Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻകാലങ്ങളിൽ ഇത്തരം നിർണായകമായ പല സാഹചര്യങ്ങളേയും രാജ്യം അതിജീവിച്ചിട്ടുണ്ട്; നമ്മൾ ഒന്നായി നിന്നെങ്കിൽ മാത്രമേ രാജ്യത്തിന്റെ ഉന്നതി കൈവരികയുള്ളു; തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ഒന്നേ പറയാനുള്ളു; ക്ലാസ് മുറികളിലേക്ക് മടങ്ങു; പുസ്തകം എടുത്ത് പഠിക്കു; പൗരത്വ ബില്ലിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പ്രതികരിച്ച് സുനിൽ ഗവാസ്‌കർ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ നടക്കുന്ന രാജ്യവ്യാപക അക്രമങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങളിലും പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. മുൻകാലങ്ങളിൽ ഇത്തരം നിർണായകമായ പല സാഹചര്യങ്ങളേയും രാജ്യം അതിജീവിച്ചിട്ടുണ്ടെന്നും പൗരത്വ ബില്ലിന്റെ പേരിൽ നടക്കുന്ന ഈ പ്രതിഷേധത്തേയും രാജ്യം അതിജീവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി..

വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ രാജ്യത്തുണ്ടായ ഈ പ്രതിസന്ധിയെ മഫികടക്കതുമെന്നും. തെരുവിൽ കിടക്കാതെ ക്യാസ്‌റൂമുകളിലേക്ക് മടങ്ങാനും അദ്ദേഹം വിദ്യാർത്ഥികളോട് ഉപദേശിച്ചു. രാജ്യം പ്രക്ഷുബ്ദമാകുകയാണ്, നമ്മുടെ കുറേ ചെയുപ്പക്കാർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്, തെരുവിലെത്തുന്ന പ്രതിഷേധങ്ങൾ അവസാനിക്കുന്നത് ആശുപത്രികളിലാണെന്നും അദ്ദേഹം പറഞ്ഞു. ലാൽ ബഹദൂർശാസ്ത്രിയുടെ 26മത് ഓർമിദനത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം രാജ്യവ്യാപകമായി തെരുവിലിറങ്ങിയുള്ള വിദ്യാർത്ഥി പ്രതിഷേധനത്തിന് എതിരെ പ്രതികരിച്ചത്.

പ്രതിസന്ധിയിലൂടെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനല്ല ആഗ്രഹിക്കുന്നത്. മറിച്ച്. ക്ലാസ് മുറികളിൽ നിന്ന് കരിയർ കെട്ടിപ്പോക്കി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഭൂരിഭാഗം ശ്രമിക്കണം. നാമെല്ലാവരും ഒരുമിക്കുമ്പോൾ മാത്രമേ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയു.

നമ്മൾ ഒന്നിച്ച് നിൽക്കുമ്പോൾ മാത്രമേ ഇന്ത്യ ജയിക്കു. അതാണ് കളി ഞങ്ങളെ പഠിപ്പിച്ചത്. രാജ്യം കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ട്. ഇപ്പോഴുള്ള പ്രതിസന്ധികളിൽ നിന്ന് ഉയർന്ന ശക്തമായ രാജ്യമായി മാറാൻ ഇന്ത്യക്ക് സാധിക്കും, നമ്മൾ ഒന്നിച്ച് നിൽക്കുമ്പോൾ മാത്രമേ അത് സാധ്യമാകുകയുള്ളു- അദ്ദേഹം പറയുന്നു.1965ലെ പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അയൽക്കാർ നമ്മളെ ആക്രമിച്ചപ്പോൾ ഉചിതമായ മറുപടി നൽകി.

ക്ലാസ് മുറികളിലേക്ക് മടങ്ങാൻ മാത്രമേ ഞാൻ വിദ്യാർത്ഥികളോട് പറയുകയുള്ളു. അതാണ അവരുടെ പ്രധമമായ കടമ. അവർ ക്യാമ്പസിലേക്ക് മടങ്ങണം. പഠിക്കണം അദ്ദേഹം പറഞ്ഞ് അവസനാപ്പിച്ചു.പൗരത്വ നിയമത്തിന്റെ പേരിൽ ജാമിയ മിലിയ,. ജവഹർലാൽ നെഹ്‌റു യൂണിവേഴ്ിറ്റി, മദ്രാസ് സർവകലാശാല, ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി കനത്ത വിദ്യാർത്ഥി പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്.

പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം തെരുവിലെത്തിയതോടെ ജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിരിക്കുന്ന അവസരത്തിലാണ് ശക്തമായി അപലപിച്ച് മുൻ ക്രിക്ക്റ്റ് നായകനും രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP