഘാടകരെ ആക്രമിച്ചെന്ന പേരിൽ; പ്രതിഷേധവുമായി തമിഴ്‌നാട് പ്രസ്‌ക്ലബും ഡിഎംകെയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സർക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയതിന് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനവും അറസ്റ്റും. തമിഴ്‌നാട് സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്ന സ്മാർട്ട് സിറ്റി അഴിമതി എന്ന പുസ്തകത്തിന്റെ പേരിലാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അൻപഴകനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് അൻപഴകനെ റിമാന്റ് ചെയ്തു. സംഭവത്തിൽ തമിഴ്‌നാട് പ്രസ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി.

വികസന പദ്ധതികളുടെ മറവിൽ അണ്ണാഡിഎംകെ സർക്കാരിന്റെ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്. മാധ്യമപ്രവർത്തനത്തിനിടെ ലഭിച്ച വിവരവാകാശ രേഖകൾ ഉൾപ്പെടുത്തിയായിരുന്നു പുസ്തകം. ചെന്നൈ പുസ്തക പ്രകാശനത്തിനിടെ പ്രത്യേക സ്റ്റാൾ അൻപഴകൻ ഒരുക്കിയിരുന്നു. സർക്കാർ വിരുദ്ധ പുസ്തകമെന്നും സ്റ്റാൾ അടച്ചുപൂട്ടണമെന്നും സംഘാടകർക്ക് കഴിഞ്ഞ ദിവസം സർക്കാർ നോട്ടീസ് അയച്ചു. സംഘാടകരുടെ അഭ്യർത്ഥന പ്രകാരം സ്റ്റാൾ പൂട്ടി മടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.

സ്റ്റാൾ പൂട്ടാൻ ആവശ്യപ്പെട്ടതിന് പ്രതികാരമായി സംഘാടകരെ അൻപഴകൻ ആക്രമിച്ചെന്നും, ഈ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ, വ്യാജ പരാതിയെന്ന് അൻപഴകൻ ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ തന്നെ പൊലീസ് മർദിച്ചെന്നും അൻപഴകൻ വ്യക്തമാക്കി. ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികള് പ്രതിഷേധം രേഖപ്പെടുത്തി. അൻപഴകനെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രസ് ക്ലബ്ബ് ഡിജിപിക്ക് കത്ത് അയച്ചു.

ചെന്നൈയിൽ പുസ്തക മേളയിൽ പ്രദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ് ക്രൂരമായി മർദിച്ചെന്ന് അൻപഴകൻ ആരോപിച്ചു. സ്മാർട്ട് സിറ്റി അഴിമതി എന്ന പുസ്തകം ചെന്നൈയിലെ പുസ്തക മേളയിൽ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP