Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി തന്റെ അച്ഛന്റെയും മുതുമുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റ് പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കണം; പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് കാണാൻ ആഗ്രഹമുണ്ടെന്നും അനുരാഗ് കശ്യപ്; പൗരത്വഭേദഗതി നിയമത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകന്റെ ട്വീറ്റുകൾ

മോദി തന്റെ അച്ഛന്റെയും മുതുമുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റ് പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കണം; പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് കാണാൻ ആഗ്രഹമുണ്ടെന്നും അനുരാഗ് കശ്യപ്; പൗരത്വഭേദഗതി നിയമത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകന്റെ ട്വീറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സ്വന്തം അച്ഛന്റെയും മുത്തച്ഛന്റെയും അടക്കം എല്ലാ കുടുംബാംഗങ്ങളുടെയും ജനന സർട്ടിഫിക്കറ്റ് പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കണം എന്ന് അനുരാഗ് കശ്യപ് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കി സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയത്. മോദി സ്വന്തം കുടുംബാംഗങ്ങളുടെ എല്ലാം ജനന സർട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമേ പൗരന്മാരുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയാൻ അവകാശമുണ്ടാകൂവെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

മോദി സാക്ഷരനാണോ എന്ന് ആദ്യം തെളിയിക്കണം. രാഷ്ട്രത്തിന് മുന്നിൽ അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നിട്ട് നമുക്ക് സംസാരിക്കാമെന്നും അനുരാഗ് കശ്യപ് തുറന്നടിച്ചു. #f**kCAA എന്ന ഹാഷ് ടാഗിലായിരുന്നു അനുരാഗ് കശ്യപിന്റെ ട്വീറ്റുകൾ. ഞങ്ങളുടെ മേൽ പൗരത്വ നിയമം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കുക- മറ്റൊരു ട്വീറ്റിൽ അദ്ദേഹം എഴുതി.

കേന്ദ്രസർക്കാറിനെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമർശിച്ചു. ഒരു ചോദ്യം പോലും നേരിടാനാകാത്ത സർക്കാറാണിത്. പ്രത്യേകിച്ച് വീക്ഷണമോ പദ്ധതികളോ ഒന്നും സർക്കാറിനില്ല. അപമാനിക്കാൻ മാത്രമാണ് അവർക്കറിയുക. നോട്ടുനിരോധനത്തിന് തുല്ല്യമാണ് സിഎഎയെന്നും അനുരാഗ് കശ്യപ് വിമർശിച്ചു. സിഎഎക്കെതിരെ സമരമുഖത്തുള്ള പ്രധാന വ്യക്തിയാണ് അനുരാഗ് കശ്യപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP