Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റ് ആക്രമണക്കേസിലെ പ്രതികൾക്ക് ഡൽഹിയിൽ കാറും താമസ സൗകര്യവും ഒരുക്കൻ നിർബന്ധിച്ച ദേവീന്ദർ സിങ്; തീഹാർ ജയിലിൽ നിന്ന് അഫ്‌സൽ ഗുരു എഴുതിയ കത്തിന് അധികാരികൾ നൽകിയത് പുല്ലുവില; കാശ്മീരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലൂടെ തുടക്കം; ഇപ്പോഴുള്ളത് വിമാനത്താവള സുരക്ഷാ ചുമതലയിൽ; തീവ്രവാദികൾക്കൊപ്പം പിടിയിലായ ദേവീന്ദർ സിങ് കാശ്മീർ പൊലീസിനുള്ളിലെ 'ഒറ്റുകാരൻ'; ഒപ്പം പിടികൂടിയതും എകെ 47നുമായി കടന്ന പഴയ പൊലീസുകാരനെ

പാർലമെന്റ് ആക്രമണക്കേസിലെ പ്രതികൾക്ക് ഡൽഹിയിൽ കാറും താമസ സൗകര്യവും ഒരുക്കൻ നിർബന്ധിച്ച ദേവീന്ദർ സിങ്; തീഹാർ ജയിലിൽ നിന്ന് അഫ്‌സൽ ഗുരു എഴുതിയ കത്തിന് അധികാരികൾ നൽകിയത് പുല്ലുവില; കാശ്മീരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലൂടെ തുടക്കം; ഇപ്പോഴുള്ളത് വിമാനത്താവള സുരക്ഷാ ചുമതലയിൽ; തീവ്രവാദികൾക്കൊപ്പം പിടിയിലായ ദേവീന്ദർ സിങ് കാശ്മീർ പൊലീസിനുള്ളിലെ 'ഒറ്റുകാരൻ'; ഒപ്പം പിടികൂടിയതും എകെ 47നുമായി കടന്ന പഴയ പൊലീസുകാരനെ

മറുനാടൻ മലയാളി ബ്യൂറോ

കാശ്മീർ: തീവ്രവാദികൾക്കൊപ്പം കാശ്മീരിൽ പിടിയിലായത് പാർലമെന്റ് ആക്രമണക്കേസിലും ആരോപണ വിധേയനായ വ്യക്തി. ദേവീന്ദർ സിംഗാണ് പാർലമെന്റ് ആക്രമണക്കേസിലെ പ്രതികൾക്ക് ഡൽഹിയിൽ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നിർബന്ധിച്ചതെന്ന് 2013ൽ അഫ്സൽ ഗുരു എഴുതിയ കത്തിൽ ആരോപിക്കുന്നുണ്ട്. പാർലമെന്റ് ആക്രമണ പ്രതിക്ക് കാർ വാങ്ങി നൽകാനും താമസം ഒരുക്കാനും ദേവീന്ദർ തന്നെ നിർബന്ധിച്ചുവെന്നായിരുന്നു അഫ്സൽ ഗുരു പറഞ്ഞത്. ഈ കേസിൽ ദേവീന്ദർ സിംഗിനെ കുറ്റ വിമുക്തനാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ പിടിയിലാകുന്നത്.

കാശ്മീരിൽ ഡി വൈ എസ് പിയായ ദേവീന്ദർ സിങ് തീവ്രവാദികൾക്കൊപ്പമാണ് പിടിയിലാത്. ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ അസീഫ് റാത്തർ, ലഷ്‌കറെ ത്വയിബ കമാൻഡർ നവീദ് ബാബു എന്നിവർക്കൊപ്പമാണ് ഡി വൈ എസ് പി ദേവീന്ദർ സിംഗിനെ പിടികൂടിയത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ കേസിൽ കുടുക്കിയെന്ന ആരോപണത്തിന് ശക്തി നൽകുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. കാശ്മീരിലെ തീവ്രവാദികളെ ഇയാൾ സഹായിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. അസീഫ് റാത്തറിനേയും നവീദ് ബാബുവിനെയും ഷോപിയാനിൽ നിന്ന് രക്ഷപ്പെടാൻ ദേവീന്ദർ സിങ് സഹായിക്കുന്നതിനിടെയാണ് പിടിയിലായത്.

തീവ്രവാദികളെ സുരക്ഷിത താവളത്തിലേക്ക് കടത്തുകയായിരുന്നു ഇയാൾ. ഡിഐജി അതുൽ ഗോയലിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയും പ്രത്യേക ഓപറേഷനിൽ പിടികൂടുകയുമായിരുന്നു. കാറിൽ നിന്ന് രണ്ട് എ കെ 47 തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇവരുടെ വീടുകൾ നടത്തിയ പരിശോധനയിലും നിരവധി ആയുധങ്ങൾ കണ്ടെടുത്തു. തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽ വച്ചാണു പിടികൂടിയത്. ഡിഐജി അതുൽ ഗോയലും പരിശോധനാ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഒക്ടോബർ നവംബർ മാസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളായ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ നവീദ് ബാബു.

നവീദ് ബാബുവിന് വേണ്ടിയുള്ള തിരച്ചലിലായിരുന്നു പൊലീസ്. വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ നവീദ് ബാബു അയാളുടെ സഹോദരനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായകരമായത്. നവീദ് ബാബു നേരത്തെ കാശ്മീർ പൊലീസിൽ സ്‌പെഷൽ പൊലീസ് ഓഫീസറായിരിന്നു. പിടിയിലായ ഡിവൈഎസ്‌പിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലും ആയുധങ്ങൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശ്രീനഗറിലെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടത്തി ആയുധങ്ങൾ കണ്ടെത്തിയതായാണ് വാർ്ത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീനഗറിലെ ബാദമി ബാഗ് കന്റോൺമെന്റ് മേഖലയിലെ ദേവിന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു എ കെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തീവ്രവാദികൾ ഡൽഹിയിൽ പൊകുന്നതിനിടെയാണ് അറസ്റ്റിലായത് . നാല് ദിവസത്തെ അവധിയിലായിരുന്നു ദേവിന്ദർ സിംങ്. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡൽഹിയിൽ പോയി അവിടെ താമസിക്കാൻ ദേവീന്ദർ സിംങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് തൂക്കികൊല്ലപ്പെട്ട അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച വിദേശ പ്രതിനിധികൾ കാശ്മീർ സന്ദർശിക്കാനെത്തിയപ്പോൾ അനുഗമിച്ച പൊലീസ് സംഘത്തിൽ ദേവീന്ദർ സിംഗുമുണ്ടായിരുന്നു. സിംഗിനും തീവ്രവാദികൾക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. തീവ്രവാദികളെ പിടിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൽ ദേവീന്ദർ സിങ് ഉണ്ടായിരുന്നില്ലെന്ന് കാശ്മീർ പൊലീസും അറിയിച്ചു. ഇയാൾ തീവ്രവാദികളെ രക്ഷപ്പെടുത്താൻ തന്നെയാണ് ശ്രമിച്ചതെന്നും പറയുന്നു. റാത്തറും നവീദ് ബാബുവും സോഫിയാനിൽ നിന്നുള്ളവരാണ്. മാരുതി കാറിലായിരുന്നു യാത്ര. ഇതിനിടെയാണ് പിടിയിലായത്.

ജമ്മുകാശ്മീർ പൊലീസിന്റെ ആന്റി ഹൈജാക്കിങ് സ്‌ക്വാഡിലെ അംഗമായിരുന്നു നേരത്തെ സിങ്. ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിലാണ് ജോലി. 1994 മുതൽ ജമ്മുകാശ്മീർ പൊലീസിലെ പ്രത്യേക ഓപ്പറേഷൻ വിഭാഗത്തിലെ അംഗമായിരുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പേരിൽ അതിവേഗം പ്രെമോഷനും കിട്ടിയിട്ടുണ്ട്. പരാതികൾ ഉയർന്നതിനെ തുടർന്ന് കുറച്ചു കാലം സസ്‌പെൻഷനിലായിരുന്നു ഇയാൾ. അതിന് ശേഷം ശ്രീനഗർ പൊലീസിന്റെ കൺട്രോൾ റൂമിലെത്തി. അവിടെ നിന്നാണ് അന്റി ഹൈജാക്കിങ് സ്‌ക്വാഡിന്റെ ഭാഗമായത്. പിന്നീട് വിമാനത്താവളത്തിലേക്കും മാറ്റി.

പൊലീസുകാരനായിരുന്നു നവീദും. 2017ൽ ബുഡ്ഗാമിലെ ഭക്ഷ്യ സുരക്ഷാ ഓഫീസിന് കാവൽ നിൽക്കുമ്പോൾ രണ്ട് എകെ 47 തോക്കുമായി കടന്നു കളയുകയായിരുന്നു പൊലീസുകാരനായ നവീദ്. പിന്നീട് തീവ്രവാദ സംഘടനയിൽ ചേർന്നു. ഇയാൾ തെക്കൻ കാശ്മീരിലെ ഹിസ്ബുൾ മുജാഹിദിന്റെ രണ്ടാം കമാണ്ടറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP