Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്രയും നാൾ ഞാൻ അവന്റെ തോളിൽ കൈയിട്ടാണ് ജീവിച്ചത്; ഇനിയെനിക്കതിന് കഴിയില്ല; ഹാരിയുടെ തേപ്പിലെ സങ്കടം തുറന്ന് പറഞ്ഞ് വില്യം രാജകുമാരൻ; കൊച്ചുമകനെ ഭാര്യ കെണിയിൽ ചാടിച്ചെന്ന് ആശങ്കപ്പെട്ട് രാജ്ഞി; മേഗന്റെ അടിമയായി നാട് വിട്ട രാജകുമാരന് വേണ്ടി ഒരു പോലെ കൈകോർത്ത് ബ്രിട്ടൻ

ഇത്രയും നാൾ ഞാൻ അവന്റെ തോളിൽ കൈയിട്ടാണ് ജീവിച്ചത്; ഇനിയെനിക്കതിന് കഴിയില്ല; ഹാരിയുടെ തേപ്പിലെ സങ്കടം തുറന്ന് പറഞ്ഞ് വില്യം രാജകുമാരൻ; കൊച്ചുമകനെ ഭാര്യ കെണിയിൽ ചാടിച്ചെന്ന് ആശങ്കപ്പെട്ട് രാജ്ഞി; മേഗന്റെ അടിമയായി നാട് വിട്ട രാജകുമാരന് വേണ്ടി ഒരു പോലെ കൈകോർത്ത് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: രാജപദവികൾ ഉപേക്ഷിച്ച് യുകെയോട് ഗുഡ്ബൈ പറയാൻ തീരുമാനിച്ച തന്റെ സഹോദരനായ ഹാരി രാജകുമാരനെ ഓർത്ത് സങ്കടപ്പെട്ട് ചേട്ടനായ വില്യം രാജകുമാരൻ രംഗത്തെത്തി. ഇത്രയും നാൾ താൻ അനിയൻ മാത്രമായിട്ടല്ല ഹാരിയെ കണ്ടിരുന്നതെന്നും മറിച്ച് തങ്ങൾ സുഹൃത്തുക്കളെ പോലെ തോളിൽ കൈയിട്ടാണ് ജീവിച്ചിരുന്നതെന്നും എന്നാൽ ഇനി തനിക്കതിന് കഴിയില്ലെന്നും വില്യം ഒരു സുഹൃത്തിനോട് തുറന്നടിച്ചിരിക്കുകയാണ്. തന്റെ കൊച്ചുമകനായ ഹാരിയെ ഭാര്യ കെണിയിൽ ചാടിച്ചുവെന്ന് ആശങ്കപ്പെട്ട് രാജ്ഞിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പത്നി മേഗന്റെ അടിമയായി നാട് വിട്ട രാജകുമാരന് വേണ്ടി ഒരു പോലെ കൈകോർത്താണ് ബ്രിട്ടൻ രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ നിലവിലെ സഹോദരന്റെ പോക്ക് കാരണം തനിക്ക് അവന്റെ തോളിൽ കൈയിട്ട് നടക്കുന്നത് തുടരാനാവാത്ത അവസ്ഥയാണുള്ളതെന്നും വില്യം തുറന്നടിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ വർഷം മുതൽ വിള്ളൽ വർധിച്ച് വരുകയായിരുന്നു. രാജകീയ പദവികൾ ഉപേക്ഷിക്കാൻ മേഗനും ഹാരിയും ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ചതിനാൽ ഹാരിയും വില്യവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിടവാണുണ്ടായിരിക്കുന്നത്. എന്നാൽ കൊട്ടാരം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച സാൻഡിഗ്രാമിൽ രാജ്ഞി വിളിച്ച് കൂട്ടിയ യോഗത്തിൽ സഹോദരന്മാർ തമ്മിൽ മുഖാമുഖം കണ്ടിരുന്നു.

രാജകീയ പദവികൽ ഉപേക്ഷിച്ച് സാമ്പത്തികമായി സ്വതന്ത്രമാകുന്നതിനുള്ള തീരുമാനമെടുത്ത ഹാരിയുമായി ഇനി പൊരുത്തപ്പെട്ട് പോവുക സാധ്യമല്ലെന്നും വില്യം ഇന്നലെ തുറന്നടിച്ചിട്ടുണ്ട്. ഇന്നലെ വളരെ ദുഃഖിതയായിട്ടായിരുന്നു രാജ്ഞിയെ ലാൻഡ് റോവറിൽ കാണപ്പെട്ടിരുന്നത്. തന്റെ കൊച്ചുമകന്റെ മാനസികമായ നിഷ്‌കളങ്കത ഭാര്യ ദുരുപയോഗപ്പെടുത്തി കെണിയിൽ പെടുത്തിയതാണോ എന്ന ആശങ്കയും രാജ്ഞി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു. ഹാരിയുടെയും മേഗന്റെയും ഭാവിയിലെ രാജകീയ റോളുകളെ കുറിച്ച് തീരുമാനിക്കുന്നതിന് വെള്ളിയാഴ്ച രാജ്ഞി ചാൾസ് രാജകുമാരൻ വില്യം , ഹാരി എന്നിവരെ തന്റെ നോർഫോക്ക് എസ്റ്റേറ്റിലേക്ക് വിളിച്ച് വരുത്തുന്നുണ്ട്.

രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. കാനഡയിലുള്ള മേഗൻ കോൺഫറൻസ് കോളിലൂടെ ഈ ചർച്ചയിൽ ഭാഗഭാക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറിയ സാഹര്യത്തിൽ ഹാരിയുടെയും മേഗന്റെയും റോയൽ റാങ്കുകൾ തീരുമാനിക്കുന്നതിനായി പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാൻഡ്രിഗ്രാം സമ്മിറ്റ് പുതിയ സാഹചര്യത്തിൽ വ്യാപിപ്പിച്ചേക്കാമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. രാജകുടുംബം നിർണായകമായ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴെല്ലാം ഇത്തരത്തിൽ സമ്മിറ്റ് വിളിച്ച് ചേർത്തിരുന്നു. അതായത് ചാൾസും ഡയാനയും ആൻഡ്ര്യൂവും സാറാ ഫർഗൂസനും വിവാഹ മോചനം നേടിയപ്പോഴൊക്കെ ഈ സമ്മിറ്റ് വിളിച്ച് കൂട്ടിയിരുന്നു.

തനിക്കും മേഗനും സാമ്പത്തികമായി മെച്ചമേകാത്ത വിധത്തിൽ കൊട്ടാരവുമായി ഒരു ഒത്ത് തീർപ്പിന് വഴങ്ങാൻ ഹാരി തയ്യാറാവില്ലെന്നാണ് സൂചന. ഇതുവരെയുള്ള ജീവിതത്തിൽ പരസ്പരം പിന്തുണച്ച് കൊണ്ടായിരുന്നു വില്യം-ഹാരി സഹോദരന്മാർ മുന്നോട്ട് പോയിരുന്നത്. തങ്ങളുടെ അമ്മ ഡയാന രാജകുമാരി അകാലത്തിൽ പൊലിഞ്ഞപ്പോഴും അവർ പരസ്പരം താങ്ങും തണലുമായായിരുന്നു മുന്നോട്ട് പോയിരുന്നത്.രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായി വളർന്നപ്പോഴും തങ്ങളുടെ പ്രവർത്തികളിലും കർത്തവ്യങ്ങളിലും ഇരുവരും പരസ്പരം സഹായിച്ചിരുന്നു.

വില്യം കേയ്റ്റിനെ വിവാഹം കഴിച്ചതിന് ശേഷവും സഹോദരന്മാർ തമ്മിലുള്ള ഊഷ്മള ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നില്ല. മൂവരും ഒരുമിച്ചായിരുന്നു ഇവന്റുകളിൽ ആവേശത്തോടെ പങ്കെടുക്കാനെത്തിയിരുന്നത്. എന്നാൽ ഹാരി മേഗനെ വിവാഹം കഴിച്ചതോടെ മേഗനും കേയ്റ്റും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉടലെടുക്കുകയും അത് സഹോദരന്മാരിലേക്ക് കൂടി പടരുകയുമായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത് മൂർധന്യത്തിലെത്തിയിരുന്നത്. നാല് പേരും ചേർന്നുള്ള ഫാബ് ഫോർ എന്ന ചാരിറ്റബിൾ എൻടിറ്റിയിൽ നിന്നും ഹാരിയും മേഗനും വിട്ട് പോയത് ഇവരുടെ ബന്ധം വഷളാക്കുകയായിരുന്നു.അതിനിടെ മേഗന്റെ ചൊൽപ്പടിക്ക് നിന്ന് ഹാരി രാജതാൽപര്യത്തിന് വിരുദ്ധമായി എടുത്ത് ചാടി ഓരോന്ന് ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമാണ് ബ്രിട്ടീഷ് ജനതയിൽ ഭൂരിഭാഗത്തിനുമുള്ളതെന്ന് അടുത്തിടെ നടന്ന ഇത് സംബന്ധിച്ച പോളുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP