Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടി മേഖലയിൽ രാത്രി വൈകുവോളം ജോലി ചെയ്യുന്നവർക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തിൽ ഇല്ലെന്ന് ആക്ഷേപം; പരാതി പരിഹിക്കാൻ ഉറച്ച് ഇടത് സർക്കാർ; പബ്ബുകൾക്ക് പിന്നാലെ കേരളത്തിൽ ''നൈറ്റ് ലൈഫ്'' കേന്ദ്രങ്ങളും തുറക്കും; സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങൾ കണ്ടെത്താൻ കളക്ടർമാർ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി; കേരളത്തിലെ രാത്രികളിലും ചെറുപ്പം നിറയ്ക്കാനുറച്ച് പിണറായി

ഐടി മേഖലയിൽ രാത്രി വൈകുവോളം ജോലി ചെയ്യുന്നവർക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തിൽ ഇല്ലെന്ന് ആക്ഷേപം; പരാതി പരിഹിക്കാൻ ഉറച്ച് ഇടത് സർക്കാർ; പബ്ബുകൾക്ക് പിന്നാലെ കേരളത്തിൽ ''നൈറ്റ് ലൈഫ്'' കേന്ദ്രങ്ങളും തുറക്കും; സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങൾ കണ്ടെത്താൻ കളക്ടർമാർ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി; കേരളത്തിലെ രാത്രികളിലും ചെറുപ്പം നിറയ്ക്കാനുറച്ച് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പബ്ബുകൾക്ക് പിന്നാലെ കേരളത്തിൽ ''നൈറ്റ് ലൈഫ്'' കേന്ദ്രങ്ങളും. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങൾ കണ്ടെത്താൻ കളക്ടർമാർ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഐടി മേഖലയിൽ രാത്രി വൈകുവോളം ജോലി ചെയ്യുന്നവർക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തിൽ ഇല്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി മേഖലയിൽ ജോലി ചെയ്യാൻ പുതിയ തലമുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്ത് രാത്രി ഉല്ലാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങൾ കേരളത്തിൽ ഒരുക്കും.

ഐടി വിനോദ സഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുമെന്ന് നേരത്തേ നാം മുന്നോട്ട് പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. അടുത്ത മദ്യനയത്തിൽ ഇതോടൊപ്പം ഡ്രൈ ഡേ ഒഴിവാക്കുമെന്ന് സൂചനയുണ്ട്. ഉല്ലാസ കേന്ദ്രങ്ങൾ കൂടി നിലവിൽ വരുന്നതോടെ കേരളത്തിലും രാത്രികൾ കൂടുതൽ ചെറുപ്പമുള്ളതാകും.

പബ്ബുകൾ തുടങ്ങുന്നതിനോട് തത്വത്തിൽ എതിർപ്പില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു .എന്നാൽ നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു. പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പഠനത്തിന്റെ ആവശ്യമില്ല . പബ്ബ് തുടങ്ങുന്ന കാര്യത്തിൽ മറ്റ് നടപടികളിലേയ്ക്ക് പോയിട്ടില്ല . പഴവർഗ്ഗങ്ങളിൽ നിന്നും കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാർഷിക സർവകലാശാല റിപ്പോർട്ട് തന്നിട്ടുണ്ട്. ഇതും സർക്കാർ പഠിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉല്ലാസ കേന്ദ്രങ്ങളിലെ പ്രഖ്യാപനം.

ടൂറിസം വളരാൻ 'നൈറ്റ് ലൈഫ്' വേണമെന്നു പറഞ്ഞാൽ കോലാഹലമാകും; പക്ഷേ, സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ശക്തിയായി വിനോദസഞ്ചാരമേഖല മാറണമെങ്കിൽ പകലെന്നപോലെ രാത്രിയും ഷോപ്പിങ്ങിനു സൗകര്യമുണ്ടാവണം കേന്ദ്ര ടൂറിസം മന്ത്രിയായിരിക്കെ അൽഫോൻസ് കണ്ണന്താനവും ഈ നിർദ്ദേശം മുമ്പോട്ട് വച്ചിരുന്നു. സ്മാരകങ്ങൾ രാത്രിയും പ്രവർത്തിക്കണമെന്നും രാത്രി വിനോദം ടൂറിസം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

മൂന്നുവർഷത്തിനകം സഞ്ചാരികളുടെ സംഖ്യയും വരുമാനവും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു രാത്രി ജീവിതത്തിന്റെ സാധ്യതകൾ കേരളവും ആലോചിക്കുന്നത്. ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഈ സാധ്യത തിരിച്ചറിഞ്ഞു നേട്ടമുണ്ടാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP