Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യ ശരീരത്തിലെ അപൂർവ്വതകൾ ഒപ്പിയെടുത്ത് കാരിക്കേച്ചറിൽ വിസ്മയം തീർത്ത ട്രംപ് മുതൽ പിണറായി വരെയുള്ളവരുടെ അനേകം കാരിക്കേച്ചറുകൾ വരച്ച് ലോക ശ്രദ്ധ നേടിയ മഹാനായ കലാകാരന് ആദരാഞ്ജലി അർപ്പിച്ച് സാസ്‌കാരിക കേരളം; കാർട്ടൂൺ അക്കാദമി സെക്രട്ടറി കൂടിയായ അപൂർവ്വ കലാകാരന് വിട

മനുഷ്യ ശരീരത്തിലെ അപൂർവ്വതകൾ ഒപ്പിയെടുത്ത് കാരിക്കേച്ചറിൽ വിസ്മയം തീർത്ത ട്രംപ് മുതൽ പിണറായി വരെയുള്ളവരുടെ അനേകം കാരിക്കേച്ചറുകൾ വരച്ച് ലോക ശ്രദ്ധ നേടിയ മഹാനായ കലാകാരന് ആദരാഞ്ജലി അർപ്പിച്ച് സാസ്‌കാരിക കേരളം; കാർട്ടൂൺ അക്കാദമി സെക്രട്ടറി കൂടിയായ അപൂർവ്വ കലാകാരന് വിട

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റും മെട്രൊവാർത്ത എക്‌സിക്യൂട്ടീവ് ആർട്ടിസ്റ്റുമായ തോമസ് ആന്റണി (62) അന്തരിച്ചു. മലപ്പുറത്ത് ചിത്രകാരന്മാരുടെ ക്യാമ്പിൽ പങ്കെടുക്കുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കാരിക്കേച്ചർ ക്ലാസ് എടുത്ത ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം തേടി എത്തിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്.

ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലുമണിയോടെ കോട്ടക്കൽ വച്ചായിരുന്നു അന്ത്യം. ഒരു ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി കോട്ടയത്തു നിന്നെത്തിയ അദ്ദേഹത്തിന് രാത്രിയോടെ ദേഹാസ്വാസ്ഥം ഉണ്ടായി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശേപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെട്രോ വാർത്ത എക്‌സിക്യൂട്ടിവ് ആർട്ടിസ്റ്റാണ്. ദീപിക ദിനപത്രത്തിൽ ദീർഘകാലം സേവനം അനുഷ്ടിച്ച തോമസ് ആന്റണി ലോകമറിയുന്ന കാർട്ടൂണിസ്റ്റും കാരിക്കേച്ചർ കലാകാരനുമായിരുന്നു. വലിയ നഷ്ടമാണ് കേരളാ കാർട്ടൂൺ അക്കാദമിയുടെ സെക്രട്ടറി കൂടിയായ തോമസ് ആന്റണിയുടെ മരണം കലാ കേരളത്തിന് നൽകുന്നത്.

ചിത്രകലയിലെ വിവിധ സങ്കേതങ്ങൾ കാരിക്കേച്ചർ രചനയിൽ ഉൾക്കൊള്ളിച്ചു എന്നതാണു തോമസ് ആന്റണിയെ വ്യത്യസ്തനാക്കിയിരുന്നത്. കഴിഞ്ഞ വർഷം വേൾഡ് പ്രസ് കാർട്ടൂൺ പുരസ്‌കാരവും തേടിയെത്തി. മെട്രൊ വാർത്ത എക്സിക്യൂട്ടിവ് ആർട്ടിസ്റ്റായിരുന്നു തോമസ് ആന്റണി. തോമസ് ആന്റണി വരച്ച, സിംബാബ് വെയുടെ മുൻ നേതാവ് റോബർട്ട് മുഗാബെയുടെ ചിത്രമാണു വേൾഡ് പ്രസ് കാർട്ടൂണിൽ കാരിക്കേച്ചർ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. പോർച്ചുഗലിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ വരച്ച പ്രശസ്ത ഫുട്ബോൾ താരങ്ങളുടെ കാരിക്കേച്ചർ പ്രദർശനവും ഈയിടെ ഏറെ ചർച്ചയായിരുന്നു.

മുക്ക് ചിരപരിചിതരായ പ്രശസ്തർ. അവരുടെ ആകൃതിയിൽ ഒരു രസികൻ വികൃതി...മൂക്കിലും കണ്ണിലും ചുണ്ടിലും മുടിച്ചുരുളുകളിലുമെല്ലാം കലാകാരന്റെ വരകൾ വേറൊരു രൂപം കണ്ടെത്തുന്നു. അത്തരം രചനകളായിരുന്നു തോമസ് ആന്റണിയുടെ ചിത്രങ്ങൾ. കഴിഞ്ഞ വർഷത്തെ ഇറാൻകാർട്ടൂൺ അവാർഡും കിട്ടി. തോമസ് ആന്റണിയുടെ കാരിക്കേച്ചറുകളുടെ ശൈലിയും അന്തർദേശീയ നിലവാരത്തിലുള്ളതായിരുന്നു. കോട്ടയം സ്വദേശിയായ തോമസ് ആന്റണി മെട്രോ വാർത്തയിൽ കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായിരുന്നു.

2018ലെ പത്രവാർത്തകളിൽ നിന്നും തെരഞ്ഞെടുത്ത കാരിക്കേച്ചർ വിഭാഗത്തിലാണ് തോമസ് ആന്റണിക്ക് വേൾഡ് പ്രസ് കാർട്ടൂൺ അവാർഡ് ലഭിച്ചത്. 54 രാജ്യങ്ങളിൽ നിന്നായി 227 പ്രസിദ്ധീകരണങ്ങളിൽ നിന്നും 300ൽ പരം രചനകളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഏഷ്യയിൽ നിന്നും അവാർഡിന് അർഹനായത് തോമസ് ആന്റണി മാത്രമാണ്. അമ്പതോളം അന്തർദേശീയ കാർട്ടൂൺ എക്‌സിബിഷനുകളിൽ തോമസ് ആന്റണി പങ്കെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം, കേരള ചിത്രകലാ പരിഷത്ത് ജനറൽ സെക്രട്ടറി, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007 ലെ യു എൻ പൊളിറ്റിക്കൽ കാർട്ടൂൺ അവാർഡും നേടിയിട്ടുണ്ട് തോമസ് ആന്റണി.

കേരള കാർട്ടൂൺ അക്കാദമിയുടെ സെക്രട്ടറിയായി തോമസ് ആന്റണിയെ തിരഞ്ഞെടുത്തതും ഈ വർഷമായിരുന്നു. ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്. കാർട്ടൂൺ അക്കാദമിയിലെ ഭിന്നതകൾ എല്ലാം പരിഹരിക്കും വിധമാണ് തോമസ് ആന്റണി സംഘടനയെ നയിക്കാനെത്തിയത്. നേരത്തെ ആക്കാദമിയിൽ വലിയ ഭിന്നതയായിരുന്നു. ഇതെല്ലാം പൂർണ്ണമായും പരിഹരിച്ചു. മുൻ പ്രസിഡന്റ് സുകുമാറുമായി പ്രശ്‌നമെല്ലാം തോമസ് ആന്റണി പറഞ്ഞു തീർത്തായിരുന്നു എല്ലാം നേരെയാക്കിയത്. കാർട്ടൂൺ അക്കാദമിക്ക് പുതിയ ദിശാ ബോധം നൽകി മുമ്പോട്ട് പോകുന്നതിനിടെയാണ് വില്ലനായി മരണമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP