Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്കിത് ചെയ്യാൻ കഴിഞ്ഞിരുന്നില്ലങ്കിൽ ഒരു പെൺകുട്ടിയായി തലയുയർത്തി നടക്കാൻ പറ്റുമായിരുന്നില്ല'; ബസിനുള്ളിൽ വെച്ച് മോശമായി പെരുമാറിയ മനുഷ്യനെ പിന്തുടർന്ന് പോയി പഞ്ഞിക്കിട്ട വിദ്യാർത്ഥിനികളെ കുറിച്ച് അഭിമാനത്തോടെ ഒരു അദ്ധ്യാപകന്റെ കുറിപ്പ്

'എനിക്കിത് ചെയ്യാൻ കഴിഞ്ഞിരുന്നില്ലങ്കിൽ ഒരു പെൺകുട്ടിയായി തലയുയർത്തി നടക്കാൻ പറ്റുമായിരുന്നില്ല'; ബസിനുള്ളിൽ വെച്ച് മോശമായി പെരുമാറിയ മനുഷ്യനെ പിന്തുടർന്ന് പോയി പഞ്ഞിക്കിട്ട വിദ്യാർത്ഥിനികളെ കുറിച്ച് അഭിമാനത്തോടെ ഒരു അദ്ധ്യാപകന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ബസിൽ വെച്ച് കൂട്ടുകാരിയോട് മോശമായി പെരുമാറിയവനെ തൊട്ട് പിന്നാലെ വന്ന ബസിൽ പിന്തുടർന്ന് പോയി തല്ലിയ ശേഷം തിരികെ അഭിമാനത്തോടെ തലയുയർത്തി മുന്നിൽ വന്നു നിന്ന വിദ്യാർത്ഥിനികളെ കുറിച്ച് അദ്ധ്യാപകന്റെ കുറിപ്പ്. നാട്ടകം ഗവൺമെന്റ് കോളജിലെ പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകൻ മനോജ് കുമാറാണ് തന്റെ വിദ്യാർത്ഥിനികൾ ശല്യപ്പെടുത്തിയവനെ പഞ്ഞിക്കിട്ട സംഭവം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

മനോജ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

എന്റെ വിദ്യാർത്ഥിനികളെ കുറിച്ചു കൂടുതൽ അഭിമാനം തോന്നിയ നിമിഷങ്ങൾ:

കോളേജിൽ സെമിനാറിന്റെ തിരാക്കിനിടക്കു എനിക്കൊരു വിളി...... 'മനോജ്‌സർ അല്ലേ?'
'അതേ..'
'ഞാൻ ചിന്നുവാ (പേര് മാറ്റിയിട്ടുണ്ട്) ചങ്ങനാശേരി യിൽ നിന്നാ'
Nattakom കോളേജ് സ്റ്റോപ്പിൽ കോട്ടയം ഭാഗത്തുനിന്ന് ഇറങ്ങേണ്ട ഇവർ എന്തേ ചങ്ങാനാശ്ശേരിക്കു പോയി. എന്റെ ആലോചന അത്രത്തോളം എത്തി. കാര്യം തിരക്കി. 'സർ ഒരുത്തനെ പിടിക്കാൻ വന്നതാ'
'ആരെ? എന്നിട്ടോ?'....ഡിഗ്രി അവസാന വർഷത്തെ കുട്ടികളാണ്. എനിക്ക് ആകെ എന്തുചെയ്യണമെന്നായി.
'കിട്ടി സാറേ. കിട്ടിയപാടെ അടികൊടുത്തു. അവൻ ഓടി രക്ഷപ്പെടാൻ നോക്കി. ഞങ്ങൾ പുറകെ ഓടി. നാട്ടുകാർ കൂടി വളഞ്ഞു പിടിച്ചു. നല്ല തല്ലു കൊടുത്തു. ഞാനും അവളും തല്ലി'
'പൊലീസ് എത്തിയോ?'
'ഉം..കേസാക്കണ്ടന്നു ഞങ്ങൾ പറഞ്ഞു. ഇന്നി അവൻ ആരോടും ഇങ്ങനെ പെരുമാറില്ല'.
എനിക്ക് കൃത്യമായി ഒന്നും മനസ്സിലായില്ല. മൂന്ന് പെണ്കുട്ടികൾ. അവർ ഒരുത്തനെ തല്ലാൻ നാട്ടകത്തുനിന്ന് ചങ്ങാനാശേരിക്കു പോയോ? എന്താ കാരണം.. കാഴ്ചയിൽ ദുർബലരായ അവർ.... എന്റെ ആലോചനക്ക് ബലം പോര. സാധാരണ അദ്ധ്യാപകർ പറയുന്ന പോലെ ഞാനും പറഞ്ഞു. 'നിങ്ങൾ വേഗം ഇങ്ങോട്ട് പോരെ. ബാക്കി വന്നിട്ട് സംസാരിക്കാം. നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?'
'ഇല്ല സർ. ണല മൃല വമുു്യ. ദാ ഞങ്ങൾ പൊന്നു കോളേജിലേക്ക്'.
ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ഞാൻ ഒന്ന് ഓടിച്ചു നോക്കി. വല്ല വാർത്തയും വരുന്നുണ്ടോന്ന്. ഇല്ല...അങ്ങനെയൊന്നും ഇല്ല. അവരുടെ വീടുകളിൽ നിന്ന് വിളിയും ഇല്ല.
അവർ എന്നെ കണ്ടപാടെ പരസ്പരം നോക്കി ചിരിച്ചു. അഭിമാനം തുളുമ്പുന്ന ചിരി. '
മക്കളെ കാര്യം പറ. എന്താ സംഭവിച്ചത്?'.
സർ ഞങ്ങൾ കോട്ടയത്തു നിന്ന് വന്നു കോളേജ് സ്റ്റോപ്പിൽ ഇറങ്ങി. ഇറങ്ങിയ ഉടനെ ഇവൾ നിന്ന് കരയുന്നു. കാര്യം തിരക്കിയപ്പോഴാണ് ഞങ്ങൾ വന്ന ബസിൽ ഒരുത്തൻ ഇവളോടെ വളരെ മോശമായി പെരുമാറി എന്നു പറഞ്ഞത്. പോയി പിടിക്കണം അവനെ എന്നു തീരുമാനിച്ചു. പിന്നാലെ വന്ന ബസിൽ മുന്നേ പോയ KSRTC ബസ് പിടിക്കാൻ പോയി. യാത്രക്കിടയിൽ അവനെ കിട്ടിയാൽ ഒരു അടിയെങ്കിലും കൊടുക്കണം എന്ന് ഞാൻ . അടിച്ചാൽ ഒരു 'മിൽക്ക് shake' അവൾ എനിക്ക് ഓഫർ.....ചങ്ങനാശേരി സ്റ്റാൻഡിൽ വച്ചു ഞങ്ങൾ അവനെ കണ്ടു. മുന്നേ പോയ ബസ് നമ്പർ ഞങ്ങൾ note ചെയ്തിരുന്നു. അവൻ ഞങ്ങളെ കണ്ടതും ബസിൽ നിന്നിറങ്ങിപ്പോയി. പിന്നാലെ ഞങ്ങളും. ഞാൻ ആദ്യം എന്തിനാ അങ്ങനെ കാണിച്ചത് എന്നു ചോദിച്ചതും അയാൾ ഓടി. പിന്നാലെ ഞങ്ങളും. പിന്നെ പറയണ്ട.. പിടിച്ചു...ഞങ്ങൾ രണ്ടുപേരും തല്ലുകൊടുത്തു. നാട്ടുകാരും കൂടി. മേലിൽ അവൻ ഇന്നി ആരോടും ഇങ്ങനെ ചെയ്യില്ല'
'എത്ര പ്രായം വരും ആൾക്ക്?'
'40 നു മുകളിൽ കാണും'
'വീട്ടിൽ അറിയിച്ചോ...'
'പിന്നെ...എന്റെ വീട്ടിൽ നിന്ന് ഫുൾ സപ്പോർട്ട്. ഇവളോട് ചോദിച്ചു. നിയമം കയ്യിലെടുക്കാൻ പോയതാണോന്ന്'
അവർ ചെയ്തത് തെറ്റാണെന്ന് അറിയാം. എങ്കിലും ഞാൻ ഒരു shake hand കൊടുത്തു. അവർക്ക് മിൽക്ക് shake ഉം.
പിന്നീട് അവരെ വിളിച്ചു ....കൂടുതൽ ശ്രദ്ധിക്കണം. ആളുകൾ പല തരക്കാരുണ്ട്. പൊലീസിൽ അറിയിക്കാനുള്ള നമ്പർ കരുതണം. ഇങ്ങനെ കുറെ കാര്യങ്ങൾ ഞങ്ങൾ അവരുമായി പങ്കുവച്ചു.
അപ്പോൾ ആ പെൺകുട്ടി പറഞ്ഞ വാക്കുകൾ എന്റെ സ്‌നേഹോപദേശങ്ങളെ നിഷ്പ്രഭമാക്കി.

'സർ എനിക്കിത് ചെയ്യാൻ കഴിഞ്ഞിരുന്നില്ലങ്കിൽ ഒരു പെൺകുട്ടിയായി തലയുയർത്തി നടക്കാൻ പറ്റുമായിരുന്നില്ല'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP