Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞ് ഇസക്കുട്ടന്റെ ആദ്യ സിനിമാ കാണൽ; ചാക്കോച്ചന്റെ അഞ്ചാം പാതിര കണ്ട് തീയറ്ററിലിരിക്കുന്ന ഇസഹാക്ക്; നടി ഉണ്ണിമായ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

കാത്തിരിപ്പിന് ഒടുവിലാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിക്കും ആൺകുഞ്ഞ് പിറന്നത്. ഇസഹാക്കിന്റെ ജനനം മുതൽ മാമോദിസ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്ക് ആദ്യമായി സിനിമ കണ്ട അനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രം 'അഞ്ചാംപാതിര' കാണാനാണ് ഇസ തിയറ്ററിലെത്തിയത്. ഇസയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന പിവിആർ-ൽ വച്ചാണ് ഇസ ആദ്യമായി അപ്പയുടെ സിനിമ ബിഗ് സ്‌ക്രീനിൽ കണ്ടത്.

നടി ഉണ്ണിമായയാണ് ഈ വിശേഷം സോഷയൽ മീഡിയയിൽ പങ്കുവച്ചത്.
'അഞ്ചാംപാതിര'യെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്‌പെഷലാണെന്ന് കുറിച്ചാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചത്.മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമായയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP