Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയേയും നേപ്പാളിനേയും കിടുകിടാ വിറപ്പിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ നരഭോജി വില്ലൻ! ഹിമാലയൻ വനങ്ങളിൽ മറഞ്ഞിരുന്ന് നരനായാട്ട് നടത്തിയത് അനവധി; വേട്ടക്കാരെ പോലും ഇരയാക്കിയതോടെ നേപ്പാളി സൈന്യം രംഗത്തിറങ്ങി ഇന്ത്യയിലേക്ക് തുരുത്തി; ഇന്ത്യൻ ഗ്രാമങ്ങളിൽ നരനായാട്ട് നടത്തി കൊന്നു തിന്നത് കുട്ടികളേയും സ്ത്രികളേയും! 430 മനുഷ്യരെ കൊന്നു തിന്ന ചാമ്പവത് കടുവയുടെ ഞെട്ടിപ്പിക്കുന്ന കഥ  

മറുനാടൻ ഡെസ്‌ക്‌

ന്ത്യയുടേയും നേപ്പാളിന്റേയും ഗ്രാമങ്ങൾ പേടിച്ച് വിറച്ച പത്തൊൻപാതം നൂറ്റാണ്ടിലെ നരഭോജിയായ വില്ലൻ കടുവ. ചമ്പാവത്ത് കടുവ എന്ന നരഭോജി കടുവയെ ഇന്നും ഭീതിയോടെയാണ് ഹിമാലയത്തിലെ ജനങ്ങൾ കാണുന്നത്. മനുഷ്യരെ ഒന്നിനു പിറകേ ഒന്നായി കൊന്നൊടുക്കിയ കാലമായിരുന്നു അത്. ചമ്പാവത്ത് എന്ന പ്രദേശത്തിന്റെ വനഭാഗങ്ങളിൽ ഒളിഞ്ഞിരുന്നായിരുന്നു കടുവയുടെ ആക്രമണം.

ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കൊന്ന് തിന്നതും ഈ നരഭോജി കടുവതന്നെ. 430 ലേറെ പേരെയാണ് ഈ കടുവ കൊന്നൊടുക്കിയത്. ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയെന്ന ഗിന്നസ് റെക്കാഡ് ചമ്പാവത്ത് കടുവയുടെ പേരിലാണ്.നേപ്പാളിലായിരുന്നു ചമ്പാവത്ത് കടുവ ആദ്യം ഭീതി പരത്തിയത്. 200ലേറെ പേരെ കടുവ നേപ്പാളിൽ കൊന്നൊടുക്കി. ഇതോടെ കടുവയെ കൊല്ലുക എന്ന ലക്ഷ്യവുമായി നേപ്പാളി സൈന്യം രംഗത്തെത്തുകയായിരുന്നു.

കടുവയെ വെയിവയ്ക്കാനായി എത്തിയ പല വേട്ടക്കാരും കടുവയുടെ ഇരയായി. ിചോടെയാണ് സൈന്യം കടുവയെ വകവരുത്താൻ രംഗത്തിറങ്ങുന്നത്. കടുവയെ കൊല്ലാനോ ജീവനോടെ പിടികൂടാനോ നേപ്പാളീസ് സൈന്യത്തിന് കഴിഞ്ഞില്ല.എന്നാൽ, കടുവയെ അവർ നേപ്പാളിൽ നിന്നും തുരത്തി. അതിർത്തി കടന്ന് ഉത്തരാഖണ്ഡിലെ കുമാവോൻ ജില്ലയിലേക്കാണ് കടുവ എത്തിയത്. കുമാവോനിൽ ദിവസവും 20 മൈലിലേറെ സഞ്ചരിച്ച് ഗ്രമങ്ങളിലേല്ലാം രാപ്പാർത്ത് മനുഷ്യരെ കടുവ കൊന്നൊടുക്കി.

ഗ്രാമങ്ങളിലെല്ലാം കടുവ തന്റെ നരവേട്ട തുടർന്നു. കടുവയെ പിടിയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ, 1907ൽ അതിനെ വകവരുത്താനുള്ള ദൗത്യം പ്രശസ്ത ബ്രിട്ടീഷ് വേട്ടക്കാരനായ ജിം കോർബറ്റ് ഏറ്റെടുത്തു.

ചമ്പാവത്ത് ഗ്രാമത്തിന് സമീപം 16 വയസുള്ള ഒരു പെൺകുട്ടിയെ കടുവ കൊന്നിരുന്നു. കടുവയുടെ രക്തത്തിൽ കുതിർന്ന കാൽപ്പാടുകൾ പിന്തുടർന്ന കോർബറ്റ്, കടുവയെ കണ്ടെത്തി വെടിവച്ചെങ്കിലും അത് രക്ഷപ്പെട്ടു. പിറ്റേ ദിവസം 300 ഓളം ഗ്രാമീണരുടെ നേതൃത്വത്തിൽ കോർബറ്റ് കടുവയെ തേടി ഇറങ്ങി. അങ്ങനെ കടുവ കോർബറ്റിന്റെ തോക്കിനിരയായി. ഏകദേശം 12 വയസ് പ്രായം അപ്പോൾ കടുവയ്ക്കുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP