Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ദീദി മാറ്റി വച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി; അമ്പരിപ്പിക്കുന്ന മനംമാറ്റമെന്ന് വ്യാഖ്യാനിക്കുന്നതിനിടെ പൗരത്വ നിയമവും എൻപിആറും എൻആർസിയും പിൻവലിക്കണമെന്ന് മോദിയോട് നേരിട്ട് ആവശ്യപ്പെട്ട് മമത ബാനർജി; സംസ്ഥാനത്തിന്റെ ചില സാമ്പത്തിക വിഷയങ്ങളും താൻ ഉന്നയിച്ചെന്ന് മമത; മോദിയുമായുള്ള കൂടിക്കാഴ്ച ചർച്ചയാവുമ്പോൾ കൊൽക്കത്തയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു; പ്രധാനമന്ത്രി ശനിയാഴ്ച രാത്രി താമസിക്കുക ബേലൂർ മഠത്തിൽ

മോദി സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ദീദി മാറ്റി വച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി; അമ്പരിപ്പിക്കുന്ന മനംമാറ്റമെന്ന് വ്യാഖ്യാനിക്കുന്നതിനിടെ പൗരത്വ നിയമവും എൻപിആറും എൻആർസിയും പിൻവലിക്കണമെന്ന് മോദിയോട് നേരിട്ട് ആവശ്യപ്പെട്ട് മമത ബാനർജി; സംസ്ഥാനത്തിന്റെ ചില സാമ്പത്തിക വിഷയങ്ങളും താൻ ഉന്നയിച്ചെന്ന് മമത; മോദിയുമായുള്ള കൂടിക്കാഴ്ച ചർച്ചയാവുമ്പോൾ കൊൽക്കത്തയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു; പ്രധാനമന്ത്രി ശനിയാഴ്ച രാത്രി താമസിക്കുക ബേലൂർ മഠത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അമ്പരപ്പിക്കുന്ന മനംമാറ്റം. കൊൽക്കത്തയിൽ, രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയുമായി മമത കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്ററും പിൻവലിക്കണമെന്ന് താൻ മോദിയോട് ആവശ്യപ്പെട്ടതായി മമത പിന്നീട് അറിയിച്ചു. സംസ്ഥാനത്തിന്റെ ചില സാമ്പത്തിക ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

മോദി കൊൽക്കത്തയിൽ എൻഎസ്സിബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോൾ, ഗേറ്റിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയായിരുന്നു. ഗവർണർ ജഗ്ദീപ് ധൻകർ, സംസ്ഥാന മുൻസിപ്പൽ കാര്യ മന്ത്രി ഫിർഹദ് ഹക്കീം, പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് മറ്റു ബിജെപി നേതാക്കൾ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു

കൊൽക്കത്ത പോർട് ട്രസ്റ്റിന്റെ 150 ാം വാർഷിക ചടങ്ങിലും മറ്റുപരിപാടികളിലും പങ്കെടുക്കാനാണ് ശനിയും ഞായറും മോദി കൊൽക്കത്തയിൽ തങ്ങുന്നത്. വിമാനത്താവളത്തിന് പുറമേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മോദിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സന്ദർശനവേളയിൽ മോദി രണ്ടുതവണ മമതയുമായി വേദി പങ്കിടും. രണ്ടുപരിപാടികൡലേക്കും മമതയ്ക്ക് ക്ഷണമുണ്ട്. ഭിന്നതകൾ മറന്ന് മമത രണ്ടുപരിപാടികളിലും പങ്കെടുക്കും. പ്രധാനമന്ത്രിക്കായി ഗവർണർ ജഗദീപ് ധൻകർ രാജഭവനിൽ അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്. ഈ വിരുന്നിലേക്ക് മമത ബാനർജിക്കും ക്ഷണമുണ്ട്. ഇവിടെ വച്ചു പ്രധാനമന്ത്രിയുമായി മമത ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയുമായി മമത ബാനർജി നാളെ വേദി പങ്കിടുകയും ചെയ്യും. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷികാഘോഷ പരിപാടിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുന്നത്. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയാണ് മമത ബാനർജിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല എൻപിആർ നടപടികൾ പശ്ചിമ ബംഗാൾ സർക്കാർ നിർത്തി വെയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയുമായി മമത ബാനർജി വേദി പങ്കിടുമോ എന്ന സംശയം ഉയർന്നിരുന്നു.

സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായി മോദി ബേലൂർ മഠത്തിലെ ഗസ്റ്റ് ഹൗസിലാകും രാത്രി തങ്ങുക. ബേലൂരിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമാണ് ബേലൂർ മഠം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP