Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയത് മിനിട്ടുകൾക്ക് മുമ്പ്; ഇറാൻ അവതരിപ്പിക്കുന്നത് ക്രൂസ് മിസൈൽ എന്ന സംശയത്തിൽ വെടിവച്ചിട്ടെന്ന തിയറി; സൈനികതാവളത്തിനു നേർക്കു തിരിഞ്ഞ വിമാനത്തെ വ്യോമപ്രതിരോധ വിഭാഗം തെറ്റിദ്ധരിച്ചെന്നും ആശയവിനിമയ സംവിധാനം പ്രവർത്തിച്ചില്ലെന്നും പറയുന്നത് പച്ചക്കള്ളമെന്ന നിലപാടിലേക്ക് അമേരിക്ക; ദുരന്തത്തിന് പിന്നലെ കരങ്ങളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്ന് ഇറാനും; വിമാനം വെടിവച്ചിടൽ ഖൊമേനിക്ക് തലവേദന

ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് ഉയർന്ന് പൊങ്ങിയത് മിനിട്ടുകൾക്ക് മുമ്പ്; ഇറാൻ അവതരിപ്പിക്കുന്നത് ക്രൂസ് മിസൈൽ എന്ന സംശയത്തിൽ വെടിവച്ചിട്ടെന്ന തിയറി; സൈനികതാവളത്തിനു നേർക്കു തിരിഞ്ഞ വിമാനത്തെ വ്യോമപ്രതിരോധ വിഭാഗം തെറ്റിദ്ധരിച്ചെന്നും ആശയവിനിമയ സംവിധാനം പ്രവർത്തിച്ചില്ലെന്നും പറയുന്നത് പച്ചക്കള്ളമെന്ന നിലപാടിലേക്ക് അമേരിക്ക; ദുരന്തത്തിന് പിന്നലെ കരങ്ങളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുമെന്ന് ഇറാനും; വിമാനം വെടിവച്ചിടൽ ഖൊമേനിക്ക് തലവേദന

മറുനാടൻ മലയാളി ബ്യൂറോ

കീവ്: യുക്രെയിൻ വിമാനം തകർത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് യുക്രയിൻ പ്രസിഡന്റിനോട് ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി. 'വിമാന ദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന്' യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്ക് റുഹാനി ഉറപ്പ് നൽകി. രാജ്യത്തെ സൈനികരുടെ തെറ്റു പിശകു മൂലമുണ്ടായ ദുരന്തത്തിന് ക്ഷമ ചോദിക്കുന്നതായും ഇറാൻ പ്രസിഡന്റ് അറിയിച്ചു.

വിമാനാപകടത്തിൽ കൊല്ലപ്പെട്ട 11 യുക്രെയിൻകാരുടെ മൃതദേഹങ്ങൾ ജനുവരി 19നകം സ്വദേശത്തേക്ക് അയയ്ക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് ഇറാനിനോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക യുക്രെയിൻ നയതന്ത്ര പ്രതിനിധികൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആ വിഷയത്തിൽ ഇറാൻ ഉക്രെയിനോട് ചേർന്നു നിൽക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. ഉക്രെയിൻ അന്താരാഷ്ട്ര വിമാനമായ ബോയിങ് 737 ബുധനാഴ്ച പുലർച്ചെയാണ് ടേക്ക് ഓഫിനു ശേഷം ഒരു വയലിലേക്കു തകർന്നു വീണത്.

യുക്രെയിൻ വിമാനം വെടിവെച്ചിട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ടെഹ്‌റാൻ തങ്ങൾക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചത്. ക്രൂസ് മിസൈലായി തെറ്റിദ്ധരിച്ചതിനെ തുടർന്ന് തങ്ങളുടെ മിസൈൽ ഓപ്പറേറ്റർ ജെറ്റ് വെടിവെച്ചിടുകയായിരുന്നു എന്ന് സമ്മതിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് നീതിയും നഷ്ടപരിഹാരവും ടെഹ്‌റാൻ ഉറപ്പു വരുത്തണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നു. യുഎസ് ആക്രമണത്തിൽ കമാൻഡർ ഖാസിം സുലൈമാനിയെ കൊന്നതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കൻ സൈനികരെ പാർപ്പിക്കുന്ന താവളങ്ങളിൽ ടെഹ്റാൻ മിസൈലുകൾ വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു വിമാനം തകർന്നത്.

അമേരിക്കയുമായി ഏറെ അടുത്തു നിൽക്കുന്ന രാജ്യമാണ് യുക്രെയിൻ. അതുകൊണ്ടാണ് യുക്രെയിൻ വിമാനത്തെ വെടിവച്ചിട്ടതെന്ന വാദവും സീജവമാണ്. ടെഹ്‌റാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തെ ക്രൂസ് മിസൈലായി ഇറാൻ പട്ടാളക്കാർ സംശയിച്ചുവെന്നത് വിഡ്ഢിത്തരമാണെന്നും വാദമുണ്ട്. തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തതുമില്ല. ബ്ലാക് ബോക്‌സ് കിട്ടിയേ തീരൂവെന്ന നിലപാടിലേക്ക് അമേരിക്ക എത്തിയതോടെയാണ് ഇറാൻ കുറ്റസമ്മതം നടത്തിയത്. എങ്കിലും തൽകാലം പ്രശ്‌നം ആളികത്തിക്കേണ്ടതില്ലെന്നാണ് അമേരിക്കൻ നിലപാട്.

മനഃപൂർവമല്ലാതെ സംഭവിച്ച തെറ്റെന്ന് തുറന്നുസമ്മതിച്ച ഇറാൻ, സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു; ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചു. എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടു. ടെഹ്‌റാനിൽ നിന്ന് 82 ഇറാൻകാരും 57 കാനഡക്കാരും 11 യുക്രെയ്ൻകാരും ഉൾപ്പെടെ 167 യാത്രക്കാരും 9 ജീവനക്കാരുമായി യുക്രെയ്ൻ തലസ്ഥാനമായ കെയ്വിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. ദുരന്തത്തിൽ എല്ലാവരും മരിച്ചു.'ദുഃഖകരമായ ദിവസം. യുഎസിന്റെ പ്രവൃത്തി മൂലമുള്ള പ്രതിസന്ധിക്കിടെ, മാനുഷികമായ പിഴവ് ദുരന്തത്തിലേക്കു നയിച്ചു' എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതികരിച്ചത്.

ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ 2 യുഎസ് സേനാതാവളങ്ങൾക്കു നേരെ ബുധനാഴ്ച പുലർച്ചെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതുകഴിഞ്ഞ് 4 മണിക്കൂറിനകമാണ് വിമാനം തകർന്നത്. ഇറാൻ സൈനിക താവളത്തിന്റെ ദിശയിലേക്കു വിമാനം പൊടുന്നനെ തിരിഞ്ഞതോടെ, ശത്രുപക്ഷം അയച്ച ക്രൂസ്മിസൈലാണെന്നു തെറ്റിദ്ധരിച്ച് ആക്രമിച്ചുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇത്തരം പിഴവുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി സൈന്യത്തോട് ആവശ്യപ്പെട്ടു. സേനയുടെ പോരായ്മകൾ കണ്ടെത്തണം. കുറവുകൾ പരിഹരിക്കണം. വിമാനം തകർന്നു മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. വെള്ളിയാഴ്ച വരെ ഇറാൻ സൈന്യം മിസൈൽ ആരോപണം നിഷേധിച്ചുവരികയായിരുന്നു.

യുക്രെയ്ൻ വിമാനം, പൊടുന്നനെ ഇറാൻ സൈനികതാവളത്തിനു നേർക്കു തിരിഞ്ഞു. വ്യോമപ്രതിരോധ വിഭാഗം ഇത് ക്രൂസ് മിസൈലായി തെറ്റിദ്ധരിച്ചു. മിസൈൽ അയയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ 10 സെക്കൻഡ് മാത്രം. മേലധികാരിയുടെ അനുമതി തേടാൻ ആശയവിനിമയ സംവിധാനം പ്രവർത്തിച്ചില്ല. കാത്തുനിൽക്കാതെ ഓപ്പറേറ്റർ മിസൈൽ തൊടുത്തു അയച്ചത് ഹ്രസ്വദൂര മിസൈൽ എന്നാണ് ഇറാൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP