Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അങ്കണവാടി കുടുംബ സർവേ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗം; ഭവന സന്ദർശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല; തെറ്റിദ്ധാരണജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ

അങ്കണവാടി കുടുംബ സർവേ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗം; ഭവന സന്ദർശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല; തെറ്റിദ്ധാരണജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സർവേ ആരംഭിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഈ സർവേയുമായി ബന്ധപെട്ട് ചില കോണുകളിൽ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിക്കുകയാണ്. അങ്കണവാടി വർക്കർമാർ നടത്തുന്ന ഭവന സന്ദർശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. നാളിതുവരെ അങ്കണവാടി വർക്കർമാർ നടത്തിയിരുന്ന ഭവന സന്ദർശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തിൽ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സർവേ നടത്തുന്നത്. ഇതിൽ ജാതിയോ മതമോ ചേർക്കണമെന്ന് നിർബന്ധമില്ല. അതിനാൽ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവർത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാൽ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങൾ ഒരുതരത്തിലും ഏകോപിക്കാൻ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങൾക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

ആധാർ പ്രകാരമുള്ള എല്ലാ വിവരങ്ങളും നേരത്തെ തന്നെ എല്ലായിടത്തും ലഭ്യമാണ്. സമ്പുഷ്ട കേരളം പദ്ധതിക്കായുള്ള കുടുംബ ആരോഗ്യ വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കുന്നത്. അങ്കണവാടി ജീവനക്കാർ ഗൃഹസന്ദർശനം നടത്തി സ്മാർട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളർച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കാനും ഇത്തരം കുട്ടികൾക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നൽകുവാനും സാധിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഈ സർവേയിലൂടെ സാധിക്കും.

പൗരത്വ ഭേദഗതി നിയമം വരുന്നതിന് മുമ്പേ ആരംഭിച്ച സർവേയാണിത്. മാർച്ചിനുള്ളിൽ തന്നെ ഈ സർവേ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ അങ്കണവാടി വർക്കർമാർ നടത്തുന്ന കുടുംബ സർവേയിൽ എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകേണ്ടതാണ്. നമ്മുടെ നാടിന്റെ പോഷണക്കുറവ് പരിഹരിക്കാനായി നടത്തുന്ന ഈ വലിയ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP