Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികൾ ഏറ്റെടുത്ത പ്രിയപ്പെട്ട കുഞ്ഞപ്പന്റെ മുഖം കാണണ്ടേ? ഒടുവിൽ ആ സസ്‌പെൻസ് വെളിപ്പെടുത്തി അണിയറപ്രവർത്തകർ; ആൻഡ്രോയിഡ് കുഞ്ഞപ്പന് ജീവൻ നൽകിയ സൂരജ് തേലക്കാടാനാണ് താരം; ആസ്വാദനത്തിന് തടസ്സമാകേണ്ട എന്ന് കരുതിയാണ് പുറത്ത് വിടാഞ്ഞതെന്ന് സംവിധായകൻ; കുഞ്ഞപ്പനെ അഭിനന്ദിച്ച് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

2019 ൽ മലയാളികളെ അമ്പരപ്പിച്ച സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാഡ് വെഞ്ഞാറമ്മൂട് സൗബിൻ ഷാഹിർ എന്നിവർ പ്രധാന റോളിലെത്തിയ സിനിമ സുരാജിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രത്തിനാണ് സാക്ഷ്യം വഹിച്ചത്.ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മാത്രം നമ്മൾ കണ്ടിട്ടുള്ള റോബോട്ടിനെ നമ്മുടെ സ്വന്തം വീട്ടുകാരനാക്കാൻ അണിയറ പ്രവർത്തകർക്കായി. സുരാജ് വെഞ്ഞാറമൂടിന്റെ കൈ പിടിച്ച് നടന്ന കുഞ്ഞപ്പനാണ് പ്രേക്ഷകരുടെ മനംകവർന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിലൂടെ സംവിദേച്ചതും കുടുംബ ബന്ധത്തിന്റേയും വാർദ്ധഖ്യത്തിൽ ഒറ്റയാകപ്പെടുന്ന വയോധികരുടേയും അവസ്ഥആണ്. ചിത്രം കണ്ടിറങ്ങിയതിന് പിന്നാല ഇത് യത്ഥാർത്ഥ റോബോർട്ട് തന്നെയാണോ എന്നാണ് പലരും ചോദിച്ചിരുന്നത്. ഇന്നാൽ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി അണിയറ പ്രവർത്തകർ യഥാർത്ഥ കുഞ്ഞപ്പനെ പുറത്ത് വിട്ടിരിക്കുകയാണ്.

സിനിമയിലും ടെലിവിഷനിലും നിറഞ്ഞു നിൽക്കുന്ന സുരജ് തേലക്കാടാണ് കുഞ്ഞപ്പന്റെ വേഷം അണിഞ്ഞ് എത്തിയത്. റോബോട്ടിന്റെ വേഷം ധരിച്ച് തലഭാഗം കൈയിൽ വെച്ച് നിൽക്കുന്ന സൂരജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൂരജിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുഖം കാണിക്കാനായില്ലെങ്കിലും മികച്ച പ്രകടനമാണ് കുഞ്ഞപ്പൻ കാഴ്ച വെച്ചത് എന്നാണ് പറയുന്നത്.

മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് ഹിറ്റാക്കിയതിന്റെ സന്തോഷത്തിലാണ് സൂരജ്. റോബോട്ടിന് വേണ്ടി സൂരജ് എടുത്ത പ്രയത്നത്തെ പുകഴ്‌ത്തി നടൻ ഗിന്നസ് പക്രുവും രംഗത്തെത്തി.

സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതുവരെ ഈ വിവരം പുറത്തുവിടാതിരുന്നത് എന്നാണ് സംവിധായകൻ പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടെന്നും എന്നാൽ ഉടൻ ഉണ്ടാകില്ലെന്നും രതീഷ് പൊതുവാൾ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP